കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗുരുവിന്‍റെ മരണത്തിന് പിന്നില്‍ ബാബാ രാംദേവെന്ന് മുന്‍ അനുയായിയുടെ വെളിപ്പെടുത്തല്‍

  • By Desk
Google Oneindia Malayalam News

ദില്ലി: യോഗാ ഗുരുവും പത്ഞജലി ഹെര്‍ബല്‍ ആയുര്‍വേദിക് സ്ഥാപകനുമായ ബാബാ രാംദേവിനെതിരെ യുവതിയുടെ നിര്‍ണ്ണായക വെളിപ്പെടുത്തല്‍. ബാംബാ രാംദേവിന്റെ മുന്‍ അനുയായിയാണെന്നും പേര് മീരയാണെന്നും സ്വയം പരിചയപ്പെടുത്തിയ യുവതി സോഷ്യല്‍മീഡിയയില്‍ പോസ്റ്റു ചെയ്ത വീഡിയോയിലൂടെയാണ് കൊലപാതകം ഉള്‍പ്പടേയുള്ള ആരോപണങ്ങള്‍ ബാബാ രാംദേവിനെതിരെ ഉന്നയിക്കുന്നത്.

മുന്‍ ഗുരും രാജീവ് ദീക്ഷിതിന്റെ കൊലപാതകത്തില്‍ ബാബാ രാംദേവിന് ഉത്തരവാദിത്വമുണ്ടെന്ന് യുവതി വീഡിയോയിലൂടെ വ്യക്തമാക്കുന്നു. ആറുലക്ഷത്തിനടുത്ത് ആളുകളാണ് ഇതുവരെ വീഡിയോ കണ്ടുകഴിഞ്ഞിരിക്കുന്നത്.

ആഗ്രഹം

ആഗ്രഹം

ഹരിദ്വാര്‍ സ്വദേശിയായ ഞാന്‍ സന്യാസി ആവണമെന്ന ആഗ്രഹത്തോടെയാണ് രാംദേവിനൊപ്പം ചേര്‍ന്നത്. ചേര്‍ന്നതിന് ശേഷമാണ് യതാര്‍ത്ഥത്തില്‍ അവിടെ എന്താണ് നടക്കുന്നതെന്ന് മനസ്സിലായത്. അവിടെ മൊത്തം ക്രിമിനലുകളാണ്. അവര്‍ ധരിച്ചിരിക്കുന്നത് വ്യാജ സന്യാസ വേഷമാണെന്ന് ഞാന്‍ തിരിച്ചറിഞ്ഞത് ഏറെ വൈകിയാണെന്നും യുവതി വീഡിയോയില്‍ പറയുന്നു.

കാലില്‍ വുഡ്‌ലാന്റ്

കാലില്‍ വുഡ്‌ലാന്റ്

പറഞ്ഞറിയിക്കാനാവാത്ത ക്രൂരതയാണ് അവിടെ അരങ്ങേറിയിരുന്നത്. ക്രിമിനലുകള്‍ തങ്ങള്‍ ചെയ്യുന്നതിന് മറയായി മതത്തിന്റെ കുപ്പായമെടുത്ത് ധരിച്ചിരിക്കുകയാണ്. വ്യാജസ്വദേശി സ്‌നേഹം പ്രകടിപ്പിച്ച് അവര്‍ രാജ്യത്തെ കൊള്ളയടിക്കുകയാണ്. വാതോരാതെ സ്വദേശി സ്‌നേഹം പറയുന്ന അവര്‍ യതാര്‍ത്ഥത്തില്‍ കാലില്‍ ധരിക്കുന്നത് വുഡ്‌ലാന്റിന്റെ ഷൂ ആണെന്നും യുവതി ആരോപിക്കുന്നു

തെളിവുകള്‍ മോദിക്ക്

തെളിവുകള്‍ മോദിക്ക്

മുന്‍ ഗുരു രാജീവ് ദീക്ഷിതിനെ വധിച്ചതിന് പിന്നില്‍ ബാബാ രാംദേവും സംഘവും ആണെന്നുള്ളതിനുള്ള തെളിവ് എന്റെ കയ്യിലുണ്ട്. ഇതുമായി ഞാന്‍ ബന്ധപ്പെട്ട പല അധികാരികളുടെ അടുത്തപോയെങ്കിലും കാര്യമുണ്ടായില്ല. രാദേവിനെതിരായുള്ള തന്റെ തെളിവുകള്‍ 44 പേജുള്ള ഒരു കത്താക്കി പ്രധാനമന്ത്രി മോദിക്ക് അയച്ചിട്ടും കാര്യമുണ്ടായില്ലെന്നും യുവതി വ്യക്തമാക്കുന്നു.

ആരും മുന്നോട്ട് വരുന്നില്ല

ആരും മുന്നോട്ട് വരുന്നില്ല

താന്‍ മാധ്യമങ്ങളിലൂടെ ഈ വിവരങ്ങളെല്ലാം പുറത്ത് വിടുമെന്ന് മനസ്സിലാക്കിയ അവര്‍ മാധ്യമങ്ങളോട് എല്ലാം ഇതിനോടകം തന്നെ സെറ്റില്‍ ആക്കിയിരിക്കുകയാണ്. രാംദേവിനെതിരെ ഞാന്‍ മൂന്ന് കേസ് കൊടുത്തു. അതില്‍ ഒന്ന് മുക്കി. രണ്ടെണ്ണം ഇപ്പോള്‍ കോടതിയിലാണ്. എല്ലാവര്‍ക്കും എല്ലാം അറിയാം എന്നാല്‍ ആരും മുന്നോട്ട് വരുന്നില്ല. എസ്പി, ഡിഎസ്പി, മുഖ്യമന്ത്രി ഇവര്‍ക്കൊക്കെ സ്ത്യാവസ്ഥ അറിയാമെന്നും യുവതി വീഡിയോയില്‍ പറയുന്നുണ്ട്.

വ്യാജ ഉത്പന്നങ്ങള്‍

വ്യാജ ഉത്പന്നങ്ങള്‍

പതഞ്ജലിയുടെ പേരില്‍ രാജ്യത്ത് വിറ്റഴിക്കുന്ന വ്യാജ ഉത്പന്നങ്ങളാണ്. ശുദ്ധമെന്ന് പറഞ്ഞ് അവര്‍ വിറ്റഴിക്കുന്ന തേനും നെയ്യും എല്ലാം വ്യാജ ഉത്പന്നങ്ങളാണ്. അവരുടെ പ്രൊഡക്ഷന്‍ യൂണിറ്റില്‍ ഞാന്‍ ഉണ്ടായിരുന്നതിനാല്‍ തന്നെ എല്ലാം കൃത്യമായി അറിയാം ഇതിന്റേയൊക്കെ തെളിവുകളും എന്റെ അടുത്തുണ്ടെന്നും യുവതി പറയുന്നു.

അന്വേഷണം വേണം

അന്വേഷണം വേണം

കൃത്യമായ അന്വേഷണം നടത്തിയാല്‍ ക്രൂരമായ പല സത്യങ്ങളും പുറത്തുവരും 200 രൂപയുടെ മരുന്ന് അവര്‍ കൊടുക്കുന്നത് 20 രൂപക്കാണ്. കള്ളനാണ് രാംദേവ്. തുന്നിയ വസ്ത്രങ്ങള്‍ ഉപയോഗിക്കില്ലെന്നാണ് അദ്ദേഹം പരസ്യമായി പറയുന്നത്. എന്നാല്‍ 2011 ജൂണ്‍ 4 ന് ദില്ലിയിലെ രംലീലയില്‍ നിന്ന് അദ്ദേഹം രക്ഷപ്പെട്ടത് എങ്ങനെയാണെന്ന് എല്ലാവര്‍ക്കും അറിയാമെന്നും അവര്‍ ഓര്‍മ്മപ്പെടുത്തുന്നു

സേവിക്കാന്‍ ഹണിപ്രീതുമാര്‍

സേവിക്കാന്‍ ഹണിപ്രീതുമാര്‍

ഒരിക്കലും വിവാഹം കഴിക്കാതെ നിത്യബ്രഹ്മചാരിയായി സന്യാസി ജീവിതം നയിക്കുകയാണെന്നാണ് അയാള്‍ പറയുന്നത്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ അദ്ദേഹത്തെ സേവിക്കാന്‍ അവിടെ നിരവധി ഹണിപ്രീതുമാരുണ്ട്. ഇതെല്ലാം മൂടിവെയ്ക്കാന്‍ ഓരോ മാസവും മാധ്യമങ്ങള്‍ക്ക് കോടിക്കണക്കിന് രൂപയാണ് ബാബാരാംദേവ് നല്‍കുന്നതെന്നും യുവതി ആരോപിക്കുന്നു.

ദീക്ഷിതിന്റെ മരണം

ദീക്ഷിതിന്റെ മരണം

2010 നംവബറില്‍ ചണ്ഡീഗഡില്‍ വെച്ചാണ് പതഞ്ജലി എന്ന ആശയം ആദ്യമായി കൊണ്ടുവന്ന ദീക്ഷിത് മരണപ്പെടുന്നത്.
ഇദ്ദേഹത്തിന്റെ കൊലപാതകത്തിന് പിന്നാലെ ബാബാ രാംദേവിനെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ ഇതെല്ലാം അദ്ദേഹം നിഷേധിച്ചു. കൊലക്കുറ്റം തനിക്കുമേല്‍ ചുമത്താന്‍ ചിലര്‍ മനപ്പൂര്‍വം ശ്രമിക്കുയാണെന്നായിരുന്നു രാംദേവിന്റെ പ്രതികരണം.

English summary
Woman claiming to be former associate of Ramdev makes grave allegations against Yoga guru
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X