കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊല്‍ക്കത്ത മെട്രോ ട്രെയിനിന് മുന്നില്‍ചാടി ആത്മഹത്യ; സര്‍വീസിനെ ബാധിച്ചു

  • By Anwar Sadath
Google Oneindia Malayalam News

കൊല്‍ക്കത്ത: കൊല്‍ക്കത്തയില്‍ മെട്രോ ട്രെയിനിന് മുന്നില്‍ചാടി യുവതി ആത്മതഹത്യ ചെയ്തതിനെ തുടര്‍ന്ന് ട്രെയിന്‍ സര്‍വീസിനെ സാരമായി ബാധിച്ചു. ശനിയാഴ്ച വൈകുന്നേരം എസ്‌പ്ലെനെഡ് സ്റ്റേഷനില്‍വെച്ച് ഒരു യുവതി സ്റ്റേഷനു മുന്നിലേക്ക് ചാടുകയായിരുന്നെന്ന് മെട്രോ അധികൃതര്‍ അറിയിച്ചു.

ഡം ഡം ബൗണ്ട് ട്രെയിന്‍ സ്‌റ്റേഷനില്‍ എത്തിച്ചേരുമ്പോഴായിരുന്നു യുവതി ട്രെയിനിന് മുന്നിലേക്ക് എടുത്തു ചാടിയത്. സ്ത്രീ ആരാണെന്നോ എവിടുത്തുകാരിയാണെന്നോ ഉള്ള വിവരം അധികൃതര്‍ക്ക് ലഭിച്ചിട്ടില്ല. ഉടന്‍ മെട്രോയിലെ വൈദ്യുതിബന്ധം വിച്ഛേദിക്കുകയും സ്ത്രീയുടെ മൃതദേഹം പോലീസിന്റെ സാന്നിധ്യത്തില്‍ മാറ്റുകയും ചെയ്തു.

kolkatamap


മൈതാന്‍ മുതല്‍ സെന്‍ട്രല്‍ സ്‌റ്റേഷന്‍വരെയുള്ള സര്‍വീസ് ഇതോടെ മുടങ്ങി. ഒരു മണിക്കൂര്‍ നേരമാണ് ഇവിടങ്ങളിലെ സര്‍വീസ് മുടങ്ങിയത്. വൈകുന്നേരമായതിനാല്‍ മെട്രോയെ ആശ്രയിക്കുന്ന നൂറുകണക്കിന് ആളുകള്‍ വഴിയിലകപ്പെട്ടു. മറ്റു സ്റ്റേഷനുകളിലെ ട്രോയിന്‍ ഗതാഗതത്തെയും ഇത് കാര്യമായി ബാധിച്ചു.

സംഭവത്തില്‍ അസ്വാഭാവികതയുണ്ടെന്ന സംശയത്തില്‍ റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സും പോലീസും സിസിടിവി പരിശോധന നടത്തിയിരുന്നു. മെട്രോയ്ക്കുമുന്നില്‍ ചാടിയുള്ള ആത്മഹത്യ അപൂര്‍വ സംഭവമാണെന്നും ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്നും പോലീസ് പറഞ്ഞു.

English summary
Woman commits suicide at Kolkata metro station, services hit
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X