ഭക്തിമൂത്തു... പ്രാര്‍ത്ഥനയ്ക്കിടെ ദേവിക്കായി ഭക്ത നാവറത്തു നല്‍കി!!
ചിലര്‍ക്ക് ഭക്തിയെന്നാല്‍ മനസിലായിരിക്കും. ചിലര്‍ക്കാവട്ടെ ക്ഷേത്രത്തില്‍ പോയില്ലേങ്കില്‍ ഒരു സമാധാനവും ഉണ്ടാകില്ല. ഭക്തിയുടെ പേരില്‍ പലരും പലതും കാണിച്ചുകൂട്ടുന്നത് വാര്‍ത്തയാകാറുണ്ട്. അത്തരത്തില്‍ ഒരു കാര്യമാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടം പിടിച്ചിരിക്കുന്നത്.
മധ്യപ്രദേശില്‍ നിന്നുള്ള ഒരു ഭക്ത ഭക്തിമൂത്ത് തന്‍റെ നാവ് ദേവിക്ക് അറുത്ത് മുറിച്ച് നല്‍കിയത്ര. ക്ഷേത്ര നടയില്‍ പ്രാര്‍ത്ഥിച്ച് കൊണ്ടിരിക്കേയാണ് സംഭവം.

ദുര്‍ഗയ്ക്ക്
മധ്യപ്രദേശിലെ ഗുഡ്ഡി തോമര്‍ എന്ന നാല്‍പ്പത്തഞ്ചുകാരിയാണ് ഗ്രാമത്തിലുള്ള ദുര്‍ഗാ ക്ഷേത്രത്തില്‍ എത്തി തന്‍റെ നാവ് മുറിച്ച് ദുര്‍ഗയ്ക്ക് സമര്‍പ്പിച്ചത്. താര്‍സാമ ഗ്രാമത്തില്‍ നിന്ന് 50 കിലോ മീറ്റര്‍ അകലയെയുള്ള ബിജസേന്‍ മാതാ ക്ഷേത്രത്തില്‍ വെച്ചായിരുന്നു സംഭവം. പ്രാര്‍ത്ഥിച്ച് കൊണ്ടിരിക്കെ പെട്ടെന്ന് ഗുഡ്ഡി തോമര്‍ തന്‍റെ നാവ് മുറിക്കുകയായിരുന്നു.

ബോധം കെട്ട് വീണു
നാവ് മുറിച്ച് ക്ഷേത്ര നടയിലേക്ക് എറിഞ്ഞ ഉടന്‍ തന്നെ അവര്‍ ബോധരഹിതയായി വീണു. ക്ഷേത്രത്തില്‍ പ്രാര്‍ത്ഥനയില്‍ ഉണ്ടായിരുന്നവര്‍ ഉടന്‍ തന്നെ അവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇപ്പോള്‍ അവര്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്.

വിശ്വാസത്തിന്‍റെ പുറത്ത്
ആരുടേയും പ്രേരണ ഇല്ലാതെയാണ് ഗുഡ്ഡി തന്‍റെ നാവ് അറുത്ത് നല്‍കിയതെന്നാണ് പോലീസ് പറയുന്നത്. അവര്‍ ദുര്‍ഗാ ദേവിയുടെ കടുത്ത വിശ്വാസിയാണ്. അതുകൊണ്ട് തന്നെ വിശ്വാസം പാരമ്യത്തില്‍ എത്തിയപ്പോള്‍ ചെയ്തതാണെന്നാണ് ഗുഡ്ഡി പോലീസിനോട് പറഞ്ഞത്.

കല്യാണം കഴിഞ്ഞത് മുതല്‍
തങ്ങള്‍ക്ക് മൂന്ന് ആണ്‍കുട്ടികളാണ് ഉള്ളത്.
കല്യാണം കഴിഞ്ഞത് മുതല്‍ തന്‍റെ ഭാര്യ എല്ലാ ദിവസവും രാവിലെയും വൈകീട്ടും ബിജസേന്‍ ക്ഷേത്രത്തില്‍ പോകാറുണ്ട്. ദുര്‍ഗാ ദേവിയിലുള്ള വിശ്വാസം കൊണ്ടാകാം ഭാര്യ ഇത് ചെയ്തതെന്നാണ് കരുതുന്നത്. മറ്റൊന്നും ഇതിന് പിന്നില്‍ ഉണ്ടെന്ന് കരുതുന്നില്ലെന്നും ഭര്‍ത്താവ് രവി തോമര്‍ പറഞ്ഞു.












Click it and Unblock the Notifications