Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭർത്താവിന് അവിഹിതമെന്ന് സംശയം ഭാര്യ കൊടുത്തത് കിടിലന്‍ പണി: ഭർത്താവ് ഗുരുതരാവസ്ഥയിൽ

ജലന്ദർ: ഭർത്താവിന് വിവാഹേതര ബന്ധമുണ്ടെന്ന് സംശയിച്ച ഭാര്യ ഭർത്താവിന്റെ ജനനേന്ദ്രീയം മുറിച്ചെടുത്തു. ഭർത്താവിന്റെ ജനനേന്ദ്രീയം മുറിച്ചെടുത്ത ശേഷം ശുചിമുറിയിൽ നിക്ഷേപിക്കുകയായിരുന്നുവെന്നാണ് പോലീസ് വ്യക്തമാക്കിയത്. പഞ്ചാബിലെ ജലന്ദറിലെ ജോഗീന്ദര്‍ നഗർ‌ സ്വദേശി ആസാദ് സിംഗാണ് ഭാര്യയുടെ അതിക്രമത്തിന് ഇരയായത്. ഗുരുതരമായി പരിക്കേറ്റ ആസാദ് ജീവനോട് മല്ലിട്ട് ആശുപത്രിയിൽ‍ ചികിത്സയിൽ കഴിയുകയാണ്. ചൊവ്വാഴ്ചയായിരുന്നു സംഭവം.

ഭർത്താവിന് വിവാഹേതര ബന്ധമുണ്ടെന്ന് സംശയത്തെ തുടർന്ന് ഭാര്യ സുഖ് വന്ത് കൗറാണ് ഭർത്താവിന്‍റെ ജനനേന്ദ്രീയം മുറിച്ചെടുത്ത് ശുചിമുറിയിൽ ഉപേക്ഷിച്ചത്. സിംഗ് ഉറങ്ങുമ്പോഴായിരുന്നു സംഭവമെന്ന് ജലന്ദർ‍ അസിസ്റ്റന്റ് കമ്മീഷണറെ ഉദ്ധരിച്ച് മാധ്യമങ്ങളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

stabs-

മറ്റൊരു യുവതിയുമായി ഭർത്താവിന് ബന്ധമുണ്ടെന്ന സംശയത്തെ തുടർന്നാണ് ഭാര്യയുടെ നീക്കം. ഉറക്കത്തിലായിരുന്ന ഭർ‍ത്താവ് ഇതോടെ അബോധാവസ്ഥയിലാവുകയും ചെയ്തുു. രക്തസ്രാവത്തെ തുടർന്ന് സിംഗിനെ ഉടൻ‍ തന്നെ ആശുപത്രിയിൽ‍ പ്രവേശിപ്പിച്ചെങ്കിലും ഇയാളുടെ നില ഗുരുതരമായി തുടരുകയാണ്. സിംഗിന്റെ പിതാവിന്റെ പരാതിയിൽ കേസെടുത്ത പോലീസ് ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരം ഭാര്യയ്ക്കെതിരെ കേസെടുത്തിട്ടുണ്ട്. ഈ ദമ്പതികൾക്ക് രണ്ട് മക്കളുമുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+