Get Updates
Get notified of breaking news, exclusive insights, and must-see stories!

ബോയ്ഫ്രണ്ടിനെ കാത്തിരുന്ന വിവാഹമോചിതയായ യുവതിക്ക് കുത്തേറ്റു...ആക്രമണത്തിന് പിന്നില്‍?

മുംബൈ നഗരത്തിലെ മഹാലക്ഷ്മി റേസ് കോഴ്‌സിന് സമീപത്ത് വെച്ചാണ് യുവതിക്ക് നേരെ ആക്രമണമുണ്ടായത്.

മുംബൈ: സുഹൃത്തിനെ കാത്തിരുന്ന യുവതിയെ അജ്ഞാതന്‍ കുത്തി പരിക്കേല്‍പ്പിച്ചു. വ്യാഴാഴ്ച വൈകീട്ട് മുംബൈ നഗരത്തിലെ മഹാലക്ഷ്മി റേസ് കോഴ്‌സിന് സമീപത്ത് വെച്ചാണ് യുവതിക്ക് നേരെ ആക്രമണമുണ്ടായത്. മഹാലക്ഷ്മി റേസ് കോഴ്‌സില്‍ സുഹൃത്തിന് കാത്തിരിക്കുകയായിരുന്നു 28കാരിയായ യുവതി.

യുവതിയുടെ പിന്നിലൂടെയെത്തിയ അക്രമി ആയുധം ഉപയോഗിച്ച് യുവതിയുടെ തോള്‍ ഭാഗത്താണ് കുത്തിയത്. യുവതിയെ കുത്തിയ ശേഷം അക്രമി ഓടി രക്ഷപ്പെട്ടതായി യുവതി പറഞ്ഞു. രക്തത്തില്‍ കുളിച്ച് റോഡരികില്‍ കിടന്ന യുവതിയെ ബോയ്ഫ്രണ്ട് വന്നതിന് ശേഷമാണ് ആശുപത്രിയിലെത്തിച്ചത്.

വിവാഹമോചിത...

വിവാഹമോചിത...

മുംബൈ നഗരത്തില്‍ താമസിക്കുന്ന 28 വയസുള്ള യുവതി വിവാഹമോചിതയും ഒരു കുട്ടിയുടെ അമ്മയുമാണ്. മുംബൈയിലെ ഒരു സ്വക്വാര്യ സ്ഥാപനത്തിലാണ് യുവതി ജോലി ചെയ്യുന്നത്.

22കാരനായ ബോയ്ഫ്രണ്ട്...

22കാരനായ ബോയ്ഫ്രണ്ട്...

ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ ശേഷമാണ് യുവതി 22കാരനായ യുവാവുമായി അടുപ്പത്തിലാകുന്നത്. ഇവര്‍ തമ്മിലുള്ള ബന്ധം ആരംഭിച്ചിട്ട് മാസങ്ങളായെന്നാണ് പോലീസ് പറഞ്ഞത്.

സുഹൃത്തിനെ കാത്തിരിക്കുന്നതിനിടെ...

സുഹൃത്തിനെ കാത്തിരിക്കുന്നതിനിടെ...

ബോയ്ഫ്രണ്ടിനെ കാത്തിരിക്കുന്നതിനിടെയാണ് മഹാലക്ഷമി റേസ് കോഴ്‌സില്‍ വെച്ച് യുവതിക്ക് നേരെ ആക്രമണമുണ്ടാവുന്നത്. റോഡരികില്‍ നില്‍ക്കുകയായിരുന്ന യുവതിയെ പിന്നിലൂടെയെത്തിയ അജ്ഞാതന്‍ കുത്തി പരിക്കല്‍പ്പിക്കുകയായിരുന്നു.

മാരകമായി പരിക്കേറ്റു...

മാരകമായി പരിക്കേറ്റു...

അജ്ഞാതന്റെ ആക്രമണത്തില്‍ യുവതിയ്ക്ക് മാരകമായി പരിക്കേറ്റിട്ടുണ്ട്. റോഡില്‍ രക്തത്തില്‍ കുളിച്ച് കിടക്കുകയായിരുന്ന യുവതിയെ ബോയ്ഫ്രണ്ടാണ് ആശുപത്രിയിലെത്തിച്ചത്.

അപകടനില തരണം ചെയ്തു...

അപകടനില തരണം ചെയ്തു...

മാരകമായി പരിക്കേറ്റ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതി അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃര്‍ പറഞ്ഞു.

അന്വേഷണം ശക്തമാക്കി...

അന്വേഷണം ശക്തമാക്കി...

യുവതിയെ അക്രമിച്ച അജ്ഞാതനായുള്ള അന്വേഷണം ശക്തമാക്കിയതായി പോലീസ് അറിയിച്ചു. സംഭവത്തില്‍ 307ാം വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+