കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുവതിയും കുഞ്ഞും മരിച്ച സംഭവം, മമ്മൂട്ടിക്കും ദുല്‍ഖറിനും കുരുക്കു വീഴുമോ?

  • By Sruthi K M
Google Oneindia Malayalam News

ബെംഗളൂരു: ഇന്ദുലേഖ എന്ന പരസ്യത്തില്‍ അഭിനയിച്ച് വിവാദങ്ങളില്‍പ്പെട്ട പ്രശസ്ത താരം മമ്മൂട്ടി വീണ്ടും നിയമ കുരുക്കിലേക്കോ..? ഇത്തരത്തിലാണ് മമ്മൂട്ടിക്കെതിരെയും ദുല്‍ഖര്‍ സല്‍മാനെതിരെയും വാര്‍ത്തകള്‍ പ്രചരിക്കുന്നത്. മദര്‍ഹുഡ് ആശുപത്രിയില്‍ പൂര്‍ണ ഗര്‍ഭിണിയായ യുവതിയും ഗര്‍ഭസ്ഥ ശിശുവും മരിച്ച സംഭവത്തിലാണ് മമ്മൂട്ടിയും മകന്‍ ദുല്‍ഖറും വിവാദങ്ങളില്‍പ്പെട്ടിരിക്കുന്നത്.

ഡോക്ടറുടെ അനാസ്ഥയാണ് മരണത്തിന് കാരണമാക്കിയതെന്നാണ് പറയുന്നത്. സംഭവത്തില്‍ ആശുപത്രി അധികൃതര്‍ക്കെതിരെ കേസെടുക്കണമെന്ന് പറയുമ്പോള്‍ ആശുപത്രിയുടെ ഉടമസ്ഥരില്‍ മമ്മൂട്ടിയും കുടുംബവും ഉള്‍പ്പെടും. മമ്മൂട്ടിയും കുടുംബവും കോയമ്പത്തൂര്‍ വ്യവസായിയും ചേര്‍ന്നാണ് മദര്‍ഹുഡ് എന്ന ആശുപത്രി ബെംഗളൂരുവില്‍ ആരംഭിച്ചത്.

കഴിഞ്ഞ ചൊവ്വാഴ്ച വൈകുന്നേരം പ്രസവത്തിനിടെ ഓപ്പറേഷന്‍ തിയറ്ററില്‍ വെച്ചാണ് അപര്‍ണ എന്ന യുവതി മരിക്കുന്നത്. എന്നാല്‍, മണിക്കൂറുകള്‍ക്ക് ശേഷമാണ് അപര്‍ണ മരിച്ച വിവരം ബന്ധുക്കള്‍ അറിയുന്നത്. പൂര്‍ണ ഗര്‍ഭിണിയായ യുവതി മരിക്കാനുണ്ടായ കാരണങ്ങള്‍ ഡോക്ടര്‍മാര്‍ വിശദീകരിക്കുമ്പോള്‍ പല ദുരൂഹതകളും നിഴലിക്കുകയാണെന്ന് ബന്ധുക്കള്‍ പറയുന്നു. ടൈംസ് ഓഫ് ഇന്ത്യയാണ് മരണ വാര്‍ത്ത കഴിഞ്ഞ ദിവസം പുറത്തുവിട്ടത്.

വിജയാഘോഷം തീരുംമുന്‍പേ മമ്മൂട്ടി പുതിയ വിവാദത്തില്‍

വിജയാഘോഷം തീരുംമുന്‍പേ മമ്മൂട്ടി പുതിയ വിവാദത്തില്‍

പത്തേമാരി എന്ന ചിത്രത്തിന്റെ വിജയം ആഘോഷിച്ചു തീര്‍ന്നില്ല. അതിനു മുന്‍പേ മമ്മൂട്ടിക്ക് വീണ്ടും തലവേദനയായെന്നു തന്നെ പറയാം. മമ്മൂട്ടിയുടെ ഉടമസ്ഥതയിലുള്ള ആശുപത്രിയായതു കൊണ്ടു തന്നെ താരം പുതിയ കേസ് നേരിടേണ്ടി വരുമെന്നാണ് പറയുന്നത്.

മമ്മൂട്ടിയും കുടുംബവും കോടതി കയറുമോ?

മമ്മൂട്ടിയും കുടുംബവും കോടതി കയറുമോ?

മമ്മൂട്ടി മാത്രമല്ല താരത്തിന്റെ കുടുംബം മുഴുവന്‍ ഒരുപക്ഷെ കേസില്‍ അകപ്പെടും. മമ്മൂട്ടിയും ഭാര്യ സുറുമിയും മകന്‍ ദുല്‍ഖര്‍ സല്‍മാനും മരുമകനും മദര്‍ഹുഡ് ആശുപത്രിയിലെ ഡോക്ടറുമായ മുഹമ്മദ് രേഹന്‍ സയീദും ചേര്‍ന്നാണ് ബെംഗളൂരുവില്‍ മദര്‍ഹുഡ് ആശുപത്രി ആരംഭിക്കുന്നത്. കോയമ്പത്തൂരിലെ പ്രമുഖ വ്യവസായിയും ഇതില്‍ പങ്കാളിയാണ്. ഡോക്ടര്‍മാരുടെ അനാസ്ഥയ്ക്ക് മമ്മൂട്ടിയും കുടുംബവും കുടുങ്ങുമോ എന്ന വാര്‍ത്തകളാണ് പ്രചരിക്കുന്നത്.

സംഭവം നടക്കുന്നത്

സംഭവം നടക്കുന്നത്

കഴിഞ്ഞ ചൊവ്വാഴ്ചയാണ് മദര്‍ഹുഡ് ആശുപത്രിയില്‍ വെച്ച് സംഭവം നടന്നത്. പൂര്‍ണ ആരോഗ്യവതിയായെത്തിയ അപര്‍ണ എന്ന 26കാരിയുടെ നില പെട്ടെന്നു വഷളാകുകയായിരുന്നു. പ്രസവത്തിനിടെ ശ്വാസനാളിയിലുണ്ടായ തടസ്സമാണ് മരണ കാരണമെന്നാണ് ഡോക്ടര്‍മാര്‍ വ്യക്തമാക്കിയത്. എന്നാല്‍, ജീവനോടെ കുട്ടിയെ പുറത്തെടുത്തിരുന്നു.

കുട്ടിക്കെന്തു സംഭവിച്ചു

കുട്ടിക്കെന്തു സംഭവിച്ചു

പുറത്തെടുത്ത കുട്ടിയെ കൂടുതല്‍ സൗകര്യങ്ങളുള്ള റെയിന്‍ബോ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. കുട്ടിക്ക് വൈകല്യങ്ങള്‍ ഉണ്ടാകുമെന്ന് ഡോക്ടര്‍മാര്‍ പറയുകയും എന്തു ചെയ്യണമെന്ന് ബന്ധുക്കളോട് ചോദിക്കുകയുമായിരുന്നു. ബന്ധുക്കളുടെ സമ്മതതോടെ വെന്റിലേറ്റര്‍ മാറ്റുകയും കുട്ടി മരിക്കുകയുമായിരുന്നു.

ഡോക്ടര്‍മാര്‍ക്ക് പറ്റിയ അബദ്ധമാണോ?

ഡോക്ടര്‍മാര്‍ക്ക് പറ്റിയ അബദ്ധമാണോ?

വേദന കൊണ്ട് പുളഞ്ഞ അപര്‍ണയ്ക്ക് ഡോക്ടര്‍മാര്‍ മരുന്നുകള്‍ നല്‍കി വേദന കുറയ്ക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍, മരുന്നിന്റെ ഡോസ് കൂടിയതാവാം അപര്‍ണയുടെ മരണകാരണമെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു.

പരാതിയുമായി രംഗത്ത്

പരാതിയുമായി രംഗത്ത്

ഡോക്ടര്‍മാരുടെ അനാസ്ഥയാണ് അപര്‍ണയുടെ മരണത്തിനു കാരണമെന്നു കാട്ടി ബന്ധുക്കളും സുഹൃത്തുക്കളും പരാതിയുമായി രംഗത്തെത്തി.

മമ്മൂട്ടിയോടുള്ള വിശ്വാസം

മമ്മൂട്ടിയോടുള്ള വിശ്വാസം

മമ്മൂട്ടിയോടുള്ള വിശ്വാസത്തിന്റെയും ആരാധനയുടെയും പേരിലാണ് പലരും മദര്‍ഹുഡ് ആശുപത്രിയെ ആശ്രയിക്കുന്നത്. മമ്മൂട്ടിയുടെ ആശുപത്രിയായതു കൊണ്ട് നല്ല പരിചരണം ലഭിക്കുമെന്നുള്ള വിശ്വാസമാണുള്ളത്. ഇന്ദുലേഖ എന്ന സോപ്പ് വാങ്ങി ഉപയോഗിച്ച മമ്മൂട്ടിയുടെ ആരാധകനും ഇതു തന്നെയാണ് പറഞ്ഞത്.

ഇന്ദുലേഖയും തലവേദനയുണ്ടാക്കി

ഇന്ദുലേഖയും തലവേദനയുണ്ടാക്കി

ഇന്ദുലേഖയുടെ പരസ്യത്തില്‍ അഭിനയിച്ച മമ്മൂട്ടിക്ക് പണി കൊടുത്തത് വയനാട് സ്വദേശിയായിരുന്നു. മമ്മൂട്ടിയെ പോലെ സൗന്ദര്യം ലഭിക്കുമെന്ന് വിശ്വസിച്ച് സോപ്പ് വാങ്ങി കൂട്ടി. എന്നാല്‍, മമ്മൂട്ടി പറയുന്ന സൗന്ദര്യം മാസങ്ങളായി സോപ്പ് ഉപയോഗിച്ച് കിട്ടിയിട്ടില്ലെന്ന പരാതിയുമായാണ് വയനാട് സ്വദേശി രംഗത്തെത്തിയത്. 50,000 രൂപ തിരികെ കിട്ടണമെന്നായിരുന്നു ആവശ്യം.

മദര്‍ഹുഡ് ആശുപത്രി

മദര്‍ഹുഡ് ആശുപത്രി

2011ലാണ് ബെംഗളൂരു ഇന്ദിരാനഗറില്‍ മദര്‍ഹുഡ് ആശുപത്രി പ്രവര്‍ത്തനം ആരംഭിക്കുന്നത്. 17 കോടി രൂപ മുതല്‍ മുടക്കിയാണ് ആശുപത്രി തുടങ്ങിയത്. ഹൈദരാബ്ദിലും ചെന്നൈയിലും മദര്‍ഹുഡ് ആശുപത്രിയുടെ ബ്രാഞ്ചുകളുണ്ട്.

English summary
Death of pregnant woman and unborn child actor Mammootty and dulkhar salman facing legal action
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X