Get Updates
Get notified of breaking news, exclusive insights, and must-see stories!

24 കാരിയായ വീട്ടമ്മ 17 കാരനെ ബലാത്സംഗം ചെയ്തു!!! കേസ് ഇങ്ങനെയാണ്... പ്രണയിച്ച് ഒളിച്ചോടിയതിന്റെ വിധി

ബെംഗളൂരു: പ്രേമിക്കുന്നതും ഒളിച്ചോടുന്നതും സെക്‌സില്‍ ഏര്‍പ്പെടുന്നതും ഒന്നും നിയമത്തിന്റെ മുന്നില്‍ ഒരു തെറ്റല്ല. എന്നാല്‍ അതില്‍ പ്രായപൂര്‍ത്തിയാവുക എന്നത് വളരെ പ്രധാനപ്പെട്ട ഒന്നാണ്.

പ്രായപൂര്‍ത്തിയായ സ്ത്രീകള്‍, പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികളെ പ്രണയിക്കുന്നത് ഒരു പുതിയ സംഭവം ഒന്നും അല്ല. അത്തരം ഒളിച്ചോട്ടങ്ങളും പലപ്പോഴും വാര്‍ത്തയായി വരാറും ഉണ്ട്. എന്നാല്‍ ഇപ്പോള്‍ ബെംഗളൂരുവില്‍ നിന്ന് വരുന്ന വാര്‍ത്ത അല്‍പം ഞെട്ടിക്കുന്നതാണ്.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായി പരസ്പര സമ്മതത്തോടെ ലൈംഗിക ബന്ധത്തില്‍ ഏര്‍പെട്ടാല്‍ പോലും അത് ബലാത്സംഗത്തിന്റെ പരിധിയില്‍ ആണ് വരിക. അപ്പോള്‍ ആണ്‍കുട്ടികള്‍ക്ക് എന്താ, ഇത് ബാധകമല്ലേ എന്ന ചോദ്യത്തിനുള്ള ഉത്തരമാണ് ഈ വാര്‍ത്ത.

കോലാര്‍ ഖനിയില്‍...

കോലാര്‍ ഖനിയില്‍...

ബെംഗളൂരുവിലെ കോലാല്‍ ഗോള്‍ഡ് ഫീല്‍ഡില്‍ ആണ് സംഭവം നടന്നത്. 24 കാരിയായ വീട്ടമ്മയും 17 കാരനായ ആണ്‍കുട്ടികളും അയല്‍ വാസികളായിരുന്നു. രണ്ട് വര്‍ഷം മുമ്പാണ് യുവതിയുടെ വിവാഹം കഴിഞ്ഞത്. ഇവര്‍ക്ക് കുട്ടികളും ഇല്ല.

ഒരു ദിവസം കാണാതായി

ഒരു ദിവസം കാണാതായി

യുവതിയുടെ ഭര്‍ത്താവാണ് ആദ്യം പോലീസ് സ്‌റ്റേഷനില്‍ എത്തിയത്. ഒക്ടോബര്‍ 24 മുതല്‍ ഭാര്യയെ കാണാനില്ലെന്ന് കാണിച്ചായിരുന്നു പരാതി. ഈ പരാതിയില്‍ അന്വേഷണം തുടങ്ങാനിരിക്കെ ആയിരുന്നു കാര്യങ്ങള്‍ മാറിമറിഞ്ഞത്.

ആണ്‍കുട്ടിയുടെ അച്ഛന്‍

ആണ്‍കുട്ടിയുടെ അച്ഛന്‍

മകനെ ഒക്ടോബര്‍ 24 മുതല്‍ കാണാനില്ലെന്ന് കാണിച്ച് പിതാവ് പരാതി പറയാനെത്തിയതും ഇതേ പോലീസ് സ്‌റ്റേഷനില്‍ തന്നെ ആയിരുന്നു. യുവതിയുടെ ഭര്‍ത്താവിന്റെ പരാതി ലഭിച്ചതിന്റെ തൊട്ടടുത്ത ദിവസം ആയിരുന്നു ഇത്. പോലീസ് സ്‌റ്റേഷനില്‍ വച്ച് തന്നെ കാര്യങ്ങളുടെ കിടപ്പ് എങ്ങനെയാണെന്ന് ഏതാണ്ട് ധാരണ കിട്ടുന്ന സംഭവങ്ങളാണ് പിന്നീട് നടന്നത്.

ഫോട്ടോ കണ്ടു

ഫോട്ടോ കണ്ടു

യുവതിയുടെ ഫോട്ടോ മറ്റ് പോലീസ് സ്‌റ്റേഷനുകളിലേക്ക് അയക്കുന്നതിന് വേണ്ടി മേശപ്പുറത്ത് വച്ചിരുന്നു. ആണ്‍കുട്ടിയുടെ അച്ഛന്‍ ചോദിച്ചപ്പോള്‍ അവരേയും കാണാനില്ലെന്ന് പരാതിയുണ്ടെന്ന് പോലീസുകാര്‍ പറഞ്ഞു. അപ്പോള്‍ തന്നെ ആണ്‍കുട്ടിയുടെ അച്ഛന്‍ കാര്യങ്ങള്‍ ഉറപ്പിച്ചു.

പ്രാഥമികാന്വേഷണത്തില്‍ തെളിഞ്ഞു

പ്രാഥമികാന്വേഷണത്തില്‍ തെളിഞ്ഞു

ആദ്യം പോലീസുകാര്‍ ആ സംശയം വിശ്വസിക്കാന്‍ തയ്യാറായില്ല. എന്നാല്‍ പിന്നീട് നടത്തിയ അന്വേഷണത്തില്‍ ആണ്‍കുട്ടിയും യുവതിയും തമ്മിലുള്ള ബന്ധം സംബന്ധിച്ച് ചില സൂചനകള്‍ ലഭിച്ചു. തുടര്‍ന്ന് കോളാര്‍ ഗോള്‍ഡ് ഫീല്‍ഡിലെ ബസ് സ്റ്റാന്റിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ യുവതിയും ആണ്‍കുട്ടിയും കൂടി ആന്ധ്ര പ്രദേശിലേക്കുള്ള ഒരു ബസ്സില്‍ കയറിയത് കണ്ടെത്തുകയും ചെയ്തു.

ഒന്നര ലക്ഷം രൂപയും

ഒന്നര ലക്ഷം രൂപയും

കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണ് എന്നത് വീട്ടമ്മയുടെ ഭര്‍ത്താവിനേയും പോലീസ് അറിയിച്ചു. തുടര്‍ന്ന്, ഒന്നര ലക്ഷം രൂപയും കൊണ്ടാണ് വീട്ടമ്മ ഒളിച്ചോടിയത് എന്ന ആരോപണവും ആയി ഭര്‍ത്താവ് രംഗത്തെത്തി. പോലീസ് ആണെങ്കില്‍ രണ്ട് പേരേയും പിടികൂടാനുള്ള ശ്രമത്തിലും ആയി.

വിശാഖപട്ടണം, വിജയവാഡ വഴി...

വിശാഖപട്ടണം, വിജയവാഡ വഴി...

വീട്ടമ്മയുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചായി പിന്നീട് പോലീസിന്റെ അന്വേഷണം. ഇവര്‍ ആദ്യം വിശാഖപട്ടണത്തും അവിടെ നിന്ന് വിജയവാജയിലേക്കും പോയതായി കണ്ടെത്തി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ആണ് ഇവരെ വേളാങ്കണ്ണിയില്‍ നിന്ന് കണ്ടുപിടിക്കുന്നത്.

താമസം ലോഡ്ജുകളില്‍

താമസം ലോഡ്ജുകളില്‍

പോലീസ് അന്വേഷിച്ചേക്കും എന്ന് ഭയന്നിട്ടായിരിക്കും ഓരോ സ്ഥലത്തും ഇവര്‍ പരമാവധി ചെലവഴിച്ചത് ഒന്നോ രണ്ടോ ദിവസം ആയിരുന്നു. ലോഡ്ജ് മുറികളില്‍ ആയിരുന്നു താമസം. പലയിടത്ത് നിന്നും തലനാരിഴയ്ക്കായിരുന്നു ഇവര്‍ രക്ഷപ്പെട്ടത്.

മെഡിക്കല്‍ പരിശോധന നടത്തി

മെഡിക്കല്‍ പരിശോധന നടത്തി

കണ്ടെത്തിയ ഉടനെ തന്നെ രണ്ട് പേരേയും പോലീസ് മെഡിക്കല്‍ പരിശോധനക്ക് വിധേയരാക്കി. രണ്ട് പേരും ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടതായും കണ്ടെത്തി. എന്നാല്‍ അതിന് ശേഷം ആയിരുന്നു പോലീസിന് ഏറ്റവും വലിയ വെല്ലുവിളി നേരിടേണ്ടി വന്നത്.

കേസ് എടുത്തു

കേസ് എടുത്തു

പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ലൈംഗികമായി ഉപയോഗിച്ചതിന് വീട്ടമ്മയ്‌ക്കെതിരെ പോക്‌സോ പ്രകാരം കേസ് എടുത്തിട്ടുണ്ട്. ബലാത്സംഗത്തിനും ഉണ്ട് കേസ്. എന്നാല്‍ ഇക്കാര്യം വീട്ടമ്മയെ ബോധ്യപ്പെടുത്താന്‍ പോലീസ് പെടാപ്പാട് പെട്ടു. തങ്ങള്‍ ചെയ്തത് നിയമത്തിന് മുന്നില്‍ തെറ്റാണെന്ന് അവര്‍ക്ക് ഒരു ബോധ്യവും ഉണ്ടായിരുന്നില്ല. തങ്ങള്‍ ഉടന്‍ വിവാഹതിരാകുമെന്നും പിന്നെന്തിനാണ് കേസ് എടുക്കുന്നത് എന്നും ആയിരുന്നത്രെ യുവതി പോലീസിനോട് ചോദിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+