വീടിനകത്ത് സ്വന്തം ചിതയൊരുക്കി തീകൊളുത്തി... ജീവിതം മടുത്ത വൃദ്ധയുടെ കടുംകൈ!
മുംബൈ: മരണത്തിന് ശേഷമാണ് സാധാരണ ചിതയൊരുക്കി മൃതദേഹം ദഹിപ്പിക്കുക. എന്നാല്‍ സ്വയം ചിതയൊരുക്കി മരണത്തെ സ്വീകരിച്ചിരിക്കുകയാണ് മഹാരാഷ്ട്രയിലെ തൊണ്ണൂറുകാരിയായ സ്ത്രീ. മഹാരാഷ്ട്രയിലെ കോലാപൂര്‍ ജില്ലയിലാണ് സംഭവം. വീടിനകത്ത് സ്വന്തം ചിതയൊരുക്കിയാണ് കല്ലാവ്വാ ദാദു കാംബ്ലെ എന്ന വൃദ്ധ ആത്മഹത്യ ചെയ്തിരിക്കുന്നതെന്ന് മുംബൈ പോലീസ് അറിയിച്ചു. ബമാനി ഗ്രാമത്തില്‍ തനിച്ചാണ് ഇവര്‍ താമസിക്കുന്നത്. തൊട്ടടുത്ത് തന്നെ വൃദ്ധയുടെ മകന് വിത്തലും താമസിക്കുന്നുണ്ട്. നവംബര്‍ പതിമൂന്നിന് രാത്രി പതിവ് പോലെ കൊച്ചുമകള്‍ വൃദ്ധയുടെ വീട്ടിലെത്തി ഭക്ഷണം നല്കി തിരികെ പോയിരുന്നു. ശേഷം വൃദ്ധ വാതിലടച്ച് മുറിയില്‍ ചിതയൊരുക്കുകയായിരുന്നു.

മരക്കഷണങ്ങളും ചാണകവരളിയും കൊണ്ട് ചിതയൊരുക്കിയ ശേഷം മണ്ണെണ്ണയും ഒഴിച്ചു. ശേഷം ചിതയില്‍ കിടന്ന് തീകൊളുത്തുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. പിറ്റേ ദിവസം രാവിലെ കൊച്ചുമകള്‍ പാലുമായി വന്ന് വിളിച്ചെങ്കിലും വാതില്‍ തുറന്നു കണ്ടില്ല. ഇതോടെ പെണ്‍കുട്ടി വിവരം വിത്തലിനെ അറിയിച്ചു. വിത്തല്‍ വന്ന് വാതില്‍ തകര്‍ത്ത് അകത്ത് കയറിയപ്പോള്‍ കണ്ട കാഴ്ച ഞെട്ടിക്കുന്നതായിരുന്നു. മുറിക്ക് നടുവില്‍ ചാരവും എല്ലുകളും ചില ശരീരഭാഗങ്ങളും മാത്രമായിരുന്നു ഉണ്ടായിരുന്നത്. ജീവിതം മടുത്തതാണ് വൃദ്ധയെ ഈ കടുംകൈക്ക് പ്രരിപ്പിച്ചതെന്നാണ് പോലീസ് പറയുന്നത്. മരണത്തെക്കുറിച്ച് പോലീസ് അന്വേഷിക്കുന്നുണ്ട്.
-
ദുബായില്‍ നിന്ന് സ്വര്‍ണം വാങ്ങാതെ ഇന്ത്യക്കാര്‍... യുഎഇക്കാര്‍ വാങ്ങല്‍ നിര്‍ത്തുന്നുമില്ല; കാരണമിത് -
ആലിയ ഭട്ടിന്റെ ഗ്ലാമർ രഹസ്യം ഇതാണ്! ആ 8 കാര്യങ്ങളിലൂടെ നിങ്ങളുടെ ചർമ്മവും തിളങ്ങും -
യുഎഇയെ ഫുജൈറ രക്ഷിക്കും; വെട്ടിലായത് സൗദി അറേബ്യയും ഖത്തറും കുവൈത്തും, ഇതാണ് കാരണം -
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള -
ഒരു ആപ്പിൾ ഐഫോൺ വാങ്ങാൻ ആഗ്രഹിക്കാത്തവർ ആരുണ്ട്? എങ്കിൽ ഐഫോൺ 15 തന്നെയാവാം, വില? -
ബെംഗളൂരു എക്സ്പ്രസ് സര്‍വീസ് തുടങ്ങി; കോഴിക്കോട് ആവേശകരമായ സ്വീകരണം, സമയക്രമം അറിയാം -
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍ വില മുന്നേറ്റത്തിന് കാരണം ഇതാണ്, ഇന്നത്തെ പവന് വില -
മോഹൻലാലിൻ്റെ ആഡംബര വസതികൾ കണ്ണുതള്ളിക്കും; ദുബായിൽ 25 കോടിയുടെ ഫ്ലാറ്റ്, ഊട്ടിയിൽ ആഡംബര വില്ല,കൊച്ചിയിലും -
'മഞ്ജു വാര്യർ കോടിക്കണക്കിന് രൂപയാണ് ഇങ്ങനെ സമ്പാദിക്കുന്നത്,ഏതൊക്കെ കോലത്തിലാണ് വരുന്നത്';ശാന്തിവിള ദിനേശ് -
ഫോർട്ട് കൊച്ചി- വൈപ്പിൻ റോ-റോ സർവീസ്; ഭാവി ഉടൻ തീരുമാനിക്കും, ഭൂഗർഭ തുരങ്ക പാത ആവശ്യം ശക്തം! -
സ്വർണ വില പവന് 70,000 രൂപയിലേക്ക്, അതുകഴിഞ്ഞ് കാത്തിരിക്കുന്നത് വൻ കുതിപ്പ്..1.65 ലക്ഷമാകുമെന്ന് -
പിടിവിട്ട് ട്രംപ്; ഇറാന്റെ പ്രതിരോധം അമ്പരിപ്പിക്കുന്നത്; യൂറോപ്യന്‍ സഖ്യകക്ഷികള്‍ പോലും പിന്തുണച്ചില്ല












Click it and Unblock the Notifications