ഭര്‍ത്താവ് സിനിമയ്ക്ക് കൊണ്ടുപോയില്ല ; യുവതി ആസിഡ് കഴിച്ചു
മധ്യപ്രദേശ് : ഭര്‍ത്താവ് സിനിമയ്ക്ക് കൊണ്ടുപോകാത്തതിലുളള മനോവിഷമത്തില്‍ യുവതി ആസിഡ് കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. മധ്യപ്രദേശിലെ ശിവപുരി ജില്ലയിലാണ് സംഭവം.
ഷാരൂഖ് ഖാന്റെ പുതിയ ചിത്രമായ 'ഹാപ്പി ന്യൂ ഇയര്‍ ' കാണാന്‍ പോകണമെന്ന് ഞായറാഴ്ച യുവതി ഭര്‍ത്താവിനോട് പറഞ്ഞിരുന്നു. എന്നാല്‍ നല്ല തിരക്കുണ്ടാവുന്നതിനാല്‍ പോകാനാവില്ലെന്ന് ഭര്‍ത്താവ് പറഞ്ഞു. ഇതിലുളള വിഷമമാണ് യുവതിയെ ആസിഡ് കഴിക്കാന്‍ പ്രേരിപ്പിച്ചത്. ഇരുപത്തിയൊന്നുകാരിയായ നേഹ സെന്‍ ആണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഗ്വാളിയോറിലെ ഹോസ്പിറ്റലില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ് യുവതി.

അതേസമയം ഭര്‍ത്താവ് പിന്നീട് ഒറ്റയ്ക്ക് സിനിമ കാണാന്‍ പോവുകയും ചെയ്തു. ഭാര്യ ആസിഡ് കഴിച്ച് അവശനിലയിലാണെന്ന വിവരം അറിയിക്കാന്‍ നാട്ടുകാര്‍ ശ്രമിച്ചെങ്കിലും ഇയാള്‍ ഫോണെടുത്തില്ല. ആസിഡ് കഴിച്ചതിനെത്തുടര്‍ന്ന് യുവതിയുടെ ആന്തരികാവയങ്ങള്‍ തകരാറിലായതായി പോലീസ് പറഞ്ഞു.












Click it and Unblock the Notifications