മുംബൈ ലോക്കലില്‍ യുവതിക്ക് സുഖപ്രസവം, ആദ്യ കുഞ്ഞിന്റെയും ജനനം ഇതേ ട്രെയിനില്‍!
മുംബൈ: സുദേവിയുടെ രണ്ടു പ്രസവത്തിനും സാക്ഷിയായത് മുംബൈ ലോക്കല്‍ ട്രെയിന്‍ ആയിരുന്നു. കല്ല്യാണില്‍ നിന്നും കെഇഎം ആശുപത്രിയിലേക്ക് പ്രസവത്തിനു വേണ്ടി പോകുന്നതിന് ഇടയിലാണ് സുദേവി രണ്ടാമത്തെ കുഞ്ഞിന് ജന്മം നല്‍കുന്നത്.
ഭര്‍ത്താവുമൊത്ത് നിറവയറുമായി ട്രെയിനില്‍ കയറിയപ്പോള്‍ ആദ്യ പ്രസവത്തിന്റെ ഓര്‍മ്മകള്‍ പങ്കുവെക്കുകയായിരുന്നു സുദേവി. കുറച്ചു നേരം കഴിയുമ്പോഴാണ് വേദന അനുഭവപ്പെട്ടത്. ചുറ്റും കൂടി നിന്നവര്‍ എന്തു ചെയ്യണം എന്നറിയാതെ പകച്ചു നിന്ന നിമിഷം.

യുവതിയുടെ കരച്ചില്‍ കേട്ട് എത്തിയ മാധ്യമ പ്രവര്‍ത്തകനാണ് സഹായത്തിനായി മുന്നോട്ട് വന്നത്. അടുത്ത സ്റ്റേഷനില്‍ യുവതി ഇറക്കുന്നതിനുള്ള സൗകര്യങ്ങള്‍ എല്ലാം ചെയ്തു കൊടുത്തു. എന്നാല്‍ സ്‌റ്റേഷന്‍ എത്തുന്നതിന് മുമ്പു തന്നെ സുദേവി ആണ്‍കുഞ്ഞിന് ജന്മം നല്‍കി.
സ്റ്റേഷനില്‍ ട്രെയിന്‍ എത്തിയപ്പോള്‍ സുഖപ്രസവം കഴിഞ്ഞ അമ്മയെയും കുഞ്ഞിനെയുമാണ് ഡോക്ടര്‍മ്മാര്‍ കണ്ടത്.ആശുപത്രിയിലേക്ക് മാറ്റിയ അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു.












Click it and Unblock the Notifications