ഫേസ്ബുക്ക് കാമുകനെ കാണാന്‍ ഇന്ത്യയിലെത്തിയ ലണ്ടന്‍ നഴ്‌സ് മരിച്ചു
ദില്ലി: ഏറെക്കാലമായി ഫേസ്ബുക്കിലൂടെ തുടരുന്ന പ്രണയത്തിനൊടുവില്‍ കാമുകനെ കാണാനായി ഇന്ത്യയിലെത്തിയ കാമുകി രോഗം ബാധിച്ചു മരിച്ചു. ലണ്ടനില്‍ നഴ്‌സ് ആയി ജോലി ചെയ്യുന്ന ആന്‍ജലെ സ്ലിന്‍ ആണ് ഇന്ത്യയിലെത്തി ഒരാഴ്ചയ്ക്കകം മരണത്തിന് കീഴടങ്ങിയത്. ന്യൂമോണിയ ബാധിച്ചാണ് നാല്‍പതുകാരിയായ സ്ലിന്‍ മരിച്ചതെന്നാണ് റിപ്പോര്‍ട്ട്.
മെയ് നാലിനാണ് ലുധിയാനക്കാരനായ ജസ്പാല്‍ സിങ്ങിനെ കാണാനായി സ്ലിന്‍ ഇന്ത്യയിലെത്തിയത്. എന്നാല്‍ രോഗം ബാധിച്ചതിനെ തുടര്‍ന്ന് ആശുപത്രിയിലായ സ്ത്രീ കാമുകനെ കണ്ടുമുട്ടുംമുന്‍പ് മരണത്തിന് കീഴടങ്ങി. സ്ലിന്നിന്റെ മരണവിവരം അറിഞ്ഞ ജസ്പാല്‍ അവിശ്വസനീയമായ വാര്‍ത്ത എന്നാണ് അതേക്കുറിച്ച് പ്രതികരിച്ചത്. മറ്റെന്തെങ്കിലും സംസാരിക്കാന്‍ തനിക്കിപ്പോള്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

മൂന്നു കുട്ടികളുടെ അമ്മകൂടിയായ ആന്‍ജലെ ഭര്‍ത്താവുമായി അകന്നുകഴിയുകയായിരുന്നു. ഭര്‍ത്താവിനോട് അവര്‍ ഇന്ത്യയിലേക്കുള്ള വരവിനെക്കുറിച്ച് അറിയിച്ചിരുന്നപമില്ല. എന്നാല്‍ കുട്ടികളോട് ഇന്ത്യയിലെ യാത്രയെക്കുറിച്ചും ലക്ഷ്യത്തെക്കുറിച്ചും മാതാവ് അറിയിച്ചിരുന്നു. ഇന്ത്യയിലെ കാമുകനെ കണ്ട് തിരിച്ചെത്തുന്ന അമ്മയെ കാത്തിരുന്ന മക്കളെ അമ്മയുടെ മരണവിവരം തളര്‍ത്തിയിരിക്കുകയാണ്.
മുപ്പതുകാരനായ ജസ്പാലുമായി സ്ലിന്നിന് അതിരുകവിഞ്ഞ പ്രണയമാണുണ്ടായിരുന്നത്. ഇരുവരും ഫേസ്ബുക്കിലൂടെ ചിത്രങ്ങല്‍ ഷെയര്‍ ചെയ്യുന്നത് പതിവായിരുന്നു. എന്റെ കാമുകന്‍ എന്ന് ജസ്പാലിന്റെ ചിത്രം ഷെയര്‍ ചെയ്ത സ്ലിന്‍ കമന്റു ചെയ്യാറുമുണ്ട്. ഇരുവരുടെയും റിലേഷന്‍ഷിപ്പ് സ്റ്റാറ്റസും ഈയിടെ മാറ്റിയിരുന്നു. എന്നാല്‍ വളരെക്കാലമായുള്ള തമ്മില്‍ കൂടിച്ചേരുക എന്ന സ്വപ്‌നത്തിന്റെ തൊട്ടടുത്തുവെച്ച് ആന്‍ജലെ സ്ലിന്‍ മരണത്തിന് കീഴടങ്ങി.












Click it and Unblock the Notifications