കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിമാനത്തില്‍ യുവതിക്ക് സുഖ പ്രസവം; സൗകര്യമൊരുക്കി സഹയാത്രക്കാര്‍, സൗജന്യ യാത്ര അനുവദിക്കുമോ?

Google Oneindia Malayalam News

ബെംഗളൂരു: ദില്ലി-ബെംഗളൂരു വിമാനയാത്രയ്ക്കിടെ യുവതിക്ക് സുഖപ്രസവം. ബുധനാഴ്ച രാത്രി ബെംഗളൂരു വിമാനത്താവളത്തിലെത്തിയ ഇന്‍ഡിഗോ വിമാനത്തിലാണ് യുവതി പ്രസവിച്ചത്. മാസം തികയുന്നതിന് മുമ്പേ ആയിരുന്നു പ്രസവം. യാത്ര തുടങ്ങിയ വേളയില്‍ അസ്വസ്ഥതകള്‍ അനുഭവപ്പെടുകയായിരുന്നു. വിമാനത്തിലുണ്ടായിരുന്ന ഗൈനക്കോളജിസ്റ്റും ആരോഗ്യ വിദഗ്ധരും യുവതിക്ക് വേണ്ട പരിചരണം നല്‍കി. മറ്റ് യാത്രക്കാരും വേണ്ട കാര്യങ്ങള്‍ ചെയ്തു.

p

7.40നാണ് ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ദില്ലി-ബെംഗളൂരു 6ഇ 122 വിമാനത്തിലാണ് സംഭവം. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു എന്ന് വിമാനകമ്പനി അറിയിച്ചു. പ്രസവം നടന്ന വേളയില്‍ തന്നെ പൈലറ്റ് വിവരം അധികൃതരെ അറിയിച്ചിരുന്നു. വിമാനം ഇറങ്ങിയ ഉടനെ അമ്മയ്ക്കും കുഞ്ഞിനും ഊഷ്മളമായ സ്വീകരണം ഒരുക്കിയിരുന്നു. വീല്‍ചെയറിലാണ് യുവതിയെ വിമാനത്താവളത്തിന് പുറത്തെത്തിച്ചത്. ശേഷം ആശുപത്രിയിലേക്ക് കൊണ്ടുപോയി.

ജോസ് കെ മാണിയുടെ മോഹങ്ങള്‍ക്ക് ആപ്പ് വച്ച് സിപിഐ; ഒരു അല്‍ഭുതവും സംഭവിക്കില്ല, വന്‍ പ്രഖ്യാപനം നാളെജോസ് കെ മാണിയുടെ മോഹങ്ങള്‍ക്ക് ആപ്പ് വച്ച് സിപിഐ; ഒരു അല്‍ഭുതവും സംഭവിക്കില്ല, വന്‍ പ്രഖ്യാപനം നാളെ

Recommended Video

cmsvideo
ഓക്‌സ്‌ഫോര്‍ഡ് വാക്‌സിന്‍ വരുന്നു പ്രതീക്ഷയോടെ ലോകം | Oneindia Malayalam

വിമാന യാത്രയ്ക്കിടെ ജനിച്ച കുഞ്ഞിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. മാത്രമല്ല, കുഞ്ഞിന് ആജീവനാന്ത കാലം യാത്ര സൗജന്യാകുമോ എന്ന ചോദ്യവും ഉയരുന്നുണ്ട്. നേരത്തെ വിമാനത്തില്‍ പ്രസവം നടന്ന വേളയില്‍ ചില വിമാനകമ്പനികള്‍ ആജീവനാന്ത സൗജന്യ യാത്ര പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇത് നിയമപരമായ ബാധ്യതയല്ല. അതുകൊണ്ടുതന്നെ വിമാന കമ്പനികളാണ് ഇക്കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത്. 2009ല്‍ എയര്‍ ഏഷ്യയും 2017ല്‍ ജെറ്റ് എയര്‍വേയ്‌സും വിമാനത്തില്‍ ജനിച്ച കുഞ്ഞിന് ആജീവനാന്ത സൗജന്യ യാത്ര അനുവദിച്ചിരുന്നു.

English summary
Woman Delivers baby boy on Delhi-Bengaluru IndiGo flight
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X