എടിഎമ്മിനുള്ളില്‍ വനിതാ ബാങ്ക് മാനേജരെ അക്രമിച്ചു

മിഷന്‍ റോഡില്‍ പ്രവര്‍ത്തിയ്ക്കുന്ന കോര്‍പ്പറേഷന്‍ ബാങ്ക് ചെക്ക് മാനേജര്‍ ജ്യോതി ഉദയ് (44) ആണ് എടിഎംമ്മില്‍ ആക്രമിയ്ക്കപ്പെട്ടത്. മാനേജര്‍ എടിഎമ്മില്‍ എത്തി പണം എടുക്കാന്‍ ശ്രമിയ്ക്കുമ്പോഴാണ് ആക്രമിയും എത്തുന്നത്. അക്രമി പണം മുഴുവന്‍ പിന്‍വലിയ്ക്കാന്‍ മാനേജരോട് ആവശ്യപ്പെട്ടു. എന്നാല്‍ മാനേജര്‍ അതിന് തയ്യാറായില്ല. തുടര്‍ന്നാണ് അക്രമി മാനേജരെ ബാഗിലൊളിപ്പിച്ച വടിവാള്‍ കൊണ്ട് മുഖത്തും കഴുത്തിലും വെട്ടി പരുക്കേല്‍പ്പിച്ചത്.
എടിഎമ്മിന്റെ ഷട്ടര്‍ താഴ്ത്തിയ ശേഷമാണ് സ്ത്രീയെ ആക്രമിച്ചത്. അക്രമിയുടെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. മൂന്ന് മണിയ്ക്കൂളോളം സ്ത്രീ അബോധാവസ്ഥയില്‍ കിടന്നു. അടഞ്ഞ് കിടക്കുന്ന എടിഎം കൗണ്ടറിനുള്ളില്‍ നിന്ന് ചോര പുറത്തേയ്ക്ക് ഒഴുകുന്നത് രണ്ട് സ്‌കൂള്‍ കുട്ടികളാണ് കണ്ടത്.
തുടര്‍ന്നാണ് പൊലീസും നാട്ടുകാരും സ്ഥലത്തെത്തുകയും സ്ത്രീയെ ആശുപത്രിയിലേയ്ക്ക് മാറ്റുകയും ചെയ്യുന്നത്. സ്ത്രീയുടെ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റിണ്ടുണ്ട്. സ്ത്രീയുടെ പഴ്‌സ് മൊബൈല്‍ എന്നിവ അക്രമി കൈക്കലാക്കിയിരുന്നു. എടിഎം കൗണ്ടര്‍ അറ്റകുറ്റപ്പണിയ്ക്കായി അടച്ചിട്ടതാകാം എന്ന് കരുതിയാണ് ആളുകള്‍ എടിഎം കൗണ്ടറില്‍ എത്താതിരുന്നത്. കേസില്‍ അന്വേഷണം പുരോഗമിയ്ക്കുന്നു.
<center><iframe width="100%" height="315" src="//www.youtube.com/embed/RgNblmAFl5k" frameborder="0" allowfullscreen></iframe></center>












Click it and Unblock the Notifications