കമിതാക്കള്‍ ഒളിച്ചോടി; യുവാവിന്റെ മാതാവിനെ ബലാല്‍സംഗം ചെയ്ത് പ്രതികാരം, ബന്ധുക്കളെ പൂട്ടിയിട്ടു

  • Written By:
Subscribe to Oneindia Malayalam

കമിതാക്കള്‍ ഒളിച്ചോടിയതിന് യുവതിയുടെ ബന്ധുക്കള്‍ ചെയ്തത് ക്രൂരമായ പ്രതികാരം. യുവാവിന്റെ അമ്മയെയും ബന്ധുക്കളെയും തട്ടിക്കൊണ്ടുപോയി. മാത്രമല്ല, അമ്മയെ ക്രൂരമായി കൂട്ടബലാല്‍സംഗവും ചെയ്തു. ഉത്തര്‍ പ്രദേശിലാണ് നടുക്കുന്ന സംഭവം.

28

പീഡനത്തിന് ഇരയായ സ്ത്രീയുടെ 26കാരനായ മകനും ഒരു യുവതിയുമാണ് ഒളിച്ചോടിയത്. മുസഫര്‍ നഗറിലാണ് യുവതിയുടെ വീട്. ഇരുവരും ഗാസിയാബാദില്‍ പഠിക്കുകയാണ്.

ഗാസിയാബാദിലെ ഭോപുര സ്വദേശിയാണ് യുവാവ്. ഇരുവരും നവംബര്‍ 20നാണ് ഒളിച്ചോടിയത്. പ്രതികാരം ചെയ്യാനെത്തിയ യുവതിയുടെ ബന്ധുക്കള്‍ യുവാവിന്റെ സഹോദരന്‍, മാതാവ്, പിതാവ്, അളിയന്‍ എന്നിവരെ തട്ടിക്കൊണ്ടുപോകുകയായിരുന്നു. ഷാംലി ജില്ലയിലെ ആളൊഴിഞ്ഞ വീട്ടില്‍ ഇവരെ കെട്ടിയിട്ടു.

തടങ്കലില്‍  പാര്‍പ്പിച്ച ബന്ധുക്കളുടെ മുന്നിലിട്ടാണ് 40 കാരിയായ മാതാവിനെ ബലാല്‍സംഗം ചെയ്തത്. പോലീസിന് സംഭവത്തെ കുറിച്ച് രഹസ്യവിവരം ലഭിച്ചു. ഈ വീട് പോലീസ് റെയ്ഡ് നടത്തുകയും എല്ലാവരെയും മോചിപ്പിക്കുകയുമായിരുന്നു.

തട്ടിക്കൊണ്ടുപോകല്‍, കൂട്ട ബലാല്‍സംഗം എന്നീ വകുപ്പുകള്‍ പ്രകാരം പോലീസ് യുവതിയുടെ ബന്ധുക്കള്‍ക്കെതിരേ കേസെടുത്തിട്ടുണ്ട്. യുവതിയുടെ പിതാവ്, രണ്ട് സഹോദരങ്ങള്‍, ഒരു ബന്ധു എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Woman gang-raped in UP, family members abducted after her son elopes with lover

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്