Get Updates
Get notified of breaking news, exclusive insights, and must-see stories!

ബസിൽ വെച്ച് കയറിപ്പിടിക്കാൻ ശ്രമിച്ചു; യുവാവിന്റെ കരണക്കുറ്റിക്ക് അടിച്ച് യുവതി; വൈറലായി വീഡിയോ

മാണ്ഡ്യ: ബസിൽ വെച്ച് സ്ത്രീകൾക്ക് നേരെ നടക്കുന്ന ലൈം​ഗികാതിക്രമങ്ങളെക്കുറിച്ചുള്ള വാർത്തകൾ നമ്മൾ കാണാറില്ലേ. അടുത്തിടെ ഇത്തരത്തിലുള്ള ഒരുപാട് സംഭവങ്ങൾ‌ ഉണ്ടായിട്ടുണ്ട്. കെഎസ്ആർടിസി ബസിൽ വെച്ച് യുവ നടിക്ക് നേരെ അടുത്തിടെയാണ് ലൈം​ഗികാതിക്രമം നടന്നത്.

ന​ഗ്നതാ പ്രദർശനം നടത്തിയ ആളുടെ വീഡിയോ സഹിതം യുവതി സോഷ്യൽമീഡിയയിൽ പങ്കുവെയ്ക്കുകയും താൻ നേരിട്ട അതിക്രമം വെളിപ്പെടുത്തുകയും ചെയ്തിരുന്നു. സംഭവത്തിന് പിന്നാലെ ഇയാളെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

Viral

ഇപ്പോൾ കർണാടകയിൽ നിന്നുള്ള ഒരു സംഭവമാണ് വൈറൽ ആവുന്നത്. കർണാടകയിലെ മാണ്ഡ്യയിലാണ് ഈ സംഭവം. കെആർ പേട്ട് ബസ് സ്റ്റാൻഡിൽ നിന്ന് ബസിൽ കയറിയ ഒരാൾ സ്ത്രീയെ കയറിപ്പിടിക്കാൻ ശ്രമിക്കുകയായിരുന്നു. ബസിൽ യാത്ര ചെയ്യുന്നതിനിടെ യുവതിയെ ഇയാൾ പലതും പറഞ്ഞ് ശല്യപ്പെടുത്തുകയും യുവതിയെ തൊടാൻ ശ്രമിക്കുകയും ചെയ്യുന്നതായാണ് വീഡിയോയിൽ ഉള്ളത്.

യുവതി ഇയാളുടെ പ്രവൃത്തി എതിർക്കുകയും പലതവണ മുന്നറിയിപ്പ് നൽകുകയും ചെയ്യുന്നുണ്ട്. പക്ഷേ, ഇയാൾ അതൊന്നും കേൾക്കാതെ യുവതിയെ വീണ്ടും ശല്യം ചെയ്യുന്നു. എന്നാൽ സഹികെട്ട യുവതി ഇയാളെ തലങ്ങുംവിലങ്ങും തല്ലുകയായിരുന്നു. വീഡിയോയിൽ യുവതി ഇയാളെ തല്ലുന്നത് കാണാം.

പക്ഷേ ആരും അവളുടെ സഹായത്തിന് എത്തിയില്ല. തല്ല് കിട്ടിയ യുവാവ് സ്ഥലത്ത് നിന്ന് രക്ഷപ്പെടുകയും ചെയ്തു. സംഭവത്തിൽ ഇതുവരെ കേസെടുത്തിട്ടില്ല. ഒരു സഹയാത്രികൻ പകർത്തിയ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+