ആളുകളെ കുത്തി നിറച്ച് സ്റ്റേജ് ഷോ നടത്തി, 23ക്കാരി ശ്വാസംമുട്ടി മരിച്ചു
ഗുഡ്ഗാവ്: ഹുദാ മൈതാനിയില്‍ നടന്ന സ്റ്റേജ് ഷോയിലെ തിരക്കില്‍ ശ്വാസം കിട്ടാതെ 23ക്കാരി മരിച്ചു.ഫാഷന്‍ ഡിസൈനിങ് വിദ്യാര്‍ത്ഥിയായ അഞ്ചല്‍ അരോര എന്ന പെണ്‍കുട്ടിയാണ് മരിച്ചത്.കൂട്ടുകാരുമൊത്ത് സ്റ്റേജ് ഷോ കാണാന്‍ എത്തിയതായിരുന്നു അഞ്ചല്‍.
പരിപാടിക്കിടയില്‍ ശ്വാസതടസം നേരിട്ട് രണ്ട് പെണ്‍കുട്ടികളാണ് കുഴഞ്ഞ് വീണത്. കൂട്ടുക്കാരും സംഘാടകരും ചേര്‍ന്ന് അടുത്തുള്ള ആശുപത്രിയില്‍ എത്തിക്കുമ്പോഴേക്കും അഞ്ചല്‍ മരിക്കുകയായിരുന്നു. കൂടെയുണ്ടായിരുന്ന പെണ്‍കുട്ടി അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലാണ്.

മൈതാനത്ത് നടന്ന ഷോയില്‍ പ്രതീക്ഷിച്ചതിലും അധികം ആളുകള്‍ എത്തിയിരുന്നു. 6500 പേരെയാണ് സംഘാടകര്‍ പ്രതീക്ഷിച്ചതെങ്കിലും 15000 ലധികം ആളുകള്‍ എത്തുകയായിരുന്നു. അതേ സമയം സംഘാടനത്തില്‍ വന്ന പിഴവുമൂലമാണ് ആളുകളെ നിയന്ത്രിക്കാന്‍ കഴിയാതെ പോയതെന്നും ആക്ഷേപമുണ്ട്.
ആശുപത്രിയില്‍ പ്രവേശിപ്പിക്കുമ്പോള്‍ പെണ്‍കുട്ടിക് പള്‍സ് ഇല്ലായിരുന്നു എന്ന് ഡോക്ടര്മ്മാര് പറഞ്ഞു. ഓക്സിജന്റെ അഭാവത്തില്‍ പെട്ടന്നുണ്ടായ ഹൃദയാഘാതമാണ് മരണകാരണമെന്ന് പോസ്റ്റ്മോട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.
അഞ്ചലിന്റെ പിതാവ് നല്കിയ പരാതിയില്‍ സംഘാടകര്‍ക്കെതിരെ പോലീസ് കേസ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.8000 പേരാണ് പരിപാടിയില്‍ പങ്കെടുത്തത് എന്നാണ് സംഘാടകരുടെ വാദമെങ്കിലും 15000ലധികം ആളുകള്‍ ഫ്രീ പാസിലൂടെ എത്തിയെന്നാണ് പോലീസിന്റെ കണ്ണക്കുകള്‍. പരിപാടിക്കിടയില്‍ 18 വയസിനു താഴെയുള്ളവര്‍ക്ക് മദ്യം നല്‍കിയതില്‍ എക്സൈസ് ഡിപാര്‍ട്ട്മെന്റും കേസ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
-
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
''ടേബിളിലിരുന്ന പാത്രം മമ്മൂക്ക എന്റെ നേരേ നീട്ടി, വിറയാർന്ന കൈകളാൽ അത് വാങ്ങി, അത് അപൂർവ്വ സുന്ദര നിമിഷം'' -
'മൊണാലിസയെ 35 കഷണങ്ങളാക്കും'; വിവാഹത്തിൽ വിദ്വേഷ പ്രസ്താവനയുമായി സാധ്വി പ്രാചി -
അഖിൽ മാരാർ കൊട്ടാരക്കരയിലേക്കല്ല, തൃപ്പൂണിത്തുറയിൽ? അതിലും രണ്ട് അഭിപ്രായം..സാബുവിനായി ബിജെപി -
അമേരിക്കക്ക് കനത്ത തിരിച്ചടി; ഇറാഖിൽ യുഎസ് ടാങ്കർ വിമാനം തകർന്ന് വീണു -
വര്‍ക്ക് ഫ്രം ഹോമിലേക്ക് ഈ നഗരങ്ങള്‍; ബെംഗളൂരുവിലും കൊച്ചിയിലും കമ്പനികള്‍ ജീവനക്കാര്‍ക്ക് നല്കിയ നിര്‍ദേശം -
എൽദോസ് കുന്നപ്പിള്ളി കൊച്ചിയിലേക്കോ? നേമത്ത് ശബരിനാഥന്, മണ്ഡലം പിടിക്കാൻ മത്സരിപ്പിക്കണമെന്ന് മൂന്ന് എംപിമാർ -
ഹൈദരാബാദിൽ പാചകവാതക ക്ഷാമം രൂക്ഷം; ഹോസ്റ്റലുകളിൽ നിയന്ത്രണം, വർക്ക് ഫ്രം ഹോം ആവശ്യം ശക്തമാവുന്നു












Click it and Unblock the Notifications