കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റെയില്‍വേ ഉദ്യോഗസ്ഥര്‍ യാത്രക്കാരിയെ ബലാല്‍സംഗം ചെയ്തു; സംഭവം സ്‌റ്റേഷനില്‍

Google Oneindia Malayalam News

ഭോപ്പാല്‍: രണ്ട് റെയില്‍വെ ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് 22കാരിയെ ബലാല്‍സംഗം ചെയ്തു. ഭോപ്പാലിലെ പ്രധാന റെയില്‍വെ സ്റ്റേഷനിലാണ് സംഭവം. ഉത്തര്‍പ്രദേശ് സ്വദേശിനിയാണ് ആക്രമണത്തിന് ഇരയായത് എന്ന് പോലീസ് അറിയിച്ചു. രണ്ട് റെയില്‍വെ ഉദ്യോഗസ്ഥരെയും മറ്റൊരാളെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവത്തെ കുറിച്ച് പോലീസ് നല്‍കുന്ന വിവരങ്ങള്‍ ഇങ്ങനെ...

r

ഭോപ്പാല്‍ റെയില്‍വെ ഡിവിഷനിലെ ദുരന്ത നിവാരണ ചുമതലയുള്ള ഓഫീസര്‍ രാജേഷ് തിവാരിയാണ് അറസ്റ്റിലായവരില്‍ ഒരാള്‍. ഇയാളുടെ സഹായിയായ ഉദ്യോഗസ്ഥനും അറസ്റ്റിലായിട്ടുണ്ട്. ഉത്തര്‍ പ്രദേശിലെ മഹോബ് സ്വദേശിനിയാണ് ആക്രമണത്തിന് ഇരയായത്. തിവാരിയുമായി ഫേസ്ബുക്ക് വഴി പരിചയപ്പെട്ട് എത്തിയതാണ് യുവതി. ഭോപ്പാലിലെത്തിയാല്‍ ജോലി തരപ്പെടുത്താമെന്ന് തിവാരി പറഞ്ഞിരുന്നുവത്രെ. ഇതുപ്രകാരമാണ് യുവതി എത്തിയത്.

യൂട്യൂബറെ കൈകാര്യം ചെയ്യല്‍; ഭാഗ്യലക്ഷ്മി അടക്കം മൂന്ന് പേര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പില്‍ കേസ്യൂട്യൂബറെ കൈകാര്യം ചെയ്യല്‍; ഭാഗ്യലക്ഷ്മി അടക്കം മൂന്ന് പേര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പില്‍ കേസ്

ഭോപ്പാല്‍ മെയില്‍ സ്റ്റേഷനിലെ വെസ്റ്റ് സെന്‍ട്രല്‍ റെയില്‍വേ ഓഫീസിന്റെ ആദ്യനിലയിലേക്ക് വരാന്‍ ആവശ്യപ്പെട്ടു. ഇവിടെയുള്ള മുറിയിലേക്ക് കൊണ്ടുപോയി തന്നെ പീഡിപ്പിക്കുകയായിരുന്നുവെന്ന് യുവതി പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. മറ്റു രണ്ടു പേരും മുറിയിലെത്തി. ഒരാള്‍ തിവാരിയുടെ സുഹൃത്തും മറ്റൊരാള്‍ റെയില്‍വെ ഓഫീസറുമായിരുന്നു.

മയക്കുമരുന്ന് കലര്‍ത്തിയ വെള്ളം കലര്‍ത്തി നല്‍കിയ ശേഷമാണ് പീഡിപ്പിച്ചതെന്ന് യുവതി മൊഴി നല്‍കി. ബോധം തിരിച്ചുകിട്ടയപ്പോഴാണ് ആക്രമണത്തിന് ഇരയായ കാര്യം അറിഞ്ഞത്. തുടര്‍ന്ന് റെയില്‍വേ പോലീസില്‍ പരാതിപ്പെട്ടു. തിവാരിയെയും മറ്റൊരു ഉദ്യോഗസ്ഥനെയും റെയില്‍വെ പോലീസാണ് അറസ്റ്റ് ചെയ്തത്. മറ്റൊരാളെ ലോക്കല്‍ പോലീസും പിടികൂടി. പ്രതികളെ യുവതി തിരിച്ചറിഞ്ഞാല്‍ തുടര്‍ നടപടികളിലേക്ക് കടക്കുമെന്ന് ഭോപ്പാല്‍ റെയില്‍വെ എസ്പി ഹിതേഷ് ചൗധരി പറഞ്ഞു.

English summary
Woman assaulted in Railway Station in Bhopal; Two Railway Officers arrested
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X