കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇരട്ടകുട്ടികളെ പ്രസവിച്ച യുവതിയ്ക്ക് ആശുപത്രി അധികൃതര്‍ നല്‍കിയത് ഒരു കുട്ടിയെ മാത്രമെന്ന് പരാതി

Google Oneindia Malayalam News

നൊയ്ഡ: നൊയ്ഡയില്‍ ഇരട്ടകുട്ടികളെ പ്രസവിച്ച 23കാരിയ്ക്ക് ആശുപത്രി അധികൃതര്‍ നല്‍കിയത് ഒരു കുട്ടിയെ മാത്രമാണെന്ന് പരാതി. ഡോ. ഭീം റാവു അംബേദ്ക്കര്‍ മുന്‍സിപ്പാലിറ്റി ആശുപത്രിയില്‍ വച്ച് തിങ്കളാഴ്ചയാണ് യുവതിയുടെ പ്രസവം നടന്നത്. പ്രസവത്തിന് മുന്നോടിയായി നടത്തിയ സ്‌കാനിംഗില്‍ യുവതിയ്ക്ക് ഇരട്ടകുട്ടികളാണെന്ന് വ്യക്തമായതായി ബന്ധുക്കള്‍ പറയുന്നു.

സംഗീത ദേവി എന്ന യുവതിയും ബന്ധുക്കളുമാണ് ആശുപത്രിയ്ക്ക് എതിരെ ആരോപണങ്ങളുമായി രംഗത്ത് എത്തിയത്. സ്‌കാനിംഗില്‍ യുവതിയ്ക്ക് ഇരട്ടകുട്ടികളാണെന്ന് വ്യക്തമായിരുന്നു. തിങ്കളാഴ്ചയാണ് യുവതി പ്രസവിച്ചത്. പ്രസവ ശസ്ത്രക്രിയയ്ക്ക് ശേഷം ഒരു കുട്ടിയെ ആശുപത്രി ജീവനക്കാര്‍ തട്ടിയെടുത്തെന്നാണ് ബന്ധുക്കള്‍ പറയുന്നത്. രണ്ടാമത്തെ കുട്ടിയെ കൂടി നല്‍കാതെ ആശുപത്രി വിട്ട് പോകില്ലെന്നും ഇവര്‍ പറയുന്നു.

twins

അതേസമയം ഡോക്ടര്‍മാര്‍ ഉള്‍പ്പടെ എട്ട് മുതല്‍ പത്ത പേരുടെ വരെ സാന്നിധ്യത്തില്‍ നടക്കുന്ന പ്രസവ ശസ്ത്രക്രിയ്ക്കിടെ കുട്ടിയെ മോഷ്ടിയ്ക്കുന്നത് അസാധ്യമാണെന്ന് ആശുപത്രി മെഡിക്കല്‍ സൂപ്രണ്ട് ഡോ എന്‍എം മാഥൂര്‍ പറഞ്ഞു.സ്‌കാനിംഗ് റിപ്പോര്‍ട്ടില്‍ രണ്ട് കുട്ടികളെ കാണിച്ചതാകാമെന്നും അത് മാനുഷികമായ പിഴവ് ആകാമെന്നും ഡോക്ടര്‍ പറഞ്ഞു.
English summary
Noida family alleges woman delivered twins, hospital handed only one child
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X