റൂംമേറ്റ്‌സിന്റെ നഗ്ന ചിത്രങ്ങളെടുത്ത് ബോസ്സിന് അയച്ച് കൊടുത്തു..!!! യുവതി അറസ്റ്റില്‍ !!

  • By: മരിയ
Subscribe to Oneindia Malayalam

ഹൈദരാബാദ്: ഹോസ്റ്റലില്‍ ഒന്നിച്ച് താമസിച്ചിരുന്ന പെണ്‍കുട്ടികളുടെ നഗ്ന ചിത്രങ്ങള്‍ എടുത്ത് ബോസ്സിന് അയച്ച് കൊടുത്ത യുവതി പിടിയില്‍. കോള്‍ സെന്റര്‍ ജീവനക്കാരിയായ 30 വയസ്സുകാരിയേയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

കോള്‍ സെന്റര്‍ ജീവനക്കാരി

ഹൈദരാബാദിലെ ഒരു ലേഡീസ് ഹോസ്റ്റലില്‍ യുവതി താമസിയ്ക്കാന്‍ തുടങ്ങിയിട്ട് 2 വര്‍ഷമായി. ഹൈമ കണ്‍സള്‍ട്ടന്‍സി എന്ന സ്ഥാപനത്തിലാണ് ഇവര്‍ ജോലി ചെയ്തിരുന്നത്. അലപതി ശിവ എന്ന ആളായിരുന്നു സ്ഥാപനത്തിന്റെ മുതലാളി.

നഗ്ന ചിത്രങ്ങള്‍ പകര്‍ത്തും

ഹോസ്റ്റലില്‍ ഒപ്പം താമസിച്ചിരുന്ന യുവതികളുടെ നഗ്നചിത്രങ്ങളും കുളി സീനുകളും യുവതി പകര്‍ത്തിയിരുന്നു. വസ്ത്ര മാറുമ്പോഴും കുളിയ്ക്കുമ്പോഴും ഉള്ള ചിത്രങ്ങള്‍ ഇവരുടെ ഫോണില്‍ ഉണ്ട്.

സംശയം തോന്നിയപ്പോള്‍

യുവതി തന്റെ നഗ്ന ചിത്രങ്ങള്‍ ഫോണില്‍ ഷൂട്ട് ചെയ്തിട്ടുണ്ടെന്ന് ഒരു പെണ്‍കുട്ടിയ്ക്ക് സംശയം തോന്നി. യുവതിയോട് ഇതേ കുറിച്ച് ചോദിച്ചെങ്കിലും തൃപ്തികരമായ ഒരു മറുപടി നല്‍കാതെ ഒഴിഞ്ഞ് മാറുകയായിരുന്നു.

ഫോണ്‍ പരിശോധിച്ചു

യുവതിയുടെ പെരുമാറ്റത്തില്‍ അസ്വഭാവികത തോന്നിയ പെണ്‍കുട്ടി, രാത്രി യുവതി ഉറങ്ങി കഴിഞ്ഞപ്പോള്‍ ഫോണ്‍ പരിശോധിച്ചു. ഹോസ്റ്റലിലെ ഭൂരിപക്ഷം സ്ത്രീകളുടേയും നഗ്ന ചിത്രങ്ങള്‍ ഫോണില്‍ ഉണ്ടായിരുന്നു.

വാട്‌സ് ആപ്പ് വഴി

യുവതി വാട്‌സ് ആപ്പ് വഴി നഗ്ന ദൃശ്യങ്ങള്‍ ബോസ്സിന് അയച്ച് കൊടുക്കുകയായിരുന്നു പതിവ്. ഇവര്‍ തമ്മിലുള്ള വാട്‌സ് ആപ്പ് ചാറ്റിംഗും യുവതികള്‍ കണ്ടു. ഇവര്‍ ഈ ദൃശ്യങ്ങള്‍ സഹിതം പോലീസില്‍ പരാതിപ്പെടുകയായിരുന്നു.

ബോസ്സും അറസ്റ്റില്‍

ബോസ്സിന്റെ ആവശ്യപ്രകാരമാണ് ദൃശ്യങ്ങള്‍ അയച്ച് കൊടുത്തിരുന്നതെന്ന് യുവതി പോലീസില്‍ മൊഴി നല്‍കി. അലപതി ശിവയും പോലീസ് കസ്റ്റഡിയില്‍ ഉണ്ട്. സൈബര്‍ സെല്‍ വിശദമായ അന്വേഷണം നടത്തുകയാണ്.

English summary
a woman, allegedly on the directions of a man, made her roommate's objectionable videos.
Please Wait while comments are loading...