ഡോക്ടര്‍മാര്‍ മന്ത്രിക്കൊപ്പം,രോഗി മരിച്ചു
ചണ്ഡീഗഡ്: ഡോക്ടര്‍മാര്‍ മന്ത്രി പങ്കെടുക്കുന്ന പരിപാടിയ്‌ക്ക് പോയി.മദ്ധ്യവയസ്‌ക ചികിത്സ കിട്ടാതെ മരിച്ചു. പഞ്ചാബിലെ ഹൊഷൈര്‍പൂരില്‍ ആണ് സംഭവം
നടക്കുന്നത്. കേന്ദ്രമന്ത്രി സന്തോഷ് ചൗധരി പങ്കെടുത്ത പരിപാടിയിലേക്കാണ് എല്ലാ ഡോക്ടര്‍മാരും കൂടി പോയത്. പക്ഷേ രോഗികളുളള കാര്യം മാത്രം ഓർത്തില്ല.
കേന്ദ്രസര്‍ക്കാരിന്റെ ഒരു പരിപാടിയില്‍ പങ്കെടുക്കുന്നതിനാണ് സന്തോഷ് ചൌധരി എത്തിയത്. ആശുപത്രിയില്‍ നിന്നും 100 മീറ്റര്‍ അകലെ വച്ചായിരുന്നു പരിപാടി.
കാന്തി ദേവി (65) എന്ന സ്‌ത്രീയാണ് ചിക്തിസ തകിട്ടാതെ മരിച്ചത്. ഇവരെ തീവ്രവരിചരണ വിഭാഗത്തിലായിരുന്നു പ്രവേശിപ്പിച്ചിരുന്നത്.

ഹൃദയാഘാതത്തെത്തുടര്‍ന്നാണ് സ്‌ത്രീ മരിയ്‌ക്കുന്നത്. സ്‌ത്രീ മരിയ്‌ക്കുമ്പോള്‍ സിവില്‍ സര്‍ജന്‍ ഉള്‍പ്പടെ ഡോക്ടര്‍മാര്‍ ആരും തന്നെ ആശുപത്രിയില്‍ ഉണ്ടായിരുന്നില്ലെന്നാണ് ഇവരുടെ മകന്‍ ലവ്രാജ് സിംഗ് ആരോപിയ്‌ക്കുന്നത്. 40 മിനുട്ടുകള്‍ക്ക് ശേഷമാണ് ഡോക്ടര്‍മാര്‍ മടങ്ങിയെത്തിയതെന്നും യുവാവ് ആരോപിയ്‌ക്കുന്നു.
തുടര്‍ന്ന് ഡോക്ടര്‍മാര്‍ക്കെതിരെയും മന്ത്രിയ്‌ക്കെതിരെയും രോഗികളുടെ ബന്ധുക്കള്‍ പ്രതിഷേധിച്ചു. തനിയ്‌ക്കെതിരായ ആരോപണങ്ങള്‍ മന്ത്രി നിഷേധിച്ചു. സ്‌ത്രീയുടേത് സ്വാഭാവികമരണമാണെന്നും പറഞ്ഞു. അന്വേഷണം നേരിടാന്‍ തയ്യാറാണെന്ന് ഡോക്ടര്‍മാരും അറിയിച്ചു.












Click it and Unblock the Notifications