നടുക്കുന്ന കാഴ്ച!! ആംബുലന്‍സ് കിട്ടിയില്ല, സ്ത്രീയുടെ മൃതദേഹം കൊണ്ടുപോയത് ബൈക്കില്‍
ഹൈദരാബാദ്: രാജ്യം കൊറോണ ഭീതിയില്‍ ഞെരിഞ്ഞ് അമരുകയാണ്. പല ഭാഗങ്ങളില്‍ നിന്നും കരളലിയിപ്പിക്കുന്നതാണ് കാഴ്ചകള്‍. ഓക്‌സിജന്‍ കിട്ടാത്തതും സംസ്‌കരിക്കാന്‍ കാത്തുനില്‍ക്കുന്നതുമെല്ലാം ദിനേന വാര്‍ത്തയാകുന്നു. ഇപ്പോഴിതാ ആംബുലന്‍സ് കിട്ടാത്ത കാരണത്താല്‍ സ്ത്രീയുടെ മൃതദേഹം ബൈക്കില്‍ ശ്മശാന ഭൂമിയിലേക്ക് കൊണ്ടുപോയിരിക്കുന്നു. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ആന്ധ്രപ്രദേശിലെ ശ്രീകാകുളത്താണ് സംഭവം.

(പ്രചരിക്കുന്ന വീഡിയോയില്‍ നിന്നെടുത്ത ചിത്രം)
ശ്രീകാകുളം ജില്ലയിലെ മന്തസ മണ്ഡല്‍ ഗ്രാമത്തിലെ 50കാരി കൊറോണ ബാധിച്ചാണ് മരിച്ചത്. പരിശോധന നടത്തി ഫലം കാത്തിരിക്കുകയായിരുന്നു അവര്‍. ഫലം വരുന്നതിന് മുമ്പേ സ്ത്രീ മരിച്ചു. പിന്നീട് വന്ന റിപ്പോര്‍ട്ടില്‍ കൊറോണ രോഗമുണ്ടെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് തിങ്കളാഴ്ചയാണ് കുടുംബം അവരെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. പിന്നീട് ശാരീരിക അസ്വാസ്ഥ്യം കൂടുകയും മരിക്കുകയും ചെയ്തു.
ശ്മശാന ഭൂമിയിലേക്ക് കൊണ്ടുപോകാന്‍ കുടുംബം ആംബുലന്‍സ് തിരക്കി. കിട്ടാത്തതിനാല്‍ മറ്റു വാഹനങ്ങള്‍ നോക്കി. രക്ഷയുണ്ടായില്ല... പിന്നീടാണ് ബൈക്കില്‍ കൊണ്ടുപോകാന്‍ തീരുമാനിച്ചത്. രണ്ടുപേരുടെ ഇടയ്ക്ക് സ്ത്രീയുടെ മൃതദേഹം ഇരുത്തി കൊണ്ടുപോകുന്ന കാഴ്ച ആരെയും നടുക്കുന്നതാണ്. രാജ്യം നേരിടുന്ന പ്രതിസന്ധിയുടെ ആഴം വ്യക്തമാക്കുന്നതാണ് ആ ചിത്രം. കൊറോണ വ്യാപിക്കുന്ന സാഹചര്യത്തില്‍ മരണ തോതും ആന്ധ്രയില്‍ ഉയര്‍ന്നിട്ടുണ്ട്. ആരോഗ്യ മേഖലയില്‍ കൂടുതല്‍ വാഹനങ്ങള്‍ സജീകരിച്ചിട്ടുണ്ട് എന്നാണ് ജഗന്‍ മോഹന്‍ സര്‍ക്കാര്‍ പറയുന്നത്.
സ്റ്റൈലിഷ് എന്നാൽ ഇതാണ്.. ഹോട്ട് ആന്റ് ഗ്ലാമർ ലുക്കിൽ നടി നഭാ നടേഷ്












Click it and Unblock the Notifications