പൊലീസുകാരിയെ മര്‍ദ്ദിച്ചു, യൂണിഫോം വലിച്ച് കീറി

ജില്ലാ കോടതി ബില്‍ഡിംഗില്‍ വച്ചായിരുന്നു സംഭവം. കോടതിയുടെ പ്രവേശന കവാടത്തിലാണ് മന്‍പ്രീതിന് ഡ്യൂട്ടി ഉണ്ടായിരുന്നത്. ഇതിനിടെ കോടതിയിലെത്തിയ സ്ത്രീകളെ നിയന്ത്രിക്കുന്നതിനായി ഒരു കോടതി ജിവനക്കാരന്‍ പൊലീസുകാരിയെ വിളിച്ചു.
കോടതിയ്ക്കുള്ളില്‍ ബഹളം വയ്ക്കുകയായിരുന്ന ഭൂപിന്ദര്‍ കൗറിനെ ശാന്തയാക്കുന്നതിനാണ് പൊലീസുകാരി ശ്രമിച്ചത്. എന്നാല്‍ സ്ത്രീ പൊലീസുകാരിയ്ക്ക് നേരെ തട്ടിക്കയറുകയായിരുന്നു. പൊലീസുകാരിയെ മര്‍ദ്ദിച്ചവശയാക്കിയ ശേഷം ആളുകള്‍ നോക്കി നില്‍ക്കെ വനിത പൊലീസിന്റെ യൂണിഫോം സ്ത്രീ വലിച്ച് കീറി.
പൊലീസുകാര്‍ സ്ഥലത്തെത്തുകയും സ്ത്രീയെ അറസ്റ്റ് ചെയ്യുകയും ചെയ്തു. വിവാഹമോചന കേസുമായി ബന്ധപ്പെട്ടാണ് സ്ത്രീ കോടതിയില്‍ എത്തുന്നത്.പൊലീസുകാരിയ്ക്ക് മര്‍ദ്ദനത്തില്‍ പരുക്കേറ്റിട്ടുണ്ട്. പരുക്കേറ്റ പൊലീസുകാരി ഇപ്പോഴും ആശുപത്രിയില്‍ ചികിത്സയിലാണ്.
ഭൂപിന്ദര്‍ കൗറിനെ വെള്ളിയാഴ്ച കോടതിയില്‍ ഹാജരാക്കും.












Click it and Unblock the Notifications