രണ്ട് തവണ വിവാഹം ചെയ്തു, എന്നിട്ടും യുവതി ഭര്‍ത്താവിനൊപ്പം പോകുന്നില്ല!
അഹമ്മദാബാദ്: സ്ത്രീയും പുരുഷനും വിവാഹം ചെയ്യുന്നത് പ്രധാനമായും ഒന്നിച്ച് ജീവിക്കാന്‍ വേണ്ടിയാണല്ലോ. എന്നാല്‍ വിവാഹശേഷം, കൂടെക്കഴിയാന്‍ തയ്യാറല്ല എന്ന് ഭാര്യ ഭര്‍ത്താവിനോട് പറഞ്ഞാല്‍ എങ്ങനിരിക്കും. അതും ഒന്നല്ല, രണ്ട് തവണയാണ് മൂന്ന് മാസത്തിനിടെ ഇവര്‍ തമ്മില്‍ വിവാഹം ചെയ്തിരിക്കുന്നത് എന്ന് കൂടെ ഓര്‍ക്കണം. പ്രണയവിവാഹമായിരുന്നു ഇവരുടേത്.
ഗുജറാത്തിലെ അഹമ്മദാബാദിലാണ് രസകരമായ ഈ ദാമ്പത്യകഥ. ഭര്‍ത്താവിന്റെ പേര് വിനോദ് പട്ടേല്‍. ഭാര്യയുടെ പേര് സോഹിനി പട്ടേല്‍. രണ്ട് മാസത്തിനിടെ മൂന്ന് തവണ ഇവര്‍ വിവാഹം ചെയ്തു. എന്നാല്‍ വെവ്വേറെയാണ് താമസം. എന്തുകൊണ്ടാണിതെന്ന് ഹൈക്കോടതി ഇടപെട്ട് ചോദിച്ചപ്പോള്‍ ഭാര്യ പറയുന്നു, എനിക്ക് ഭര്‍ത്താവിനൊപ്പം കഴിയേണ്ട എന്ന്. രണ്ട് തവണയും വിനോദിനൊപ്പം ഒളിച്ചോടിയ സോഹിനി സബ് രജിസ്ട്രാറുടെ മുന്നില്‍ കലാസുകളിലെല്ലാം ഒപ്പിട്ടിരുന്നത്രെ.

കഴിഞ്ഞ വര്‍ഷം ആഗസ്തിലാണ് വിനോദും സോഹിനിയും ആദ്യമായി വിവാഹം കഴിച്ചത്. ഒളിച്ചോടി വിവാഹം ചെയ്ത ഇവരെ രണ്ടുദിവസത്തിന് ശേഷം വീട്ടുകാര്‍ പിടികൂടി വേര്‍പെടുത്തി. വിവാഹ ബന്ധവും വേര്‍പെടുത്തി. നവംബര്‍ 26 ന് ഇവര്‍ വീണ്ടും ഒളിച്ചോടി വിവാഹം രജിസ്റ്റര്‍ ചെയ്തു. 11 മാസത്തോളം ഒരുമിച്ച് താമസിച്ച ശേഷം സോഹിനി സ്വന്തം വീട്ടിലേക്ക് തിരിച്ചുവരികയായിരുന്നു.
സോഹിനി പോയതിന് ശേഷം വിനോദ് കോടതിയില്‍ ഹേബിയസ് കോര്‍പസ് ഫയല്‍ ചെയ്തിരുന്നു. എന്നാല്‍ സോഹിനി കോടതിയില്‍ ഹാജരായി വിനോദിനെതിരെ മൊഴി കൊടുത്തു. രണ്ടാം വിവാഹത്തിന് ശേഷമാണ് വിനോദ് വേറെ ഒരു സ്ത്രീയെ വിവാഹം കഴിച്ചിരുന്നു എന്ന കാര്യം താനറിയുന്നത് എന്ന് സോഹിനി കോടതിയില്‍ പറഞ്ഞു. വിനോദിനെതിരെ ഗാര്‍ഹിക പീഡനത്തിന് കേസ് കൊടുത്തിരിക്കുകയാണ് സോഹിനിയും വീട്ടുകാരും.












Click it and Unblock the Notifications