വധു പ്രസവിച്ചത് വിവാഹം കഴിഞ്ഞ് ഏഴാം നാള്‍; ഞെട്ടിത്തരിച്ച് വരനും കുടുംബവും
ഒമ്പത് മാസം തികഞ്ഞ ഗര്‍ഭിണിയെയാണ് വിവാഹം ചെയ്തതെന്ന് വരന്‍ അഭയ് കുമാര്‍ അറിഞ്ഞില്ലെന്നതാണ് അത്ഭുതം
പാറ്റ്‌ന: ഭാര്യ പ്രസവിച്ചത് വിവാഹം കഴിഞ്ഞ് ഏഴാം നാള്‍. സംഭവം അറിഞ്ഞ് ഞെട്ടിത്തരിച്ചിരിക്കുകയാണ് ഭര്‍ത്താവും കുടുംബവും. ബീഹാറിലെ വൈശാലി ജില്ലയിലാണ് സംഭവം. ഒമ്പത് മാസം തികഞ്ഞ ഗര്‍ഭിണിയെയാണ് വിവാഹം ചെയ്തതെന്ന് വരന്‍ അഭയ് കുമാര്‍ അറിഞ്ഞില്ലെന്നതാണ് അത്ഭുതം.
മകന്റെ ജീവിതത്തിനും കുടുംബത്തിന്റെ അഭിമാനത്തിനുമാണ് വധുവും വധുവിന്റെ കുടുംബവും ക്ഷതമേല്‍പ്പിച്ചതെന്ന് അഭയകുമാറിന്റെ ബന്ധുക്കള്‍ കുറ്റപ്പെടുത്തി. പെണ്‍കുട്ടിയുടെ കുടുംബം കൊടിയവഞ്ചനയാണ് കാട്ടിയതെന്നും സാഹചര്യങ്ങളെ മുതലെടുക്കുകയായിരുന്നെന്നും അവര്‍ പറഞ്ഞു.

രണ്ട് പതിറ്റാണ്ട് മുമ്പ് വരെ നിര്‍ബന്ധിച്ചുള്ള വിവാഹം സാധാരണ സംഭവമായിരുന്ന സംസ്ഥാനമായിരുന്നു ബീഹാര്‍. ഇത് ഒരു ആചാരമായി ഇന്നും തുടര്‍ന്നു വരുന്നുണ്ട്. തന്നെയും ഒരു സംഘം ആളുകള്‍ചേര്‍ന്ന് തട്ടികൊണ്ടുപോയി നിര്‍ബന്ധിച്ച് വിവാഹം ചെയ്യിപ്പിക്കുകയായിരുന്നെന്ന് അഭയ് കുമാര്‍ പറഞ്ഞു.












Click it and Unblock the Notifications