കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നാലു കൈകളും കാലുകളുമുള്ള കുഞ്ഞ് ജനിച്ചു, എന്തായാലും ഇത് സയാമിസ് അല്ല...

  • By Siniya
Google Oneindia Malayalam News

കൃഷ്ണഗിരി: നാലുവീതം കൈകളും കാലുകളുമുള്ള കുഞ്ഞ് ജനിച്ചു. തമിഴ്‌നാട് കൃഷ്ണഗിരി ജില്ലയിലെ പെരുഗോപനപ്പള്ളി ഗ്രാമത്തിലെ ലക്ഷ്മിക്കാണ് നാലു കൈകളും കാലുകളുമുള്ള ആണ്‍കുഞ്ഞ് പിറന്നത്. കുഞ്ഞിന്റെ ശരീരത്തോട് ചേര്‍ന്ന് മറ്റൊരു ശരീരവും ഇതിനോടപ്പം തന്നെ രണ്ട് കൈകളും കാലുകളുമായാണ് കുഞ്ഞ് ജനിച്ചത്. എന്നാല്‍ ചേര്‍ന്നു കിടക്കുന്ന ശരീരഭാഗത്തിന് തലയോ ഹൃദയമോ വൃക്കയോ ഇല്ലെന്ന് ഡോക്ടര്‍ പറഞ്ഞു.

നവംബര്‍ 25 ആണ് യുവതിയെ പ്രസവത്തിനായി തമിഴ്‌നാട് സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ പ്രസവത്തിനുള്ള 10 മുമ്പു വരെ ഇരട്ട കുട്ടികളെന്നായിരുന്നു ഡോക്ടറുടെ അഭിപ്രായം. പ്രസവത്തെ തുടര്‍ന്ന് കുട്ടിയുടെ ശരിരപ്രകൃതത്തില്‍ അസ്വഭാവികത തോന്നിയ ഡോക്ടര്‍ യുവതിയെയും കുഞ്ഞിനെയും ചെന്നൈയിലുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചൈല്‍ഡ് സെന്റര്‍ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

twin

കുഞ്ഞിന്റെ ശരീരത്തനോട് ചേര്‍ന്നു കിടക്കുന്ന ഭാഗം മുറിച്ചു മാറ്റുക മാത്രമാണ് ഏകവഴിയെന്ന് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ പറഞ്ഞു. ശസ്ത്രക്രിയയിലൂടെ കുഞ്ഞിന് സാധാരണ ജീവിതം നയിക്കാനാവുമെന്നും ഡോക്ടര്‍ പറഞ്ഞു. ഇതിനുള്ള പൂര്‍ണ്ണ ചിലവ് ആശുപത്രി വഹിക്കുമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.

ലക്ഷിമിയുടെ മൂന്നാമത്തെ പ്രസവത്തിനായാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ മറ്റു കുട്ടികള്‍ക്കൊന്നും ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടായില്ലെന്ന ലക്ഷ്മി പറഞ്ഞു.

English summary
woman delivery a Parasitic twins
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X