ദളിത് യുവാവിനെ വിവാഹം കഴിച്ച യുവതിയെ ചുട്ടുകൊന്നു
മധുര : ദളിത് യുവാവിനെ വിവാഹം കഴിച്ച യുവതിയോട് മാതാപിതാക്കളുടെ കൊടുംക്രൂരത. തങ്ങളുടെ ആഗ്രഹത്തിന് വിപരീതമായി പ്രവര്‍ത്തിച്ചതിലുളള ദേഷ്യത്തില്‍ മാതാപിതാക്കള്‍ യുവതിയെ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി കൊല്ലുകയായിരുന്നു.
മധുരയിലെ ഉസിലാംപട്ടിയിലാണ് സംഭവം. യുവാവിന്റെ പരാതിയെത്തുടര്‍ന്ന് മാതാപിതാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. ജൂലൈ 22 നായിരുന്നു ഉയര്‍ന്ന ജാതിയില്‍പ്പെട്ട വിമലാദേവി ദളിത് വിഭാഗത്തില്‍പ്പെട്ട ദിലീപ് കുമാറിനെ വിവാഹം ചെയ്തത്.

വിവാഹശേഷം ഇരുവരെയും യുവതിയുടെ മാതാപിതാക്കള്‍ വീട്ടിലേക്ക് കൊണ്ടുപോയി. എന്നാല്‍ പിന്നീട് യുവതിയെ വീട്ടുതടങ്കലിലാക്കാന്‍ ശ്രമിച്ചപ്പോള്‍ ഇരുവരും അവിടെ നിന്ന് മാറി. തുടര്‍ന്ന് ദിലീപ് കുമാര്‍ ജോലി ആവശ്യത്തിനായി കേരളത്തിലെത്തി. ഇതിനുശേഷം പോലീസ് ഇടപെട്ട് പെണ്‍കുട്ടിയെ വീണ്ടും മാതാപിതാക്കള്‍ക്കൊപ്പം വിട്ടു. ദിലീപ് കുമാറുമായുളള വിവാഹബന്ധം ഉപേക്ഷിക്കാന്‍ നിരന്തരം മാതാപിതാക്കള്‍ ആവശ്യപ്പെട്ടു. എന്നാല്‍ പെണ്‍കുട്ടി ഇത് നിഷേധിച്ചു. ഈ ദേഷ്യമാണ് കൊലപാതകത്തിന് വഴിതെളിച്ചത്.












Click it and Unblock the Notifications