കാമുകന്‍ മരിച്ചു, യുവതി ഓഫീസിലെ പത്താം നിലയില്‍ നിന്നും ചാടി ജീവനൊടുക്കി!
ബെംഗളൂരു: കാമുകന്‍ റോഡപകടത്തില്‍ മരിച്ചതില്‍ വിഷാദവതിയായ യുവതി പത്താം നിലയില്‍ നിന്നും ചാടി ആത്മഹത്യ ചെയ്തു. ബെംഗളൂരുവിലെ എം ജി റോഡിലാണ് ദാരുണമായ സംഭവം നടന്നത്. എം ജി റോഡിലെ ഒരു ജോബ് പോര്‍ട്ടലില്‍ ജോലി ചെയ്യുന്ന പൂജ എന്ന 24 കാരിയാണ് പത്താം നിലയിലുള്ള ഓഫീസില്‍ നിന്നും താഴേക്ക് ചാടി മരിച്ചത് എന്ന് പോലീസ് പറഞ്ഞു.
പൂജയുടെ കാമുകനായിരുന്ന ചരണ്‍ കഴിഞ്ഞ ദിവസം ഉണ്ടായ റോഡ് ആക്‌സിഡന്റില്‍ മരിച്ചിരുന്നു. ചരണിന്റെ സംസ്‌കാര ചടങ്ങുകള്‍ക്ക് ശേഷം പൂജ വളരെയധികം വിഷാദവതിയായിരുന്നു എന്നാണ് സഹപ്രവര്‍ത്തകര്‍ പറയുന്നത്. ഉച്ചയ്ക്ക് രണ്ടരയോടെ സഹപ്രവര്‍ത്തകരെ എല്ലാവരെയും കണ്ട് സംസാരിച്ച ശേഷം പൂജ എം ജി റോഡിലെ പ്രസ്റ്റീജ് ഒബലിസ്‌ക് കെട്ടിടത്തില്‍ നിന്നും താഴേക്ക് ചാടുകയായിരുന്നു.

പൂജയുടെ ആത്മഹത്യക്കുറിപ്പ് തങ്ങള്‍ക്ക് കിട്ടിയതായി സെന്‍ട്രല്‍ ഡി സി പി സന്ദീപ് പാട്ടീല്‍ പറഞ്ഞു. പൂജയുടെ ബന്ധുക്കളുമായി പോലീസ് ബന്ധപ്പെട്ട് വരികയാണ്. ആത്മഹത്യാക്കുറിപ്പില്‍ പൂജ മാതാപിതാക്കളോട് മാപ്പ് പറയുന്നുണ്ട്. എന്നോട് ക്ഷമിക്കണം. ഞാനിങ്ങനെ ചെയ്യാന്‍ പാടില്ലായിരുന്നു. പക്ഷേ ചരണില്ലാതെ തനിക്ക് ജീവിക്കാനാവില്ല.
കൂട്ടുകാര്‍ക്കൊപ്പം നന്ദി ഹില്‍സിലേക്ക് പോകുമ്പോഴാണ് ചരണ്‍ ഒരു റോഡപകടത്തില്‍ മരിച്ചത്. ബെല്ലാരി റോഡില്‍ വെച്ചായിരുന്നു അപകടം. ഈ സംഭവത്തിന് ശേഷം പൂജ കടുത്ത മാനസിക വിഷമത്തിലായിരുന്നു എന്ന് സഹപ്രവര്‍ത്തകര്‍ പോലീസിനോട് പറഞ്ഞു. സംഭവത്തില്‍ ബെംഗളൂരു സെന്‍ട്രല്‍ പോലീസ് അന്വേഷണം ആരംഭിച്ചു.












Click it and Unblock the Notifications