'ബിയറടിച്ചാ പിന്നെന്‍റെ സാറേ ചുറ്റൂള്ളതൊന്നും കാണാന്പറ്റൂല',യുവതി സ്റ്റേഷനില്‍ കാട്ടിക്കൂട്ടിയത്...
മുംബൈ: മദ്യലഹരിയില്‍ റോഡില്‍ പ്രശ്‌നമുണ്ടാക്കിയ യുവതിയെ പൊലീസ് സ്റ്റേഷനിലെത്തിച്ച പൊലീസിന് യുവതി തലവേദനയായി മാറി . ഒരു കുപ്പി ബിയറുമായാണ് യുവതി സ്റ്റേഷനിലെത്തിയത്. സ്റ്റേഷനില്‍ വച്ചും യുവതി മദ്യം കഴിച്ചു. തുടര്‍ന്ന് പൊലീസുകാരെ അസഭ്യം പറയുകയും ചെയ്തു . സംഭവം ഒരു പൊലീസുകാരന്‍ മൊബൈലില്‍ ചിത്രീകരിച്ചു . ഈ വീഡിയോ ഫേസ്ബുക്കില്‍ ഉള്‍പ്പടെ വൈറലായി .
അടിച്ച് ഫിറ്റായ പുരുഷന്മാരെ കണ്ട പരിചയമുള്ളവരാണ് അധികവും . എന്നാലോ അതിനെയല്ലാം കടത്തിവെട്ടുന്നതായിരുന്നു യുവതിയുടെ പ്രകടനം. ദില്ലി മെട്രോയില്‍ മദ്യപിച്ച പൊലീസുകാരന്‍ കാട്ടിക്കൂട്ടിയതൊന്നും ഈ യുവതി കാട്ടിക്കൂട്ടിയതിന്റെ അടുത്തെത്തില്ല .

സുനതിയാദവ് എന്ന 25കാരിയാണ് മദ്യപിച്ച് ലക്കുകെട്ട് പൊലീസ് സ്റ്റേഷന്‍ അലങ്കോലമാക്കിയത്. മുംബൈയിലെ ഒരു ഹോട്ടലിലെ റിസപ്ഷനിസ്റ്റാണ് ഇവര്‍ . രാത്രിയില്‍ പൊലീസ് സ്റ്റേഷനിലുണ്ടാക്കിയ പുകിലൊന്നും രാവിലെ ആയപ്പോള്‍ യുവതിയ്ക്ക് ഓര്‍മ്മയില്ലായിരുന്നു .
രാവിലെ വളരെ മര്യാദക്കാരിയായി പൊലീസിനോട് മാപ്പും ചോദിച്ച് 1200 രൂപ പിഴയും അടച്ചാണ് യുവതി മടങ്ങിയത് . എംഐസിഡി സ്റ്റേഷനില്‍ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഇപ്പോഴാണ് ഓണ്‍ലൈനില്‍ പ്രചരിച്ചത് .












Click it and Unblock the Notifications