Get Updates
Get notified of breaking news, exclusive insights, and must-see stories!

രണ്ടാംവിവാഹത്തോടെ ഭര്‍ത്താവിന് സ്‌നേഹം കുറഞ്ഞു... ജനനേന്ദ്രിയം മുറിച്ചുമാറ്റി ആദ്യഭാര്യ, നില ഗുരുതരം

മുസാഫര്‍നഗര്‍: വിവാഹം കഴിഞ്ഞ് ഏറെകാലത്തിന് ശേഷവും മക്കളില്ലാത്ത ദമ്പതികള്‍. കുഞ്ഞിക്കാല്‍ കാണണമെന്ന് ഇരുവര്‍ക്കും മോഹം. വൈദ്യപരിശോധനയില്‍ ഭര്‍ത്താവിന് കുഴപ്പങ്ങളില്ലെന്ന് ബോധ്യമായി. എന്നാല്‍ മറ്റൊരു വിവാഹം ചെയ്‌തോളൂവെന്ന് യുവതി. ആദ്യം വിസമ്മതിച്ച ഭര്‍ത്താവ് ഒടുവില്‍ നിര്‍ബന്ധത്തിന് വഴങ്ങി മറ്റൊരു വിവാഹം ചെയ്തു. ആദ്യദിനങ്ങള്‍ സന്തോഷകരമായ അന്തരീക്ഷത്തില്‍ മുന്നോട്ടുപോയി. അധികനാള്‍ നീണ്ടില്ല ആ സന്തോഷം. തന്നോട് ഭര്‍ത്താവിന് പഴയ സ്‌നേഹമില്ലെന്ന് ആദ്യ ഭാര്യക്ക് തോന്നല്‍. ഒടുവില്‍ അരിഷം പൂണ്ട ആദ്യ ഭാര്യ ആ കൃത്യം ചെയ്തു.....

 ജനനേന്ദ്രിയം മുറിച്ചു

ജനനേന്ദ്രിയം മുറിച്ചു

ഉത്തര്‍പ്രദേശിലെ മുസഫര്‍നഗറിലാണ് ആശ്ചര്യപ്പെടുത്തുന്ന സംഭവം. ഭര്‍ത്താവിനോടുള്ള പക കാരണം ആദ്യ ഭാര്യ ഭര്‍ത്താവിന്റെ ജനനേന്ദ്രിയം മുറിച്ചുകളഞ്ഞു. രണ്ടാം ഭാര്യയോടാണ് സ്‌നേഹമെന്നും തന്നെ അവഗണിക്കുകയാണെന്നും തോന്നിയാണ് ആദ്യ ഭാര്യ ക്രൂര കൃത്യം ചെയ്തത്.

ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍

ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍

മിംലാനയില്‍ താമസിക്കുന്ന യുവാവിനാണ് ആദ്യഭാര്യയില്‍ നിന്ന് ആക്രമണം നേരിട്ടതെന്ന് പോലീസ് പറഞ്ഞു. ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കഴിയുകയാണ് ഭര്‍ത്താവ്. യുവതിക്കെതിരെ ഭര്‍ത്താവിന്റെ ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കി. പോലീസ് വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പ് പ്രകാരം കേസെടുത്തു.

ആദ്യ ഭാര്യയുടെ സമ്മതത്തോടെ

ആദ്യ ഭാര്യയുടെ സമ്മതത്തോടെ

ആദ്യ ഭാര്യയുടെ സമ്മതത്തോടെയാണ് രണ്ടാംവിവാഹം ചെയ്തത്. രണ്ടാംഭാര്യയില്‍ അടുത്തിടെ ഒരു കുഞ്ഞ് പിറന്നു. പിന്നീട് കുറച്ചുനാള്‍ രണ്ടാംഭാര്യയോടൊപ്പം തന്നെ ഇയാള്‍ താമസിക്കുകയും ചെയ്തു. ഇതാണ് ആദ്യ ഭാര്യയ്ക്ക് ദേഷ്യം വരാന്‍ കാരണം. തന്നോട് ഭര്‍ത്താവിന് സ്‌നേഹം കുറഞ്ഞുവെന്ന തോന്നലാണ് അക്രമിത്തിന് കാരണം.

മുറിയിലേക്ക് വിളിച്ച ശേഷം

മുറിയിലേക്ക് വിളിച്ച ശേഷം

യുവാവിന്റെ ആരോഗ്യനില വഷളായി തുടരുകയാണെന്ന് കോട്വാലി പോലീസ് ഓഫീസര്‍ അറിയിച്ചു. യുവതിക്കെതിരെ പരാതി ലഭിച്ചിട്ടുണ്ട്. ഉടന്‍ കസ്റ്റഡിയിലെടുക്കുമെന്നും പോലീസ് പറഞ്ഞു. യുവാവിനെ അനുനയത്തില്‍ മുറിയിലേക്ക് വിളിച്ചുകൊണ്ടുപോയ ശേഷമാണ് ആദ്യ ഭാര്യ ക്രൂരകൃത്യം ചെയ്തതത്രെ.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+