• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Elections 2019

യോഗി ആദിത്യനാഥിന്റെ മോര്‍ഫ് ചെയ്ത അശ്ലീലചിത്രം ഫേസ്ബുക്കില്‍... ബാംഗ്ലൂര്‍ യുവതിക്ക് പണികിട്ടി!!

  • By Kishor

ബെംഗളൂരു: ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ മോശം പരാമര്‍ശങ്ങള്‍ നടത്തിയ യുവതിക്ക് പണികിട്ടി. ഫേസ്ബുക്കില്‍ യോഗി ആദിത്യനാഥിനെക്കുറിച്ച് മോശമായി സംസാരിക്കുകയും മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പരത്തുകയും ചെയ്തതിനാണ് ബെംഗളൂരു സ്വദേശിയായ യുവതിക്കെതിരെ പോലീസ് കേസെടുത്തത്.

Read Also: അമലാ പോളിന്റെ പേരില്‍ 3 സെക്‌സ് വീഡിയോസ്.. നഗ്നചിത്രം വേറെ.. ഇടവേള കഴിഞ്ഞ് സുചിലീക്‌സ് വീണ്ടും ഞെട്ടിക്കുന്നു!!

Read Also: യോഗി ആദിത്യനാഥിനൊപ്പം അര്‍ധനഗ്നയായ ഒരു സുന്ദരി? ആ ഫോട്ടോയ്ക്കും വീഡിയോയ്ക്കും പിന്നില്‍!!

യുവമോര്‍ച്ചയുടെ പരാതി

യുവമോര്‍ച്ചയുടെ പരാതി

യോഗി ആദിത്യനാഥിനെ മോശക്കാരനായി ചിത്രീകരിക്കുന്ന പോസ്റ്റുകള്‍ ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തതിനാണ് ബെംഗളൂരുവില്‍ യുവതിക്കെതിരെ പോലീസ് കേസെടുത്തത്. യുവമോര്‍ച്ചയുടെ പരാതിയെ തുടര്‍ന്നാണ് ഇത്. ഈ യുവതിക്കെതിരെ എഫ് ഐ ആര്‍ ഫയല്‍ ചെയ്തതായി എ സി പി എസ് രവി അറിയിച്ചു.

മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍

മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍

പ്രഭ എന്‍ വേലബംഗല എന്ന യുവതിക്കെതിരെയാണ് കേസ്. ഇവര്‍ യോഗി ആദിത്യനാഥിനെതിരെ പോസ്റ്റും മോര്‍ഫ് ചെയ്ത ചിത്രങ്ങളും പ്രചരിപ്പിച്ചു എന്നാണ് പരാതി. ഇക്കൂട്ടത്തില്‍ അശ്ലീല ചിത്രങ്ങളും ഉണ്ടായിരുന്നത്രെ.

അറിഞ്ഞുകൊണ്ടാണെന്ന്

അറിഞ്ഞുകൊണ്ടാണെന്ന്

ബോധപൂര്‍വ്വമാണ് പ്രഭ യോഗി ആദിത്യനാഥിനെതിരെ ഇത്തരം നീക്കങ്ങള്‍ നടത്തിയത് എന്ന് പരാതിക്കാരനായ സപ്തഗിരി ഗൗഡ പറഞ്ഞു. ബെംഗളൂരു സിറ്റി യുവമോര്‍ച്ച പ്രസിഡണ്ടാണ് ഇയാള്‍. സാമുദായിക സ്പര്‍ദ്ധ വളര്‍ത്തുന്നത് അടക്കമുള്ള വകുപ്പുകളിലാണ് ഇവര്‍ക്കെതിരെ കേസ്.

വേറെയും പോസ്റ്റുകള്‍

വേറെയും പോസ്റ്റുകള്‍

ആദിത്യനാഥിന്റെ ജീവിതശൈലിയെക്കുറിച്ചും ഉറക്കത്തെക്കുറിച്ചും ഭക്ഷണശൈലിയെക്കുറിച്ചും മറ്റുമെല്ലാം ഒരുപാട് കഥകള്‍ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ആദിത്യനാഥിനെക്കുറിച്ചുള്ള നിറം പിടിപ്പിച്ച കഥകളും സോഷ്യല്‍ മീഡിയയില്‍ ഇഷ്ടം പോലെ ഉണ്ട്.

ഒരു അശ്ലീല ചിത്രവും

ഒരു അശ്ലീല ചിത്രവും

അല്‍പവസ്ത്രധാരിണിയായ യുവതിക്കൊപ്പം യോഗി ആദിത്യനാഥ് എന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ ഒരു ചിത്രവും പ്രചരിപ്പിക്കപ്പെടുന്നുണ്ട്. ഇത് ഫോട്ടോഷോപ്പാണോ എന്ന് ചോദിച്ചുകൊണ്ടാണ് യോഗി യോഗി ആദിത്യനാഥ് വിരോധികള്‍ ചിത്രം പ്രചരിപ്പിക്കുന്നത്. എന്നാല്‍ ഇത് ഫോട്ടോഷോപ്പല്ല എന്ന് ആദിത്യനാഥിന് വേണ്ടി സംസാരിക്കുന്നവരും പറയുന്നു.

ആദിത്യനാഥ് എന്ന പേരില്‍

ആദിത്യനാഥ് എന്ന പേരില്‍

ഫോട്ടോഷോപ്പല്ല എന്ന് മാത്രമേയുള്ളൂ. ചിത്രത്തില്‍ കാണുന്നത് യോഗി ആദിത്യനാഥല്ല എന്നതാണ് ട്വിസ്റ്റ്. യോഗി ആദിത്യനാഥിന്റെ പോലെയുള്ള ഒരാളാണ് ചിത്രത്തില്‍. പിന്നെന്തിനാണ് ഫോട്ടോഷോപ്പിന്റെ ആവശ്യം. ബാബാ നേ ഖേല്‍ ദിയാ, റോമാന്റിക് ബാബാ എന്ന കോമഡി പരിപാടിയുടെ വീഡിയോയില്‍ നിന്നും കട്ട് ചെയ്ത ഫോട്ടോയാണ് പ്രചരിക്കുന്നത്.

മഹാരാഷ്ട്രയിലും കേസ്

മഹാരാഷ്ട്രയിലും കേസ്

യോഗി ആദിത്യനാഥിനെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ ഫോട്ടോ പ്രചരിപ്പിച്ച ഒരാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിച്ചതിനാണ് മഹാരാഷ്ട്രയിലെ ഗഡ്കോപാര്‍ സ്വദേശിയായ ഒരാള്‍ പിടിയിലായത്. ഞായറാഴ്ച വൈകുന്നേരത്തോടെയാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ മൊബൈല്‍ ഫോണ്‍ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.

English summary
Woman booked for posting objectionable content about Yogi Adityanath on Facebook.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more