കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്നാലും അവരെന്തിനാവും ടാക്‌സി ഡ്രൈവറെ അടിച്ചത്?

  • By Aswathi
Google Oneindia Malayalam News

കൊല്‍ക്കത്ത: പെട്ടന്നു ഒരു അടിയുടെ ഒച്ചകേട്ട് എല്ലാവരും തിരിഞ്ഞു നോക്കി. കൊല്‍ക്കത്തയിലെ ആള്‍തിരക്കുള്ള ഹൗറ സ്‌റ്റേഷനിലാണ് സംഭവം. ഒരു വീട്ടമ്മ ടാക്‌സി ഡ്രൈവറുടെ കരണം പൊളിച്ചതിന്റെ ശബ്ദം കേട്ടാണ് എല്ലാവരും തിരിഞ്ഞു നോക്കിയത്. എന്താണ് സംഭവം?

മകള്‍ക്കും അമ്മായി അമ്മയ്ക്കുമൊപ്പം ടാക്‌സി സ്റ്റേഷനിലെത്തിയതാണ് സ്ത്രീ. മകളുടെയും അമ്മായി അമ്മയുടെയും മുമ്പില്‍ വച്ച് പറയാന്‍ പാടില്ലാത്തതെന്തോ ടാക്‌സി ഡ്രൈവര്‍ പറഞ്ഞിരിക്കാം. ശടേ എന്ന് വന്നു അടി. ഓടിക്കൂടിയ ആള്‍ക്കാര്‍ കാര്യം തിരക്കിയെങ്കിലും സ്ത്രീ പറഞ്ഞില്ല.

women-beats-man

ഒടുവില്‍ പൊലീസെത്തി കാര്യം തിരക്കി. രണ്ട് പേരെയും കൂട്ടി പൊലീസ് സ്റ്റേഷനിലേക്ക് പോയി. വിനോദ് യാദവ് എന്നയാളാണ് അറസ്റ്റിലായത്. ഇയാള്‍ക്കതിരെ ഗൊല്‍ബാരി പൊലീസ് സ്റ്റേഷനില്‍ ഭീഷണിപ്പെടുത്തിയെന്നാരോപിച്ച് ക്രിമിനല്‍ കേസ് ഫായല്‍ ചെയ്തു. ഇന്ന് (28-02-2015) കോടതിയില്‍ ഹാജരാക്കുന്ന പ്രതിയ്ക്ക് ചുരിങ്ങിയത് എട്ട് വര്‍ഷമെങ്കിലും തടവ് ശിക്ഷ ലഭിച്ചേക്കാം.

ഇതിനും മാത്രം എന്താണ് അയാള്‍ പറഞ്ഞതെന്ന് ഒരെത്തും പിടിയും കിട്ടുന്നില്ല. പൊലീസിനോട് കാര്യം തിരക്കിയപ്പോള്‍ ഒന്നുമില്ലെന്ന മറുപടിയാണ് നല്‍കിയത്. സ്ത്രീയോട് ചോദിച്ചപ്പോള്‍ അയാള്‍ പറഞ്ഞതിനുള്ള മറുപടി നല്‍കുകയായിരുന്നു താനെന്നാണ് പ്രതികരിച്ചത്.

English summary
A woman slapped a taxi driver in front of Howrah Station because he allegedly made an indecent proposal to her
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X