Get Updates
Get notified of breaking news, exclusive insights, and must-see stories!

ആൾദൈവം ബാബ ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരത്തെ പീഡിപ്പിച്ചു.. പരാതി പറയാൻ ചെന്നപ്പോൾ പോലീസ് ചെയ്തത്!!

ദേശീയ തലത്തിൽ ക്രിക്കറ്റ് കളിക്കുന്ന വനിതാ താരത്തെ ആള്‍ദൈവം ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. ഹിസാറിൽ നിന്നുള്ള ക്രിക്കറ്റ് താരമാണ് ബിൽവാരയിലെ ബാബ വിദ്യാനന്ദ പീഡിപ്പിച്ചു എന്ന പരാതിയുമായി രംഗത്ത് വന്നത്. എന്നാല്‍ ഏറ്റവും കൂടുതൽ ഞെട്ടിക്കുന്ന കാര്യം, പരാതി പറയാനെത്തിയ ഇവരോട് പോലീസ് പെരുമാറിയ രീതിയാണ്..

റാം റഹീമിന് പിന്നാലെ

റാം റഹീമിന് പിന്നാലെ

ഒന്നിലധികം സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റത്തിന് ആൾദൈവമായ ഗുർമീത് റാം റഹിം സിങിനെ കോടതി 20 വര്‍ഷം കഠിന തടവിന് ശിക്ഷിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ബിൽവാരയിലെ ബാബ വിദ്യാനന്ദ പീഡിപ്പിച്ചു എന്ന പരാതിയുമായി യുവതി രംഗത്ത് വന്നത്.

കൂട്ടുകാരി വഴി

കൂട്ടുകാരി വഴി

തന്റെ സുഹൃത്തിന്റെ കാമുകൻ വഴിയാണ് താൻ ബാബ വിദ്യാനന്ദയുടെ അടുത്തെത്തിയത് എന്നാണ് ക്രിക്കറ്റ് താരം പരാതിയിൽ പോലീസിനോട് പറഞ്ഞത്. വിവാഹ വാഗ്ദാനം നൽകിയ ശേഷം തന്നെ ഹരിദ്വാറിൽ കൊണ്ടുപോയി ഇയാള്‍ ബലാത്സംഗം ചെയ്തു എന്നാണ് ഇവരുടെ പരാതി.

എല്ലാം നിഷേധിച്ചു

എല്ലാം നിഷേധിച്ചു

ഹരിദ്വാറിൽ നിന്നും തിരിച്ചെത്തിയ ശേഷം ഇയാളുമായി ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും തന്നെ അറിയില്ല എന്ന തരത്തിലാണ് സ്വാമി പ്രതികരിച്ചത് എന്ന് യുവതി പറയുന്നു. ഇതോടെയാണ് യുവതി പരാതിയുമായി പോലീസിനെ സമീപിച്ചത്.

കേസെടുക്കാൻ പോലും

കേസെടുക്കാൻ പോലും

എന്നാൽ തന്റെ പരാതി സ്വീകരിക്കാനോ ബാബ വിദ്യാനന്ദയ്ക്കെതിരെ കേസെടുക്കാനോ പോലീസ് ഉദ്യോഗസ്ഥർ തയ്യാറായില്ലത്രെ. മാത്രമല്ല സ്റ്റേഷനിൽ ഉണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥൻ തന്നോട് മോശമായി പെരുമാറി എന്നും ഡി ജി പി ബി എസ് സന്ധുവിന് നൽകിയ പരാതിയിൽ താരം പറയുന്നു.

നടപടി എടുത്തിരിക്കും

നടപടി എടുത്തിരിക്കും

കുറ്റക്കാരനെങ്കിൽ ബാബ വിദ്യാനന്ദയ്ക്കെതിരെ നടപടി എടുക്കുമെന്ന് ഡി ജി പി ബി എസ് സന്ധു യുവതിക്ക് ഉറപ്പ് നൽകിയിട്ടുണ്ട്. പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. അതേസമയം യുവതിയെ ചതിച്ച ബാബ വിദ്യാനന്ദ ഒളിവിൽ പോയിരിക്കുകയാണ് എന്നാണ് റിപ്പോർട്ടുകൾ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+