Get Updates
Get notified of breaking news, exclusive insights, and must-see stories!

അവിഹിതം: പോലീസുകാരനെ ഭാര്യ ക്രിക്കറ്റ് ബാറ്റ് കൊണ്ട് തലക്കടിച്ച് കൊന്നു

വഡോദര: അന്യസ്ത്രീയുമായി ബന്ധം പുലര്‍ത്തിയ ഭര്‍ത്താവിനെ ഭാര്യ ക്രിക്കറ്റ് ബാറ്റ് കൊണ്ട് തലക്കടിച്ച് കൊന്നു. ഗുജറാത്തിലെ വഡോദരയിലാണ് സംഭവം. പോലീസ് കോണ്‍സ്റ്റബിളായ മുകേഷ് ബാരിയ എന്ന 35 കാരനാണ് കൊല്ലപ്പെട്ടത്. കെവാദിയയിലെ സര്‍ദാര്‍ സരോവര്‍ ഡാമിലെ സെക്യൂരിറ്റി ഡ്യൂട്ടിയാണ് ഇയാള്‍ക്ക്. വീട്ടുവഴക്ക് രൂക്ഷമായതിനെ തുടര്‍ന്ന് ഭാര്യ സംഗീത ഇയാളെ ക്രിക്കറ്റ് ബാറ്റ് കൊണ്ട് തലയ്ക്ക് അടിക്കുകയായിരുന്നു.

12 വര്‍ഷമായി ഇവര്‍ തമ്മില്‍ വിവാഹം കഴിച്ചിട്ട്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി മുകേഷ് ബാരിയയ്ക്ക് മറ്റൊരു സ്ത്രീയുമായി അവിഹിത ബന്ധമുണ്ട് എന്ന് ഭാര്യ ആരോപിക്കുന്നു. ഇക്കാര്യം ചൊല്ലി ഇവര്‍ ഇതിന് മുമ്പും വഴക്ക് ഉണ്ടാക്കിയിട്ടുണ്ട്. നാല് ദിവസങ്ങള്‍ക്ക് മുമ്പ് ഇതേ കാര്യം പറഞ്ഞ് ഇവര്‍ തമ്മില്‍ വീണ്ടും വലിയ വഴക്ക് നടന്നു.

murder

വഴക്കിനിടെ സംഗീത മുകേഷ് ബാരിയയെ ക്രിക്കറ്റ് ബാറ്റ് കൊണ്ട് അടിക്കുകയായിരുന്നു. അടിയേറ്റ് മുകേഷ് ബാരിയ ബോധരഹിതനായി നിലത്ത് വീണു. പോലീസ് സ്‌റ്റേഷനില്‍ ഓടിയെത്തിയ സംഗീത ഭര്‍ത്താവ് അബോധാവസ്ഥയിലാണ് എന്ന് അറിയിച്ചു. പോലീസ് സ്ഥലത്തെത്തി മുകേഷ് ബാരിയയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.

പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് മുകേഷ് ബാരിയ കൊല്ലപ്പെട്ടതാണ് എന്ന് തിരിച്ചറിഞ്ഞത്. സംശയത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് സംഗീതയെ കസ്റ്റഡിയില്‍ എടുക്കുകയും ചോദ്യം ചെയ്യുകയും ഉണ്ടായി. മുകേഷ് ബാരിയയെ താന്‍ കൊന്നതാണ് എന്ന് സംഗീത പോലീസിനോട് സമ്മതിച്ചു. ഇവരുടെ പത്ത് വയസ്സുള്ള മകളും സംഗീതയ്‌ക്കെതിരായി പോലീസില്‍ മൊഴിനല്‍കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+