അമിത് മിശ്ര കുടുങ്ങുമോ? പരാതി പിന്‍വലിക്കില്ലെന്ന് നടി
ബെംഗളുരു: അമിത് മിശ്രയ്ക്കെതിരെ പീഡന പരാതി നല്കിയ യുവതി മുന്‍ നിലപാടില്‍ നിന്നും മലക്കംമറിഞ്ഞു. മിശ്രയ്ക്കെതിരെ കേസ് നല്കി വാര്‍ത്തയില്‍ സ്ഥാനം നേടിയ വന്ദന, കേസ് പിന്‍വലിക്കുകയാണെന്ന് കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. എന്നാല്‍, കേസ് പിന്‍വലിക്കില്ലെന്നും തുടര്‍ന്നു പോകുമെന്നുമാണ് നടിയും നിര്‍മാതാവും കൂടിയായ പരാതിക്കാരിയുടെ ഇപ്പൊഴത്തെ നിലപാട്.
മിശ്രയ്ക്ക് താന്‍ ചെയ്ത തെറ്റു മനസിലായതായും ബെംഗളുരുവില്‍ പോലീസിന് മുന്നില്‍ ഹാജരായാല്‍ പരസ്പര ധാരണപ്രകാരം കേസ് പിന്‍വലിക്കാമെന്നുമായിരുന്നു യുവതി അറിയിച്ചിരുന്നത്. എന്നാലിപ്പോള്‍ കേസ് പിന്‍വലിക്കാന്‍ താന്‍ ഉദ്ദേശിക്കുന്നില്ലെന്ന് അവര്‍ പറഞ്ഞു. ഇതോടെ കേസന്വേഷണവുമായി പോലീസ് മുന്നോട്ടു പോകും.

ഒരു രാത്രികൊണ്ട് യുവതി നിലപാട് മാറ്റിയത് എന്തിനാണെന്ന കാര്യം വ്യക്തമല്ല. കേസ് പിന്‍വലിക്കാന്‍ തീരുമാനിച്ചശേഷം അമിത് മിശ്ര ഏതെങ്കിലും തരത്തില്‍ യുവതിയെ ബന്ധപ്പെട്ടിരിക്കാമെന്നാണ് നിയമ വിദഗ്ധര്‍ പറയുന്നത്. കേസ് ഒത്തു തീര്‍പ്പിന് മിശ്ര താത്പര്യം പ്രകടിപ്പക്കാത്തതാകാം കാരണമെന്നും പറയുന്നുണ്ട്.
അതേസമയം, കേസ് പിന്‍വലിക്കാന്‍ വന്ദന ബ്ലാക്ക്മെയില്‍ ചെയ്തിരിക്കാമെന്നും മിശ്ര അത് തള്ളിയതാകാം നിലപാട് മാറ്റത്തിന് പിന്നിലെന്നും പറയപ്പെടുന്നുണ്ട്. കേസ് പിന്‍വലിച്ചില്ലെങ്കില്‍ കളിക്കാരനെന്ന നിലയില്‍ മിശ്രയുടെ കരിയറിനെ അത് ബാധിച്ചേക്കാം. ബെംഗളുരുവിലെ ഒരു ഹോട്ടലില്‍ വെച്ച് മിശ്ര തന്നെ മര്‍ദ്ദിച്ചതായാണ് യുവതിയുടെ പാരാതി.
-
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
ചൊവ്വ മാറിയാൽ ജീവിതവും മാറും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും, പുതിയ ജോലി തേടിയെത്തും..! -
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
ഖത്തര്‍ ആണ് എട്ടിന്റെ പണി തന്നത്; ആ തീരുമാനം ഇന്ത്യ പ്രതീക്ഷിച്ചില്ല, എല്‍എന്‍ജി ബദല്‍ നോക്കി കേന്ദ്രം -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
മീനാക്ഷി തന്റെ ഏറ്റവും വലിയ ബലമാണെന്ന് ദിലീപ്; ''ആ പ്രശ്നങ്ങൾ ഒക്കെ നടക്കുമ്പോൾ അവർ ചെറിയ കുട്ടി -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍












Click it and Unblock the Notifications