കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മേജര്‍ ഗോഗോയ് സുഹൃത്ത്: നേരത്തെ പലതവണ നേരില്‍ കണ്ടിട്ടുണ്ടെന്ന് പെണ്‍കുട്ടി, ഫേസ്ബുക്ക് വഴി പരിചയം!

Google Oneindia Malayalam News

ശ്രീനഗര്‍: ജമ്മുകശ്മീരിലെ ഹോട്ടലിൽ വെച്ച് പെൺകുട്ടിക്കൊപ്പം അറസ്റ്റിലായ സംഭവത്തിൽ സൈനികനെക്കുറിച്ച് പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍. ഫേസ്ബുക്ക് വഴിയാണ് മേജര്‍ ലീതുല്‍ ഗോയോയിയെ കണ്ടുമുട്ടിയത്. സൈനിക ഉദ്യോഗസ്ഥനെ കണ്ടത് സ്വന്തം ഇഷ്ടപ്രകാരമാണ്. തങ്ങള്‍ക്ക് പരസ്പരം അറിയാമെന്നും കുറച്ച് സമയം ഒരുമിച്ച് ചെലവഴിക്കാനാണ് ഹോട്ടലില്‍ എത്തിയതെന്നും പെണ്‍കുട്ടി മജിസ്ട്രേറ്റിന് മുമ്പാകെ മൊഴി നല്‍കുകയായിരുന്നു.

ഹോട്ടലില്‍ വെച്ച് പെണ്‍കുട്ടിയ്ക്കൊപ്പമെത്തിയ ഗോഗോയിയെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ പരാതി നല്‍കിയിരുന്നു. കേസില്‍ പോലീസിന്റെ പങ്ക് എന്താണെന്നാണ് മനുഷ്യാവകാശ പ്രവര്‍ത്തകന്‍ അഹ്സാന്‍ ഉണ്ടു ഉന്നയിക്കുന്ന ചോദ്യം. കേസിന്റെ സ്റ്റാറ്റസ് റിപ്പോര്‍ട്ട് പോലീസ് കോടതിയില്‍ സമര്‍പ്പിക്കാനും ഉണ്ടൂ ആവശ്യപ്പെടുന്നുണ്ട്. സംഭവം അന്വേഷിക്കാന്‍ നേരത്തെ ഇന്ത്യന്‍ ആര്‍മിയും ഉത്തരവിട്ടിട്ടുണ്ട്.

മജിസ്ട്രേറ്റിന് മുമ്പാകെ മൊഴി

മജിസ്ട്രേറ്റിന് മുമ്പാകെ മൊഴി

മേജര്‍ ഗോഗോയ്ക്കൊപ്പമുണ്ടായിരുന്നു പെണ്‍കുട്ടിയെ മജിസ്ട്രേറ്റിന് മുമ്പാകെ എത്തിച്ച് മൊഴി രേഖപ്പെടുത്തിയിരുന്നു. സിആര്‍പിസിയിലെ 164ാം വകുപ്പ് പ്രകാരമാണ് മൊഴി രേഖപ്പെടുത്തിയിട്ടുള്ളത്. താന്‍ ഗോഗോയിക്കൊപ്പം ഹോട്ടലില്‍ എത്തിയത് സ്വന്തം ഇഷ്ടപ്രകാരമാണെന്നും കുറച്ച് സമയം ഒരുമിച്ച് ചെലവഴിക്കുന്നതിന് വേണ്ടിയായിരുന്നു ഇതെന്നും പെണ്‍കുട്ടി മൊഴി നല്‍കി. നേരത്തെയും പലതവണ ഗോഗോയിക്കെ കണ്ടിട്ടുണ്ടെന്നും ഒരുമിച്ച് പുറത്ത് പോയിട്ടുണ്ടെന്നും പെണ്‍കുട്ടി കൂട്ടിച്ചേര്‍ത്തു. താന്‍ മുതിര്‍ന്നയാളാണെന്ന് തെളിയിക്കുന്നതിനായി പെണ്‍കുട്ടി ആധാര്‍ കാര്‍ഡും മജിസ്ട്രേറ്റിന് മുമ്പാകെ ഹാജരാക്കിയിരുന്നു. കശ്മീരിലെ ബുദ്ഗാം സ്വദേശിയാണ് പെണ്‍കുട്ടി. പത്താം ക്ലാസ് വരെ മാത്രം പഠിച്ച പെണ്‍കുട്ടി ഒരു സംഘടനക്കൊപ്പം ചേര്‍ന്ന് ജോലിചെയ്തുുവരികയാണ്.

പരിചയം ഫേക്ക് ഐഡിയില്‍ നിന്ന്

പരിചയം ഫേക്ക് ഐഡിയില്‍ നിന്ന്


ഫേസ്ബുക്ക് വഴിയാണ് മേജര്‍ ഗോയോയിയെ പരിചയപ്പെട്ടത്. ആദില്‍ അദനന്‍ എന്ന പേരില്‍ ആരംഭിച്ച വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് വഴിയാണ് പരിചയം സ്ഥാപിച്ചതെന്നും പെണ്‍കുട്ടി പറയുന്നു. എന്നാല്‍ പിന്നീട് ഇക്കാര്യം വെളിപ്പെടുത്തിയെന്നും തുടര്‍ന്ന് ഇരുവരും നല്ല സുഹൃത്തുക്കളായി മാറിയെന്നും പെണ്‍കുട്ടി പറയുന്നു. ഗോഗോയിക്കൊപ്പം എത്തിയ സമീര്‍ മല്ലലയെയും തനിക്ക് അറിയാമെന്നും പെണ്‍കുട്ടി വ്യക്തമാക്കി. എന്നാല്‍ സമീറിനെക്കുറിച്ചുള്ള മജിസ്ട്രേറ്റിന്റെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാന്‍ പെണ്‍കുട്ടിക്ക് കഴിഞ്ഞിരുന്നില്ല.

 ഹോട്ടലില്‍ മുറി നിഷേധിച്ചു

ഹോട്ടലില്‍ മുറി നിഷേധിച്ചു

ബുധനാഴ്ച ശ്രീനഗറിലെ ഒരു ഹോട്ടലില്‍ നിന്നാണ് മേജര്‍ ഗോഗോയി, സമീര്‍, പെണ്‍കുട്ടി എന്നിവര്‍ പോലീസ് പിടിയിലാവുന്നത്. രണ്ട് അതിഥികള്‍ക്ക് വേണ്ടി മേജര്‍ ഗോഗോയിയാണ് ഹോട്ടലില്‍ മുറി ബുക്ക് ചെയ്തത്. എന്നാല്‍ ഹോട്ടലിലെത്തിയപ്പോള്‍ ഉപ്പമുണ്ടായിരുന്ന സ്ത്രീ പ്രദേശവാസിയാണെന്നും പ്രദേശവാസികള്‍ക്ക് റൂം നല്‍കാനാവില്ലെന്നും ചൂണ്ടിക്കാണിച്ച് ഹോട്ടല്‍ അധികൃതര്‍ ബുക്കിംഗ് നിഷേധിക്കുകയായിരുന്നു. ഇതാണ് തര്‍ക്കത്തില്‍ കലാശിച്ചത്. തുടര്‍ന്ന് ഹോട്ടല്‍ മാനേജ്മെന്റ് പോലീസിനെ വിളിക്കുകയായിരുന്നു.

വീട്ടിലെ സ്ഥിരം സന്ദര്‍ശകര്‍

വീട്ടിലെ സ്ഥിരം സന്ദര്‍ശകര്‍

മേജര്‍ ഗോഗോയിയും സൈനികനായ സമീര്‍ മലായും പതിവായി വീട്ടില്‍ വരാറുണ്ടെന്നും രാത്രി വൈകിയും ഇരുവരും വീട്ടിലെത്താറുണ്ടെന്നും പെണ്‍കുട്ടിയുടെ മാതാവ് പറയുന്നു. സമീര്‍ മകളുമായി എപ്പോഴും സംസാരിക്കാറുണ്ട്. എന്നാല്‍ മൂന്നുപേരെയും ഹോട്ടലില്‍ നിന്ന് പിടികൂടിയ വിവരത്തെക്കുറിച്ച് അറിയില്ലെന്നും അവര്‍ പറയുന്നു. ശ്രീനഗറിലേക്ക് പോകുകയാണെന്ന് മകള്‍ തന്നോട് പറഞ്ഞിട്ടില്ല. എന്നാല്‍ ജമ്മു കശ്മീര്‍ ബാങ്കില്‍ പോകുന്നതിനായി അനുമതി വാങ്ങിയിരുന്നുവെന്നും മാതാവ് നസീമ പറയുന്നു. മകളെ പ്രലോഭിപ്പിക്കുന്നതിന് വേണ്ടിയാണ് ഇരവരും വീട്ടിലെത്തുന്നതെന്നാണ് മാതാവ് ആരോപിക്കുന്നത്.

കശ്മീരി യുവാവിനെ കവചമാക്കി

കശ്മീരി യുവാവിനെ കവചമാക്കി


ജമ്മുകശ്മീരിൽ വെച്ച് കശ്മീരി യുവാവിനെ സൈന്യത്തിന്റെ ജീപ്പിന് മുമ്പിൽ കവചമാക്കിയ സംഭവത്തിൽ മേജർ ഗോഗോയ് നേരത്തെ വിവാദത്തിലായിരുന്നു. കശ്മീരില്‍ സൈനിക വാഹനത്തിന് നേരെയുള്ള കല്ലേറ് ചെറുക്കുന്നതിന് വേണ്ടിയായിരുന്നു. കശ്മീരി യുവാവിനെ സൈനിക ജീപ്പിന് മുമ്പില്‍ ബന്ധിച്ച് മനുഷ്യകവചമാക്കിയത്.

സൈന്യം അന്വേഷണത്തിന് ഉത്തരവിട്ടു

സൈന്യം അന്വേഷണത്തിന് ഉത്തരവിട്ടു

ജമ്മുകശ്മീരിലെ ഹോട്ടലിൽ വെച്ച് പെൺകുട്ടിക്കൊപ്പം അറസ്റ്റിലായ മേജര്‍ ഗോഗോയ്ക്കെതിരെ സൈനികനെതിരെ അന്വേഷണത്തിന് ഉത്തരവ്. ഇന്ത്യൻ ആർമിയാണ് മേജർ ഗോഗോയിക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ടത്. മേജർ കുറ്റക്കാരനാണെന്ന് തെളിഞ്ഞാൽ കടുത്താ ശിക്ഷാ നടപടികൾ സ്വീകരിക്കുമെന്നും ഇന്ത്യൻ സൈനിക മേധാവി ബിപിൻ റാവത്ത് വ്യക്തമാക്കിയിരുന്നു. 18 വയസ്സുകാരിയുമായി ഹോട്ടലിലെത്തിയപ്പോഴാണ് ഗോഗോയ് അറസ്റ്റിലായത്. കോർട്ട് ഓഫ് എൻക്വയറിക്ക് ശേഷമായിരിക്കും കുറ്റം ചുമത്തി സൈനികനെതിരെ നടപടി സ്വീകരിക്കുക.ഇന്ത്യൻ സൈന്യത്തിലെ ഏതെങ്കിലും ഉദ്യോഗസ്ഥൻ കുറ്റക്കാരനാണെന്ന് കണ്ടാൽ ഇത്തരക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ബിപിൻ റാവത്ത് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മറ്റുള്ളവർക്ക് മാതൃകയാവുന്ന തരത്തിലായിരിക്കും ഇവർക്ക് ശിക്ഷ നൽകുക. ആർമി ഗുഡ് വിൽ സ്കൂൾ സന്ദർശിക്കാനെത്തിയപ്പോഴാണ് ബിപിൻ റാവത്തിന്റെ പ്രതികരണം. മേജർ ഗോഗോയ് തെറ്റായ കാര്യങ്ങൾ ചെയ്തിട്ടുണ്ടെങ്കിൽ എത്രയും പെട്ടെന്ന് കടുത്ത ശിക്ഷ വാങ്ങിക്കൊടുക്കുമെന്നും സൈനിക മേധാവി ഉറപ്പുനൽകുന്നു. സംഭവത്തിൽ ജമ്മുകശ്മീർ പോലീസാണ് അന്വേഷണം നടത്തിവരുന്നത്.

English summary
The Kashmiri woman whom Major Nitin Leetul Gogoi went to check in with at a downtown hotel on Wednesday has told a judicial magistrate that she was his “Facebook friend” and had gone to see him “of her own free will”, even as her mother disputed it.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X