കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചിതയൊരുക്കി യുവതിയെ ജീവനോടെ കത്തിച്ചു; ഭര്‍ത്താവും കുടുംബങ്ങളും ചേര്‍ന്ന്, പ്രതികള്‍ മുങ്ങി!!

ഡോക്ടര്‍മാരുടെ അഭിപ്രായം കണക്കിലെടുത്ത് പോലിസ് അന്വേഷണം തുടങ്ങി. അലിഗഡിലാണ് യുവതിയുടെ വീട്.

  • By Ashif
Google Oneindia Malayalam News

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ 21 കാരിയെ ഭര്‍ത്താവും കുടുംബങ്ങളും സുഹൃത്തുക്കളും ചേര്‍ന്ന് ജീവനോടെ കത്തിച്ചു. മരിച്ചെന്ന് കരുതിയാണ് കത്തിച്ചതെന്ന് ഭര്‍ത്താവിന്റെ കുടുംബം പറയുന്നു. എന്നാല്‍ യുവതി മരിച്ചത് ജീവനോടെ കത്തിച്ചതുമൂലമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

ഡോക്ടര്‍മാരുടെ അഭിപ്രായം കണക്കിലെടുത്ത് പോലിസ് അന്വേഷണം തുടങ്ങി. അലിഗഡിലാണ് യുവതിയുടെ വീട്. ഗ്രേറ്റര്‍ നോയ്ഡയിലെ ശാരദ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ യുവതി മരിച്ചെന്ന് വിധിയെഴുതിയതിനെ തുടര്‍ന്നാണ് ഭര്‍ത്താവ് ചിതയൊരുക്കിയത്. എന്നാല്‍ യുവതി മരിച്ചിരുന്നില്ല.

യുവതി മരിച്ചു, മരിച്ചില്ല

ശ്വാസകോശ അണുബാധയെ തുടര്‍ന്ന് ശാരദ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു യുവതി. കഴിഞ്ഞ ഞായറാഴ്ച രാത്രി 11.45ന് യുവതി മരിച്ചെന്ന് ഡോക്ടര്‍മാര്‍ ബന്ധുക്കളെ അറിയിച്ചു. തുടര്‍ന്ന് 1.27ന് ഭര്‍ത്താവ് മൃതദേഹം ഏറ്റുവാങ്ങി അലിഗഡിലേക്ക് പോവുകയായിരുന്നു.

സഹോദരന്‍ പോലിസിനെ അറിയിച്ചു

തിങ്കളാഴ്ച രാവിലെ എട്ട് മണിക്ക് മൃതദേഹം സംസ്‌കരിക്കാനുള്ള ചിതയൊരുക്കി. എന്നാല്‍ മരണത്തില്‍ സംശയം തോന്നിയ യുവതിയുടെ സഹോദരന്‍ പോലിസില്‍ വിവരം അറിയിക്കുകയായിരുന്നു. അലിഗഡ് പോലിസെത്തി മൃതദേഹം ദഹിപ്പിക്കുന്നത് തടഞ്ഞു.

70 ശതമാനം കത്തിയ ശേഷം പോസ്റ്റ്‌മോര്‍ട്ടം

എന്നാല്‍ 70 ശതമാനം ഭാഗങ്ങള്‍ അപ്പോഴേക്കും കത്തിയിരുന്നു. ചിതയില്‍ നിന്നെടുത്ത കത്തിക്കരിഞ്ഞ മൃതദേഹം പോലിസ് പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചു. മെഡിക്കല്‍ റിപോര്‍ട്ട് ചൊവ്വാഴ്ച ലഭിച്ചു. ഇതുപ്രകാരം യുവതി ആദ്യം മരിച്ചിരുന്നില്ല.

പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട്

രണ്ട് ഡോക്ടര്‍മാരാണ് മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്തത്. ജീവനോടെ കത്തിക്കുമ്പോഴുണ്ടാകുന്ന ഷോക്കിലാണ് യുവതി മരിച്ചതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ഭര്‍ത്താവിനും മറ്റു പത്ത് പേര്‍ക്കുമെതിരേ പോലിസ് കേസെടുത്തിരിക്കുകയാണിപ്പോള്‍. യുവതിയുടെ അമ്മാവനാണ് അലിഗഡ് പോലിസില്‍ പരാതി നല്‍കിയത്.

പ്രതികള്‍ മുങ്ങി, പോലിസ് തിരയുന്നു

കേസ് വിവാദമായതോടെ പ്രതികള്‍ മുങ്ങി. ഇതുവരെ ആരെയും പിടികൂടിയിട്ടില്ല. ബലാല്‍സംഗത്തിനും കൊലപാതകത്തിനുമാണ് കേസെടുത്തിരിക്കുന്നത്. യുവതിയെ ബലാല്‍സംഗം ചെയ്തു കൊന്നുവെന്നാണ് അമ്മാവന്റെ പരാതി. പ്രതികള്‍ക്കായി പോലിസ് തിരച്ചില്‍ വ്യാപകമാക്കിയിട്ടുണ്ട്.

ശ്വാസകോശത്തില്‍ ചാരത്തിന്റെ അംശം

കത്തിക്കുമ്പോഴുണ്ടാവുന്ന ചാരങ്ങള്‍ യുവതിയുടെ ശ്വാസകോശത്തില്‍ നിന്നു ലഭിച്ചിട്ടുണ്ട്. ഇത് ജീവനോടെ കത്തിക്കുമ്പോഴാണ് സംഭവിക്കുകയെന്ന് ഡോക്ടര്‍മാരും പോലിസും പറയുന്നു. മരിച്ച ഒരാളെ ദഹിപ്പിക്കുമ്പോള്‍ ശ്വാസകോശത്തില്‍ ഇത്തരത്തില്‍ ചാരം കാണില്ല. ജീവനോടെ കത്തിക്കുമ്പോള്‍ ശ്വാസം വേഗത്തില്‍ വലിക്കുന്നത് വഴിയാണ് ചാരം ശ്വാസകോശത്തിലെത്തിയത് എന്ന നിഗമനത്തിലാണ് പോലിസ്.

ഡിഎന്‍എ പരിശോധന

യുവതിയുടെ എല്ല് ഡോക്ടര്‍മാര്‍ ഡിഎന്‍എ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ബുലന്ത്‌ഷെഹര്‍ സ്വദേശിയാണ് യുവതിയും കുടുംബവും. യുവതിയെ വിവാഹം ചെയ്തത് അലിഗഡിലേക്കാണ്. ഇവിടെ നിന്നാണ് യുവതിയെ ശ്വാസകോശ അസുഖത്തെ തുടര്‍ന്ന് ഗ്രേറ്റര്‍ നോയ്ഡയിലെ ആശുപത്രിയിലെത്തിച്ചത്.

English summary
Uttar Pradesh Police are investigating whether a 21-year-old Noida woman was burnt to death after doctors concluded on Tuesday that she was breathing when her husband placed her on a funeral pyre a day before. The woman was declared dead by Sharda Hospital in Greater Noida but a two-doctor panel concluded she died because of “shock caused by being burnt alive” on Monday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X