പ്രസവിക്കാനുള്ള കഴിവില്ല; യുവതിയെ ഭര്‍ത്താവ് ഇരുമ്പ്ദണ്ഡുകൊണ്ട് അടിച്ചു കൊന്നു
മുസാഫിര്‍: പ്രസവിക്കാന്‍ കഴിവില്ലാത്തതുക്കൊണ്ട് 40 കാരിയായ യുവതിയെ ഇരുമ്പ് ദണ്ഡുക്കൊണ്ട് ഭര്‍ത്താവ് അടിച്ചുകൊന്നു. മുസാഫിര്‍ നഗറിലെ തന്റേടാ ഗ്രാമത്തില്‍ കഴിഞ്ഞ ദിവസമാണ് സംഭവം. ഇതുമായി ബന്ധപ്പെട്ട് ഇയാളെ പോലിസ് അറസ്റ്റ് ചെയ്തു.
സരോജയാണ് ഭര്‍ത്താവ് വിനോദ് കുമാറിന്റെ ക്രൂരമര്‍ദ്ദനത്തിനിരയായി കൊല്ലപ്പെട്ടത്. ഇവരുടെ സഹോദന്റെ സഹായത്തോടെ സംഭവം പോലിസില്‍ അറിയിക്കുകയായിരുന്നു.

സംഭവവുമായി ബന്ധപ്പെട്ട് പോലിസ് പറയുന്നത് ഇങ്ങനെ: ഇരുവരുടെയും വിവാഹം കഴിഞ്ഞിട്ട് 20 വര്‍ഷമായി. എന്നാല്‍ ഇതുവരെ കുട്ടികളുണ്ടായിട്ടില്ല. ഇതില്‍ വിനോദ് കുമാര്‍ അസ്വസ്തനായിരുന്നു. തുടര്‍ന്ന് കഴിഞ്ഞ ദിവസം രാത്രി സരോജയെ ഇരുമ്പ് ദണ്ഡുപയോഗിച്ച് അടിക്കുകയായിരുന്നു.
മൃതദേഹം പോസ്റ്റമോര്‍ട്ടിത്തിനയച്ചുവെന്ന് പോലിസ് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് പോലിസ് അന്വേഷണം ആരംഭിച്ചു.












Click it and Unblock the Notifications