അമ്മായിയമ്മയെ മരുമകള്‍ തല്ലി, ഭര്‍ത്താവ് ഒളിക്യാമറ വെച്ച് കണ്ടുപിടിച്ചു, വീഡിയോ വൈറല്‍!
അമ്മായിയമ്മ - മരുമകള്‍ പോരിന്റെയും പീഡനത്തിന്റെയും കഥകള്‍ നാട്ടില്‍ പുതിയ കാര്യമല്ല. സിനിമയിലായാലും സീരിയലിലായാലും അല്ല യഥാര്‍ഥ ജീവിതത്തിലായാലും ഇത്തരം കഥകള്‍ക്ക് ഒരു ക്ഷാമവുമില്ല. സാധാരണ ഗതിയില്‍ കഥകളില്‍ കാണുന്നത് മരുമകളെ കഷ്ടപ്പെടുത്തുന്ന ദുഷ്ടയായ അമ്മായിയമ്മയെ ആയിരിക്കും. അപൂര്‍വ്വം ചിലയിടങ്ങളില്‍ തിരിച്ചും സംഭവിക്കാറുണ്ട്.
പ്രായമായ അമ്മായിയമ്മയെ മരുമകള്‍ മര്‍ദ്ദിക്കുന്ന ഞെട്ടിപ്പിക്കുന്ന ഒരു വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളില്‍ പ്രചരിക്കുന്നത്. സോഷ്യല്‍ ആക്ടിവിസ്റ്റായ കുന്ദന്‍ ശ്രീവാസ്തവയാണ് ഈ വീഡിയോ ഫേസ്ബുക്ക് പേജില്‍ അപ്ലോഡ് ചെയ്തത്. അമ്മായിയമ്മയെ മരുമകള്‍ ക്രൂരമായി മര്‍ദ്ദിക്കുന്നതിന്റെയും പീഡിപ്പിക്കുന്നതിന്റെയും ദൃശ്യങ്ങളാണ് വീഡിയോയില്‍ നിറയെ.

കുടുക്കിയത് ഭര്‍ത്താവ്
ഭാര്യ സംഗീത അമ്മയെ ഉപദ്രവിക്കുന്നു എന്ന് മനസിലാക്കിയ സന്ദീപ് ജെയിന്‍ എന്ന ചെറുപ്പക്കാരനാണ് വീട്ടില്‍ സി സി ടി വി ക്യാമറ ഇന്‍സ്റ്റാള്‍ ചെയ്ത് ഇക്കാര്യം പുറത്തുകൊണ്ടുവന്നത്. ഞെട്ടിപ്പിക്കുന്ന ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

വിവാഹമോചനത്തിലേക്ക്
7 വര്‍ഷമായി ഇയാള്‍ സംഗീതയെ വിവാഹം ചെയ്തിട്ട്. ഇപ്പോള്‍ വിവാഹമോചനത്തിനായി കോടതിയെ സമീപിച്ചിരിക്കുകയാണ് ജെയിന്‍. ഭര്‍ത്താവിനെതിരെ സംഗീതയും പോലീസില്‍ ഒരു കേസ് കൊടുത്തിട്ടുണ്ട്

അമ്മായിയമ്മ പറയുന്നു
മരുമകള്‍ എന്നെ ആക്രമിച്ചു. തല്ലി. കിടക്കയില്‍ നിന്നും വലിച്ച് താഴെയിട്ടു. കഴുത്തുഞെരിച്ച് കൊല്ലാന്‍ ശ്രമിച്ചു - 70കാരിയായ അമ്മായിയമ്മ പറയുന്നത് ഇങ്ങനെയാണ്. ഇക്കാര്യങ്ങള്‍ തന്നെയാണ് വീഡിയോയിലും കാണുന്നത്.

എന്തിനായിരുന്നു ഇത്
കുറേകാലമായി സംഗീത തന്റെ അമ്മയെ ഉപദ്രവിക്കുന്നു എന്നാണ് സന്ദീപ് ജെയിന്‍ പറയുന്നത്. പലപ്രാവശ്യം ഭാര്യയ്ക്ക് താക്കീത് കൊടുത്തെങ്കിലും ഫലമുണ്ടായില്ല. രണ്ട് വര്‍ഷത്തോളം കാത്തിരുന്നു. പിന്നീടാണ് സി സി ടി വി ക്യാമറ ഇന്‍സ്റ്റാള്‍ ചെയ്യുന്ന കാര്യം ആലോചിച്ചത്.

സംഗീത അറസ്റ്റില്‍
വീഡിയോ വൈറലായതോടെ മുഖ്യമന്ത്രി അഖിലേഷ് യാദവ് തന്നെ സംഭവത്തില്‍ ഇടപെട്ടു. സംഗീതയ്‌ക്കെതിരെ കൊലപാതക ശ്രമത്തിന് കേസെടുത്തു. പോലീസ് ഇവരെ അറസ്റ്റ് ചെയ്തു.
വീഡിയോ കാണൂ
ഉത്തര്‍ പ്രദേശിലാണ് ഈ സംഭവം ഉണ്ടായിരിക്കുന്നത്. ജനുവരി അഞ്ചാം തീയതിയാണ് വീഡിയോ പുറത്തായത്. അമ്മായിയമ്മയെ മരുമകള്‍ ഉപദ്രവിക്കുന്ന ഞെട്ടിക്കുന്ന വീഡിയോ കാണൂ.

ലൈക്ക് വണ്‍ഇന്ത്യ
വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ ഫോളോ ട്വിറ്റര്‍












Click it and Unblock the Notifications