വിവാഹപ്രായമുള്ള പെണ്‍കുട്ടികള്‍ ടെന്‍ഷനോ? പ്രകാശ് രാജിനെതിരെ ഹര്‍ജി
ചെന്നൈ: പെണ്‍കുട്ടികളെ ഭാരമായി കണക്കാക്കുന്ന കുടുംബങ്ങള്‍ നാട്ടിന്‍പുറങ്ങളില്‍ സാധാരണമാണ്. പ്രത്യേകിച്ചും പ്രായപൂര്‍ത്തിയായിക്കഴിഞ്ഞാല്‍. അതുകൊണ്ടുതന്നെയാകണം പല സംസ്ഥാനത്തും പെണ്‍ ഭ്രൂണഹത്യ പെരുകുന്നതും, വീട്ടുകാരില്‍ നിന്നുതന്നെ പെണ്‍കുട്ടികള്‍ക്കുനേരെയുള്ള അക്രമങ്ങള്‍ വര്‍ധിച്ചുവരുന്നതിനും പ്രധാന കാരണം.
ഇത്തരത്തില്‍ പെണ്‍കുട്ടികള്‍ വീട്ടുകാര്‍ക്ക് ഭാരമാണെന്ന രീതിയില്‍ ഒരു ജ്വല്ലറി പരസ്യത്തില്‍ വന്ന പ്രയോഗം നടന്‍ പ്രകാശ് രാജിനെ കുടുക്കിലാക്കുന്നു. കല്യാണ പ്രായമായ പെണ്‍കുട്ടികള്‍ വീട്ടിലുണ്ടായാല്‍ ടെന്‍ഷനാണെന്നാണ് പരസ്യത്തിലെ വാചകം. വിവാഹപ്രായമായ പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ പ്രകാശ് രാജിനോട് പറയുന്നതായിട്ടാണ് പരസ്യം.
പരസ്യം പെണ്‍കുട്ടികളെ അപമാനിക്കുന്നതിന് തുല്യമാണെന്നും, ഇത് പെണ്‍കുട്ടികള്‍ കുടുംബത്തിന് ടെന്‍ഷനാണെന്ന പൊതു ധാരണയുണ്ടാക്കുമെന്നും കാട്ടി പരസ്യത്തിനും നടനുമെതിരെ നടപടി ആവശ്യപ്പെട്ട് ഒരു വനിതാ സാമൂഹ്യ പ്രവര്‍ത്തക മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു. വില്ലിവക്കം സ്വദേശിയായ സഫിയത്ത് ആണ് പരാതിക്കാരി.
പെണ്‍കുട്ടികളെ അവമതിക്കുന്ന പരസ്യം വിലക്കണമെന്നും, എത്രയും പെട്ടെന്ന് ഇതിനുള്ള നടപടിയുണ്ടാകണമെന്നും ഹര്‍ജിക്കാരി പറയുന്നു. ജ്വല്ലറിക്കും നടനുമെതിരെ കേസെടുക്കാന്‍ പോലീസ് കമ്മീഷണറോട് നിര്‍ദ്ദേശിക്കണെന്നും പരാതിക്കാരി ആവശ്യപ്പെട്ടിട്ടുണ്ട്. കേസ് തിങ്കളാഴ്ച വീണ്ടും പരിഗണിക്കാനായി കോടതി മാറ്റിവെച്ചു.












Click it and Unblock the Notifications