കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡെലിവെറി ബോയ് അന്യമതസ്തന്‍: ഭക്ഷണം നിരസിച്ച് ഉപഭോക്താവ്; ഇത്തവണ സംഭവം ഹൈദരാബാദില്‍! പോലീസില്‍ പരാതി

  • By S Swetha
Google Oneindia Malayalam News

ഹൈദരാബാദ്: പ്രമുഖ ഫുഡ് ഡെലിവറി ആപ്പിന്റെ ഉപഭോക്താവ് ഡെലിവറി ബോയ് മുസ്ലീ മതവിശ്വാസിയായതിനാല്‍ ഭക്ഷണം നിരസിച്ച സംഭവം വിവാദമായത് ഇക്കഴിഞ്ഞ ജൂലൈയിലാണ് . കടുത്ത വിശ്വാസിയായ ഇയാള്‍ പാര്‍സല്‍ സ്വീകരിക്കാന്‍ വിസമ്മതിക്കുകയും കമ്പനിയോട് ഒരു ഹിന്ദുമതവിശ്വാസിയായ ഡെലിവറി ബോയിയെ അയയ്ക്കാന്‍ ആവശ്യപ്പെടുകയും ചെയ്തത്. പിന്നീട് അമിത് ശുക്ല എന്ന ഉപഭോക്താവിനെതിരെ അധിക്ഷേപങ്ങളുമായി കമ്പനിയും ജനങ്ങളും സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്തിയിരുന്നു.

 ഹരിയാണ സന്ദീപ് സിംഗിനെ സ്വീകരിച്ചു: ബബിത ഫോഗട്ടും യോഗേശ്വറും കോര്‍ട്ടിന് പുറത്ത്!! ഹരിയാണ സന്ദീപ് സിംഗിനെ സ്വീകരിച്ചു: ബബിത ഫോഗട്ടും യോഗേശ്വറും കോര്‍ട്ടിന് പുറത്ത്!!

ഹിന്ദുക്കളുടെ പുണ്യമാസമായ ശ്രാവണ വേളയില്‍ ഒരു മുസ്ലീം ഡെലിവറി ബോയിയെ അയച്ചതിന് കമ്പനിയെ വിമര്‍ശിച്ച് കൊണ്ടാണ് അമിത് ശുക്ലയുടെ ട്വീറ്റുകള്‍ പ്രത്യക്ഷപ്പെട്ടത്. മറ്റൊരു ഡെലിവറി ബോയിയെ അയയ്ക്കാത്തതിനും റീഫണ്ട് നല്‍കാത്തതിനും അദ്ദേഹം കമ്പനിയെ ആക്ഷേപിച്ച് ഒരു വശത്ത് അമിത് ശുക്ല അഭിമാനപൂര്‍വ്വം സ്വയം നിലപാടെടുത്തു. എന്നാല്‍ ഭക്ഷ്യ വിതരണ കമ്പനി വഴങ്ങാന്‍ വിസമ്മതിച്ചു. മിനിറ്റുകള്‍ക്കകം, ട്വിറ്ററില്‍ കമ്പനിയെ പിന്തുണച്ച് 'ഭക്ഷണം മതത്തിന് അതീതമാണ്' എന്ന ടാഗ് ലൈനില്‍ ആളുകള്‍ ക്യാംപെയിന്‍ ആരംഭിക്കുകയും ചെയ്തു.

delivery-boy-15

സമാനമായ സംഭവമാണ് തിങ്കളാഴ്ച ഹൈദരാബാദിലുണ്ടായത്. മുസ്ലീം സമുദായത്തില്‍പ്പെട്ട ഡെലിവറി ഏജന്റില്‍ നിന്ന് ഭക്ഷണം സ്വീകരിക്കാന്‍ അന്യമതസ്തനായ ഉപഭോക്താവ് വിസമ്മതിച്ചു. തന്നോടുള്ള നിസ്സംഗത കണ്ട് ഡെലിവറി ഏജന്റ് പോലീസില്‍ പരാതി നല്‍കി. അലിയാബാദില്‍ നിന്നുള്ള അജയ് കുമാര്‍ ഓണ്‍ലൈന്‍ അപേക്ഷയിലൂടെ ഫലക്‌നുമയിലെ ഒരു റെസ്റ്റോറന്റില്‍ നിന്ന് ചിക്കന്‍ -65 ഓര്‍ഡര്‍ ചെയ്തു. തന്റെ ഡെലിവറി നിര്‍ദ്ദേശങ്ങളില്‍, അജയ് കുമാര്‍ എഴുതി, 'വളരെയധികം മസാലകള്‍ ചേര്‍ക്കണം. കൂടാതെ ദയവായി ഹിന്ദു ഡെലിവറി ബോയിയെ അയക്കണം. എല്ലാ റേറ്റിംഗുകളും ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും. ഇത്രയും നിര്‍ദ്ദേശങ്ങള്‍ ഉണ്ടായിരുന്നിട്ടും ഫുഡ് ഡെലിവറി ആപ്ലിക്കേഷന്‍ സുലൈമാന്‍ എന്ന ഏജന്റിനെ അജയുടെ വീട്ടിലേക്ക് അയച്ചു.


റിപ്പോര്‍ട്ടുകള്‍ അനുസരിച്ച്, അജയ് ഡെലിവറി ബോയിയുടെ പേര് ചോദിച്ചു. സുലൈമാന്‍ എന്നാണ് പേര് അറിഞ്ഞപ്പോള്‍ അജയ് തന്നെ അപമാനിച്ചുവെന്നും ഭക്ഷണം സ്വീകരിക്കാന്‍ വിസമ്മതിച്ചതായും പരാതിയില്‍ പറയുന്നു. അജയ് കുമാര്‍ കസ്റ്റമര്‍ കെയര്‍ പ്രതിനിധികളെ വിളിച്ച് ഡെലിവറിക്ക് ഒരു മുസ്ലീമിനെ ചുമതലപ്പെടുത്തിയതിന് ശാസിച്ചു. തിങ്കളാഴ്ചയാണ് സംഭവം നടന്നതെങ്കിലും ബുധനാഴ്ചയാണ് പരാതി നല്‍കുന്നത്. പരാതി സ്വീകരിക്കാന്‍ പോലീസ് വിമുഖത കാണിച്ചുവെന്നും ആരോപണമുണ്ട്. എംബിടി നേതാവ് അംജദ് ഉല്ലാ ഖാന്‍ ട്വിറ്ററില്‍ സംഭവത്തെ കുറിച്ച് ട്വീറ്റ് ചെയ്തതിനെ തുടര്‍ന്നാണ് ബുധനാഴ്ച പോലീസ് സുലൈമാനെ സ്റ്റേഷനില്‍ വിളിച്ച് പരാതി രജിസ്റ്റര്‍ ചെയ്തത്.

English summary
Woman denies to accept food from youg man over religion
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X