പെണ്‍കുഞ്ഞുങ്ങളെ പ്രസവിച്ചു; ഭര്‍ത്താവിന്റെ പീഡനത്തില്‍ മനംനൊന്ത് യുവതി ആത്മഹത്യ ചെയ്തു
താനെ: പെണ്‍കുഞ്ഞുങ്ങളെ പ്രസവിച്ചെന്ന കാരണത്താല്‍ ഭര്‍ത്താവും കുടുംബത്തിന്റെയും നിരന്തര പീഡനം സഹിക്കവയ്യാതെ യുവതി ആത്മഹത്യ ചെയ്തു. താനെ മുര്‍ബാദ് താലൂക്കിലാണ് സംഭവം. 26 കാരിയായ രഞ്ജന കാശിനാഥാണ് വീടിനടുത്തുളള കിണറില്‍ ചാടി ആത്മഹത്യ ചെയ്തത്.
സംഭവുമായി ബന്ധപ്പെട്ട് നാലു പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മൂന്നു പെണ്‍കുട്ടികളെ പ്രസവിച്ചതിന് ഭര്‍ത്താവിന്റെയും വീ്ട്ടുകാരുടെയും നിരന്തര കുറ്റപ്പെടുത്തലുകള്‍ ഏറ്റുവാങ്ങേണ്ടി വന്ന രഞ്ജന കടുത്ത മാനസിക സമ്മര്‍ദ്ദം സഹിക്കവയ്യാതെ കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നെന്നും പോലീസ് പറഞ്ഞു.

ഭര്‍ത്താവ് കാശിനാഥ് (26) ,ബന്ധുക്കളായ ഭഗിബായ് ഭൗ തോംബ്രെ, വസന്ത് ഭൗ തോംബ്രെ, ലത വസന്ത് തോംബ്രെ എന്നിവര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്. കാശിനാഥിനും അച്ഛനമ്മമാര്‍ക്കുമൊപ്പം മുര്‍ബാദിലായിരുന്നു രഞ്ജന താമസിച്ചിരുന്നത്. ഇവര്‍ക്കെതിരെ ആത്മഹത്യാപ്രേരണയ്ക്കും പോലീസ് കേസെടുത്തിട്ടുണ്ട്.












Click it and Unblock the Notifications