Get Updates
Get notified of breaking news, exclusive insights, and must-see stories!

വിവാഹം കഴിഞ്ഞ് 10 ാം ദിവസം പ്രസവം, ഞെട്ടിത്തരിച്ച് ഭര്‍ത്താവും അമ്മായിയമ്മയും

ഭോപാല്‍: വിവാഹം കഴിഞ്ഞ് 10 ാം ദിവസം യുവതിയ്ക്ക് സുഖപ്രസവം. സംഭവത്തില്‍ ഞെട്ടിത്തരിച്ച് ഭര്‍ത്താവും വീട്ടുക്കാരും. ജൂലൈ 7 നായിരുന്നു ദമ്പതികളുടെ വിവാഹം നടന്നത്.

യുവതിയ്ക്ക് ശാരീരിക അസ്വസ്ഥതയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് പ്രസവം നടന്നത്. സംഭവത്തില്‍ യുവതിയെ ചോദ്യം ചെയ്തപ്പോഴാണ് വിവാഹത്തിന് മുന്‍പ് ഗ്രാമത്തിലെ ചെറുപ്പക്കാരന്‍ തന്നെ പലതവണ പീഡിപ്പിച്ച വിവരം തുറന്ന് പറഞ്ഞത്.

16-newborn-baby

ഒരു വര്‍ഷം മുന്‍പ് വിവാഹ നിശ്ചയം കഴിഞ്ഞ യുവതിയെ ഗ്രാമത്തിലെ കാശിറാം(22) എന്ന യുവാവ് പീഡിപ്പിക്കുകയും പുറത്ത് പറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ഗര്‍ഭംധരിച്ച കാര്യം പുറത്ത് പറയാതെ യുവതി മറച്ചു വെച്ചു.

വിവാഹ സമയത്തും യുവതി ഗര്‍ഭിണിയാണെന്ന് മനസ്സിലാക്കാന്‍ ആര്‍ക്കും കഴിഞ്ഞില്ല. വിവാഹം കഴിഞ്ഞ് 10 ദിവസം മാത്രാമാണ് പെണ്‍കുട്ടിയെ കണ്ടതെന്നും ഈ സമയത്ത് പൂര്‍ണ ആരോഗ്യവതിയായി കണ്ടതിനാല്‍ സംശയം തോന്നിയില്ലെന്നും ഭര്‍ത്താവിന്റെ അമ്മ പറയുന്നു.

യുവതിയുടെ പരാതിയില്‍ പീഡിപ്പിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കുഞ്ഞിന്റെ പിതൃത്വം തെളിയിക്കാന്‍ ഡിഎന്‍എ ടെസ്റ്റ് നടത്തുമെന്ന് പോലീസ് അറിയിച്ചു. കുഞ്ഞിനെയും യുവതിയെയും ഭര്‍ത്താവ് തന്നെയാണ് ഇപ്പോള്‍ സംരക്ഷിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+