കുട്ടിയുടുപ്പിട്ട് ആണ്‍കുട്ടികള്‍ക്കൊപ്പം കറങ്ങി നടന്ന പെണ്‍കുട്ടിയ്ക്ക് നടുറോഡില്‍ വെച്ച് തല്ല്
പുനെ: മുട്ടോളമില്ലാത്ത വസ്ത്രം ധരിച്ച് യുവാക്കള്‍ക്കൊപ്പം കാറില്‍ കറങ്ങി നടന്ന പെണ്‍കുട്ടിയെ ഒരുകൂട്ടം യുവാക്കള്‍ ചേര്‍ന്ന് നടുറോഡിലിട്ട് തല്ലി. കൂടെയുണ്ടായിരുന്ന ആണ്‍കുട്ടികള്‍ക്കും കിട്ടി തല്ല്. 22 കാരിയായ പെണ്‍കുട്ടയാണ് മര്‍ദനത്തിന് ഇരയായത്.
പുലര്‍ച്ചെ 5.30 രണ്ട് യുവാക്കള്‍ക്കൊപ്പം കാറില്‍ സഞ്ചരിക്കുകയായിരുന്ന പെണ്‍കുട്ടിയുടെ വാഹനത്തെ പിന്തുടര്‍ന്ന് ഒരുകൂട്ടം ചെറുപ്പക്കാര്‍ എത്തുകയായിരുന്നു. ' ഇത്രയും ചെറിയ ഉടുപ്പിട്ട് നടക്കാന്‍ നിനക്ക് എങ്ങനെ ധൈര്യം വന്നു, അതും ഈ സമയത്ത് രണ്ട് ആണ്‍കുട്ടികള്‍ക്കൊപ്പം' എന്നായിരുന്നു പെണ്‍കുട്ടിയോട് ചോദിച്ച കാര്യങ്ങള്‍.

കാറില്‍ നിന്നും പെണ്‍കുട്ടിയെ വലിച്ചിറക്കി മര്‍ദിക്കുകയും എതിര്‍ത്ത സുഹൃത്തിനെ അടിച്ച് വീഴ്തുകയും ചെയ്തു. 15 നിമിഷത്തിന് ശേഷം വീണ്ടും 15 ആളുകളുമായാണ് ഇവര്‍ എത്തിയത്. കയ്യില്‍ മാരകായുധങ്ങളും ഉണ്ടായിരുന്നതായി പെണ്‍കുട്ടി പറഞ്ഞു.
പെണ്‍കുട്ടിയ്ക്ക് അവരുടെ പേരും നമ്പറും നല്‍കിയെന്നും തന്റെ അഡ്രസ് അവര്‍ക്ക് അറിയാമായിരുന്നു എന്നും പെണ്‍കുട്ടി പറയുന്നു. ഞായറാഴ്ച പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് സംഘത്തിലെ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു.












Click it and Unblock the Notifications