വിവാഹം കഴിഞ്ഞ് വെറും ഒരുമാസം മാത്രം..നവവധുവിനെ കല്ല്‌കൊണ്ട് ചതച്ച് കൊന്നു..!!
ദില്ലിയിൽ യുവതിയെ ക്രൂരമായി കൊലപ്പെടുത്തി. ഭർത്താവ് ഒളിവിൽ
ദില്ലി: ഉത്തര്‍പ്രദേശില്‍ മുപ്പതുകാരിയായ യുവതിക്ക് ദാരുണാന്ത്യം. ദില്ലി മംഗല്‍പുരിയിലെ പാര്‍ക്കില്‍ യുവതിയെ കല്ലുകൊണ്ട് അടിച്ചുകൊന്ന നിലയില്‍ കണ്ടെത്തി. വീട്ടമ്മയായ ആരതിയാണ് കൊല്ലപ്പെട്ടത്. ആരതിയുടെ വിവാഹം നടന്നിട്ട് ഒരു മാസം മാത്രമേ ആയിട്ടുള്ളൂ. രാത്രി 8.30തോടുകൂടിയാണ് ആരതിയുടെ മൃതദേഹം രക്തത്തില്‍ കുളിച്ച് കിടക്കുന്ന നിലയില്‍ പാര്‍ക്കില്‍ കണ്ടെത്തിയത്.

ആരതിയുടെ ഭര്‍ത്താവെന്നവകാശപ്പെട്ടയാളാണ് പൊലീസില്‍ വിവരമറിയിച്ചത്. ഇയാള്‍ ആരതിയെ കൊലപ്പെടുത്തി മൃതദേഹം പാര്‍ക്കില്‍ ഉപേക്ഷിച്ചുവെന്നാണ് പൊലീസിനെ അറിയിച്ചത്. ഇതിന് പിന്നാലെ പൊലീസ് പാര്‍ക്കിലെത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. സംഭവ സ്ഥലത്ത് നിന്നും രക്തം പുരണ്ട വലിയ കല്ല് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ആരതിയുടെ മുഖം കല്ല് ഉപയോഗിച്ച് ചതച്ച നിലയിലായിരുന്നു.

മംഗല്‍പുരി പൊലീസ് സ്റ്റേഷനില്‍ കൊലപാതകത്തിന് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ആരതിയുടെ ഭര്‍ത്താവിനെ സംഭവശേഷം കാണാനില്ലെന്നും വിവരമുണ്ട്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചതായി പൊലീസ് വൃത്തങ്ങള്‍ വ്യക്തമാക്കി. ആരതിയുടെ കുടുംബാംഗങ്ങളേയും അയല്‍ക്കാരെയും പോലീസ് ചോദ്യം ചെയ്ത് വരികയാണ്. പാര്‍ക്കിലെ സിസിടിവിയും പൊലീസ് പരിശോധിക്കുന്നുണ്ട്.












Click it and Unblock the Notifications