കശ്മീരിലെ അനന്ത്‌നാഗില്‍ വെടിവെപ്പ്: സ്ത്രീ കൊല്ലപ്പെട്ടു
മനുഷ്യ കവചം തീര്‍ത്ത് ഭീകരര്‍ സേനയെ നേരിടുന്നു
ശ്രീനഗര്‍: ജമ്മു-കശ്മീരിലെ അനന്ത്‌നാഗില്‍ നടന്ന ഏറ്റുമുട്ടലില്‍ സ്ത്രീ കൊല്ലപ്പെട്ടു. അനന്ത്‌നാഗിലെ ദെല്‍ഗാമിലുള്ള ഒരു വീട്ടില്‍ മൂന്ന് തീവ്രവാദികള്‍ ഒളിച്ചിരിപ്പുണ്ടെന്ന പരാതിയെത്തുടര്‍ന്നാണ് സൈന്യം ആക്രമണം നടത്തിയത്. സുരക്ഷാ ഉദ്യോഗസ്ഥരും തീവ്രവാദികളും തമ്മില്‍ നടന്ന ഏറ്റമുട്ടലില്‍ താഹിറ ബീഗം(44) കൊല്ലപ്പെട്ടു വെടിയേറ്റ താഹിറയെ ഉടന്‍ ആശുപത്രിയിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
മൂന്ന് ലഷ്‌കര്‍-ഇ-ത്വയ്ബ ഭീകരര്‍ പ്രദേശത്ത് ഒളിച്ചിരിപ്പുണ്ടെന്ന വിവരം ലഭിച്ചതിനെത്തുടര്‍ന്നാണ് പോലീസ് സ്ഥലത്തെത്തിയത്. കശ്മീരിലെ പോലീസ് ഉദ്യോഗസ്ഥന്‍ ഫിറോസ് അഹമ്മദ് ദാര്‍ ഉള്‍പ്പെടെ അഞ്ചു പോലീസുകാരുടെ കൊലപാതകത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചത് ഇവരാണ്. മനുഷ്യകവചം തീര്‍ത്താണ് ഭീകര്‍ സേനയെ നേരിടുന്നതെന്ന് പോലീസ് അറിയിച്ചു. മനുഷ്യകവചമായി ഉപയോഗിക്കുന്നവരെ മോചിപ്പിക്കാനുള്ള ശ്രമം സേന തുടരുകയാണ്.

ഒളിച്ചിരുന്ന ഭീകരര്‍ സുരക്ഷാ സേനക്കു നേരെ വെടിവെക്കുകയും സുരക്ഷാസേന തിരിച്ച് ആക്രമിക്കുകയും ചെയ്തു. ഇതിനിടയിലാണ് താഹിറ ബീഗത്തിന് വെടിയേറ്റത്. ഭീകര്‍ക്കു വേണ്ടിയുള്ള തിരച്ചില്‍ സുരക്ഷാസേന തുടരുകയാണ്.












Click it and Unblock the Notifications