ഭര്‍ത്താവിനെ മര്‍ദ്ദിച്ച് അവശനാക്കി; യുവതിയെ 17 പേര് കൂട്ടബലാല്‍സംഗം ചെയ്തു, നടുക്കുന്ന ക്രൂരത
ദില്ലി: യുവതിയെ 17 പേര് ചേര്‍ന്ന് ബലാല്‍സംഗം ചെയ്തുവെന്ന് പരാതി. ഭര്‍ത്താവിനൊപ്പം അങ്ങാടിയില്‍ നിന്ന് വീട്ടിലേക്ക് തിരിക്കവെ അക്രമി സംഘം തടയുകയും മര്‍ദ്ദിക്കുകയും ചെയ്തുവെന്നും പരാതിയില്‍ പറയുന്നു. ജാര്‍ഖണ്ഡിലെ ദുംക ജില്ലയിലാണ് സംഭവം. സംസ്ഥാന സര്‍ക്കാരിനോട് ദേശീയ വനിതാ കമ്മീഷന് റിപ്പോര്‍ട്ട് തേടി. രണ്ടു മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കണമെന്നും കമ്മീഷന് ആവശ്യപ്പെട്ടു.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് 35കാരി ആക്രമിക്കപ്പെട്ടത്. ഭര്‍ത്താവും യുവതിയും രാത്രി വീട്ടിലേക്ക് മടങ്ങി വരികയായിരുന്നു. മദ്യപിച്ചെത്തിയ ഒരു സംഘം ഇവരെ തടഞ്ഞു. ഭര്‍ത്താവിനെ ക്രൂരമായി മര്‍ദ്ദിച്ചു കീഴ്പ്പെടുത്തി. ശേഷം യുവതിയെ ബലാല്‍സംഗം ചെയ്യുകയായിരുന്നുവത്രെ. നാല് മക്കളുടെ മാതാവാണ് യുവതി. ഇവര്‍ പോലീസില്‍ പരാതി നല്കി. 17 പേര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. ഒരാളെ അറസ്റ്റ് ചെയ്തു. ബാക്കിയുള്ളവരെ വൈകാതെ പിടികൂടുമെന്ന് പോലീസ് അറിയിച്ചു.
ജെഎംഎം-കോണ്‍ഗ്രസ് സഖ്യസര്‍ക്കാരാണ് ജാര്‍ഖണ്ഡ് ഭരിക്കുന്നത്. പ്രതിപക്ഷമായ ബിജെപി സംഭവത്തിനെതിരെ രംഗത്തുവന്നു. സംസ്ഥാനത്ത് ക്രമസമാധാനം തകര്‍ന്നിരിക്കുകയാണെന്നും പ്രതികള്‍ക്ക് പമാവധി ശിക്ഷ നല്‍കണമെന്നും ബിജെപി ആവശ്യപ്പെട്ടു. മാധ്യമ വാര്‍ത്തകള്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ദേശീയ വനിതാ കമ്മീഷന് കേസെടുക്കുകയായിരുന്നു. സംസ്ഥാന പോലീസ് മേധാവിയോട് ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടു. രണ്ടു മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കാനും നിര്‍ദേശിച്ചു. ഇതുവരെ പോലീസ് സ്വീകരിച്ച നടപടികള്‍ വിശദീകരിച്ച് മറ്റൊരു റിപ്പോര്‍ട്ടും ദേശീയ വനിതാ കമ്മീഷന് അധ്യക്ഷ രേഖ ശര്‍മ ആവശ്യപ്പെട്ടിട്ടുണ്ട്.
എന്ത് കൊറോണ... ഏത് കൊറോണ... ലക്ഷദ്വീപുകാര്‍ ചോദിക്കുന്നു, ഒരാള്‍ക്ക് പോലും രോഗമില്ല
Recommended Video