സഹോദരന്‍ അപകടത്തില്‍ മരണം ഉള്‍ക്കൊള്ളാനാകാതെ ചിതയില്‍ ചാടി സഹോദരിയും ജീവനൊടുക്കി
ജയ്പ്പൂര്‍: അപകടത്തില്‍ മരിച്ച സഹോദരന്റെ ചിതയിലേയ്ക്ക് ചാടി യുവതി ജീവനൊടുക്കി. രാജസ്ഥാനിലെ ദുംഗാര്‍പൂര്‍ ജില്ലയിലാണ് സംഭവം. 28 വയസുകാരിയും മൂന്ന് കുട്ടികളുടെ അമ്മയുമായ ദുര്‍ഗയാണ് മരിച്ചത്. ഇവര്‍ക്ക് മാനസിക പ്രശ്‌നമുണ്ടായിരുന്നതായി ബന്ധുക്കള്‍ പറയുന്നു.
വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം നടക്കുന്നത്. യുവതിയുടെ സഹോദപനായ വേല റാം മനത്ത് (32) വാഹനാപകടത്തില്‍ മരിച്ചിരുന്നു. ഇദ്ദേഹത്തിന്റെ ചിതയ്ക്ക് തീ കൊളുത്തിയ ശേഷം എല്ലാവരും പിരിഞ്ഞ് പോയപ്പോഴാണ് ദുര്‍ഗ തീയിലേയ്ക്ക് ചാടിയത്. റാമിന്റെ ഏറ്റവും ഇളയ സഹോദരിയാണ് ദുര്‍ഗ.

ദുര്‍ഗ തീയിലേയ്ക്ക് ചാടുന്നത് കണ്ട അയല്‍വാസിയായ കുട്ടി നിലവിളിയ്ക്കുകയും വിവരം മറ്റുള്ളവര്‍ അറിയുകയും ചെയ്തു. എന്നാല്‍ അപ്പോഴേയ്ക്കും ദുര്‍ഗയുടെ ശരീരത്തില്‍ പൂര്‍ണമായും തീ ആളിപ്പടര്‍ന്നിരുന്നു. നാല് വര്‍ഷമായി ഇവര്‍ അമ്മയ്ക്കും സഹോദരന്മാര്‍ക്കുമൊപ്പമാണ് താമസം.
മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ച് തുടങ്ങിയത് മുതല്‍ ദുര്‍ഗയെ ഭര്‍ത്താവ് സ്വന്തം വീട്ടിലാക്കി. ഇവരുടെ മക്കള്‍ ഭര്‍ത്താവിനൊപ്പമാണ് താമസം.












Click it and Unblock the Notifications