നടുറോഡില്‍ ക്രൂരമായ ബലാല്‍സംഗം; കണ്ടവര്‍ വീഡിയോ എടുത്തു, ഞെട്ടുന്ന സംഭവം!! 21കാരന് അറസ്റ്റില്‍
ആളുകള്‍ കാഴ്ചക്കാരായി നിന്നതും വീഡിയോ ദൃശ്യങ്ങള്‍ പകര്‍ത്തിയതും ഏറെ വിവാദമായിട്ടുണ്ട്.
ബലാല്‍സംഗ വാര്‍ത്തകള്‍ തുടര്‍ച്ചയായി വരുന്ന രാജ്യമായി മാറിയിരിക്കുകയാണ് ഇന്ത്യ. ചെറിയ കുട്ടികള്‍ മുതല്‍ വൃദ്ധരായ സ്ത്രീകള്‍ക്ക് വരെ രക്ഷയില്ലാത്ത കാലം. എന്നാല്‍ പരസ്യമായി എവിടെയും ബലാല്‍സംഗം നടന്നതായി അറിവില്ല. ഇപ്പോഴിതാ അത്തരത്തിലുള്ള വാര്‍ത്തയും വന്നിരിക്കുന്നു.
പരസ്യമായി പട്ടാപ്പകല്‍ നടുറോഡില്‍ വച്ച് സ്ത്രീയെ ബലാല്‍സംഗം ചെയ്തിരിക്കുകയാണ് യുവാവ്. ആരും പിടിച്ചുമാറ്റാന്‍ പോലും തയ്യാറായില്ല എന്നതാണ് ഗൗരവതരം. കണ്ടവരെല്ലാം വീഡിയോ എടുത്തു. രാജ്യത്തിന്റെ വിവിധ കോണുകളില്‍ നിന്ന് പ്രതിഷേധം ഉയര്‍ന്നിരിക്കുകയാണിപ്പോള്‍.

നടുറോഡില്‍ വച്ച്
ആന്ധ്രപ്രദേശിലെ വിശാഖ പട്ടണത്താണ് രാജ്യത്തെ നടുക്കിയ സംഭവം. 21കാരനാണ് സ്ത്രീയെ നടുറോഡില്‍ വച്ച് ബലാല്‍സംഗം ചെയ്തത്. ആരും പിടിച്ചുമാറ്റാന്‍ തയ്യാറായില്ല.

ആളുകള്‍ കാഴ്ചക്കാരായി
ആളുകള്‍ കാഴ്ചക്കാരായി നിന്നതും വീഡിയോ ദൃശ്യങ്ങള്‍ പകര്‍ത്തിയതും ഏറെ വിവാദമായിട്ടുണ്ട്. ഒരു ഓട്ടോ ഡ്രൈവര്‍ പകര്‍ത്തിയ വീഡിയോ അടിസ്ഥാനമാക്കിയാണ് കേസെടുത്തിരിക്കുന്നത്.

പ്രതി 21കാരന് ഗജ്നി ശിവ
പ്രതി 21കാരന് ഗജ്നി ശിവയാണ്. ഇയാള്‍ മദ്യപിച്ചിരുന്നുവെന്നാണ് പോലീസ് പറയുന്നത്. റെയില്‍വേ സ്റ്റേഷന് സമീപം തിരക്കേറിയ റോഡില്‍ വച്ചാണ് സ്ത്രീയെ പീഡിപ്പിച്ചത്.

പോലീസ് അറസ്റ്റ് ചെയ്തു
ശിവയെ പോലീസ് അറസ്റ്റ് ചെയ്തു. ഓട്ടോ ഡ്രൈവറുടെ വീഡിയോ ദൃശ്യം പരിശോധിച്ച ശേഷമാണ് പോലീസ് നടപടി സ്വീകരിച്ചത്. ഓട്ടോ ഡ്രൈവര്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ പോലീസിന് കൈമാറി.

മരച്ചുവട്ടില്‍ ഇരിക്കുമ്പോള്‍
റെയില്‍വേ സ്റ്റേഷനോട് ചേര്‍ന്ന മരച്ചുവട്ടില്‍ ഇരിക്കുകയായിരുന്നു സ്ത്രീ. ഈ സമയമാണ് ശിവ അവിടെ എത്തിയത്. തുടര്‍ന്ന് സ്ത്രീയെ വലിച്ചിഴച്ചു കൊണ്ടുവന്ന് പരസ്യമായി ബലാല്‍സംഗം ചെയ്യുകയായിരുന്നു.

വീഡിയോയില്‍ പകര്‍ത്തി
ഈ സമയം റോഡിലൂടെ നിരവധി പേര് നടന്നുപോകുന്നുണ്ടായിരുന്നു. എല്ലാവരും നോക്കി നില്ക്കുക മാത്രമാണ് ചെയ്തത്. പലരും ദൃശ്യം വീഡിയോയില്‍ പകര്‍ത്തുകയും ചെയ്തു.

സ്ത്രീ ഉച്ചത്തില്‍ കരയുന്നു
സ്ത്രീ ഉച്ചത്തില്‍ കരയുന്നുണ്ടായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. രാജ്യത്തിന് അപമാനമാണ് സംഭവമെന്ന് വനിതാ സംഘടനകള്‍ പ്രതികരിച്ചു. വീഡിയോ പകര്ത്തിയവര്ക്കെതിരേയും നടപടിയെടുക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു.

സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നു
ബലാല്‍സംഗത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ഇതില്‍ ആളുകള്‍ നോക്കി നില്ക്കുന്നതും നടന്നുപോകുന്നതും വ്യക്തമാണ്. ആരും സഹായിക്കാന്‍ തയ്യാറാകാതിരുന്നതില്‍ വിവിധ രാഷ്ട്രീയ നേതാക്കള്‍ അല്‍ഭുതം പ്രകടിപ്പിച്ചു.

ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
ബലാല്‍സംഗത്തിന് ഇരയായ സ്ത്രീയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പോലീസ് സ്ത്രീയുടെ മൊഴിയെടുക്കാന്‍ ശ്രമിക്കുന്നുണ്ട്. സ്ത്രീക്കും ശിവക്കും മുന്‍പരിചയമുണ്ടോ എന്ന കാര്യവും പോലീസ് പരിശോധിച്ച് വരികയാണ്.

ഓട്ടോ ഡ്രൈവര്‍ക്കെതിരേ
ഞായറാഴ്ച ഉച്ചയ്ക്ക് ശേഷമാണ് സംഭവമുണ്ടായത്. രണ്ടുപേരുടെയും മൊഴിയെടുക്കാനുള്ള ശ്രമത്തിലാണെന്ന് പോലീസ് ഓഫീസര്‍ മധുസൂദന മൂര്‍ത്തി പറഞ്ഞു. വീഡിയോ പകര്‍ത്തിയ ഓട്ടോ ഡ്രൈവര്‍ക്കെതിരേ കേസെടുക്കണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications