ക്യൂ തെറ്റിച്ച 47 കാരിയെ അടിച്ചുകൊന്നു
ദില്ലി: കുടിവെള്ളമെടുക്കാനുള്ള ക്യൂ തെറ്റിച്ചു എന്നാരോപിച്ച് മധ്യവയസ്‌കയെ അടിച്ചുകൊന്നു. തെക്കന്‍ ദില്ലിയിലെ ഗോവിന്ദ പുരിയിലാണ് സംഭവം ഉണ്ടായത്. ക്യൂ തെറ്റിച്ചു എന്ന് പറഞ്ഞ് തുടങ്ങിയ തര്‍ക്കത്തിന് ഒടുവില്‍ അയല്‍ക്കാര്‍ തന്നെയാണ് 47 കാരിയെ അടിച്ചു കൊലപ്പെടുത്തിയത്.
ഗോവിന്ദ പുരിയിലെ വീട്ടുജോലിക്കാരിയായ ആരാധന എന്ന സ്ത്രീയാണ് മരിച്ചത്. വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം. ആരാധനയുടെ മകള്‍ വെള്ളമെടുക്കാനുള്ള ക്യൂ തെറ്റിച്ചു എന്ന് പറഞ്ഞാണ് ബഹളം തുടങ്ങിയത്. ആരാധനയും മകളും ബക്കറ്റുമായി വെള്ളമെടുക്കാന്‍ വേണ്ടി നിന്നവരുടെ ക്യൂ തെറ്റിച്ചു എന്നാരോപിച്ച് അയല്‍ക്കാര്‍ മര്‍ദ്ദിക്കുകയായിരുന്നു.

അയല്‍വാസിയായ ഒരു സ്ത്രീ ആരാധനയുടെ മുടിയില്‍ കുത്തിപ്പിടിച്ച് നിലത്തടിച്ചു. മറ്റൊരാള്‍ ഇവരെ കൈമുട്ട് കൊണ്ട് ഇടിച്ചു. കൂടെയുണ്ടായിരുന്ന മറ്റ് സ്ത്രീകളും കൂട്ടം കൂടി നിന്ന് ആരാധനയെ മര്‍ദ്ദിക്കുകയായിരുന്നു.
ആരാധനയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ ദില്ലി പോലീസ് അറസ്റ്റ് ചെയ്തു. ലക്ഷ്മി, ആദിര്‍, സന്ദീപ് എന്നിവരാണ് പോലീസിന്റെ പിടിയിലായത്. അതേ സമയം വെള്ളം എടുക്കാനുള്ള ക്യൂവില്‍ ആരാധന ഉണ്ടായിരുന്നില്ല എന്നും അവരുടെ മകള്‍ മാത്രമാണ് ഉണ്ടായിരുന്നത് എന്നും റിപ്പോര്‍ട്ടുണ്ട്. മകളെ അപമാനിച്ചത് ചോദിക്കാനായി ചെന്നപ്പോഴാണത്രെ ആരാധനയ്ക്ക് മര്‍ദ്ദനമേറ്റത്.












Click it and Unblock the Notifications