ട്രെയിനില്‍ വെച്ച് യുവതിയ്ക്ക് പ്രസവ വേദന, രാത്രി പത്ത് മണിയോടെ സുഖ പ്രസവം
ട്രെയിനില്‍ യാത്ര ചെയ്തുക്കൊണ്ടിരിക്കുമ്പോള്‍ യുവതിയ്ക്ക് സുഖപ്രസവം. തനിച്ച് യാത്ര ചെയ്യുകയായിരുന്ന യുവതിയാണ് ട്രെയിനില്‍ വെച്ച് പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്.
മുംബൈ; ട്രെയിനില്‍ യാത്ര ചെയ്തുക്കൊണ്ടിരിക്കുമ്പോള്‍ യുവതിയ്ക്ക് സുഖപ്രസവം. തനിച്ച് യാത്ര ചെയ്യുകയായിരുന്ന യുവതിയാണ് ട്രെയിനില്‍ വെച്ച് പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. മുംബൈയിലെ ദാദാര്‍ സ്റ്റേഷനില്‍ എത്തിയപ്പോഴാണ് സംഭവം.
രാത്രി 10മണിയ്ക്കാണ് ട്രെയിന്‍ നമ്പര്‍ ടിഎല്‍ 56 മുംബൈയിലെ ദാദാര്‍ സ്റ്റേഷിനില്‍ എത്തിയത്. സ്റ്റേഷനില്‍ വെച്ച് യുവതി അസ്വസ്ഥത പ്രകടിപ്പിക്കാന്‍ തുടങ്ങിയതോടെ സഹയാത്രികര്‍ ഹെഡ് കോണ്‍സ്റ്റബിളിനെ വിവരമറിയിക്കുകയായിരുന്നു. റെയില്‍വെ കോണ്‍സ്റ്റബിള്‍ ഒട്ടും താമസം വരാതെ തന്നെ മെഡിക്കല്‍ റൂമിലേക്ക് വിളിച്ചു.

ഡ്യൂട്ടി ഡോക്ടറും എത്തിയതോടെ സ്ത്രീ-സഹയാത്രികര്‍ ചേര്‍ന്ന് കംബാര്‍ട്ട്‌മെന്റിലുണ്ടായിരുന്ന മറ്റ് യാത്രക്കാരെ ഉപയോഗിക്കുകെയും ചെയ്തു. പ്രസവത്തിന് ശേഷം അമ്മയുടെയും കുഞ്ഞിന്റെയും വിദഗ്ദ ചികിത്സയ്ക്ക് വേണ്ടി യുവതിയെയും എംടി ഇര്‍ഷാദിനെയും തൊട്ടടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചു.
ഡോക്ടര്‍ക്കൊപ്പം യുവതിയെ പ്രസവത്തിന് സഹായിച്ചത് റെയിലെ പ്രൊട്ടക്ഷന്‍ ഫോഴ്‌സിലെ ഉദ്യോഗസ്ഥയായ നിര്‍മ്മല സൂര്യവംശയാണ്. ഉദ്യോഗസ്ഥയുടെ സമയോചിതമായ ഇടപ്പെടല്‍ പ്രശംസനീയമാണെന്ന് സെന്‍ട്രല്‍ റെയില്‍വേ സിപിആര്‍എഫ് ഉദ്യോഗസ്ഥന്‍ സുല്‍ത്താന്‍ ഖത്തു പറഞ്ഞു.












Click it and Unblock the Notifications